Tuesday, February 24, 2009

മന്ത്രവാദം + മതം = ദൈവം

“നല്ല ഒരു ദൈവവിശ്വാസിക്കു മാത്രമേ നല്ല ഒരു മന്ത്രവാദിയിലും‌ വിശ്വാസമുണ്ടാകൂ” - ഇവാന്‍‌സ് പ്രിറ്റ്ചാര്‍‌ഡ്
~~~~~~~
"I viewed my fellow man not as a fallen angel, but as a risen ape" - Desmond Morris
~~~~~~~
മതങ്ങളും മന്ത്രവാദങ്ങളും ഉണ്ടായതിനെക്കുറിച്ച്...

മതത്തിന്റെ ഉത്പന്നമായ ദൈവമെന്ന സങ്കല്‍പ്പത്തിന്റെ പ്രഥമ മാതൃകാരൂപമാണ്‌ മന്ത്രവാദം. മനുഷ്യന്‍‌ ദൈവവിശ്വാസിയായതും‌ പിന്നെ മതവിശ്വാസിയായതും‌ എല്ലാം‌ മന്ത്രവാദത്തിന്റെ തിരുശേഷിപ്പായിരുന്നു. മനുഷ്യപരിണാമം മന്ത്രവാദയുഗത്തിലൂടെ നടന്ന്, മതയുഗത്തിലൂടെ വളര്‍‌ന്ന് ശാസ്‌ത്രയുഗത്തിലെത്തിയിട്ടും‌ ഇന്നും‌ മന്ത്രവാദത്തിന്റെ ഗോത്രലഹരി അവനില്‍‌ നിന്നും‌ വേര്‍‌പെട്ടിട്ടില്ലാ എന്നതിനു എത്രയെത്ര സം‌ഭവങ്ങളാണു നമ്മുടെ മുന്നിലുള്ളത്. ദേവാലയങ്ങളിലുംആള്‍ദൈവങ്ങളുടെ മുന്നിലും രോഗശാന്തിക്കും ആഗ്രഹസഫലീകരണത്തിനുമായി എത്തുന്നവരുടെ നിത്യക്കാഴ്ച്ചക്കിടയിലെ തിരക്കിനിടയില്‍ നിന്നുകൊണ്ട്‌ ആ നാള്‍വഴികളെക്കുറിച്ച് എടുത്തെഴുതുന്നു.

വിശപ്പ്, ഉറക്കം,ഭയം, ഭോഗം‌, വാത്സല്യം‌ തുടങ്ങിയ മൃഗസ്വത്വചര്യകളിലൂടെ കടന്നുപോന്നിരുന്ന ജീവിസമൂഹത്തില്‍‌ ഒരു വര്‍‌ഗ്ഗം‌ കാലപരിണാമത്താല്‍‌, തലച്ചോറിലുണ്ടായ ഘടനാപരമായ വളര്‍‌ച്ച മൂലം, ഉയര്‍‌ന്ന ഒരു ജീവിയായി വളരുകയും‌, മൃഗചര്യകളില്‍ പ്രധാനമായ 'സം‌ഘം‌ ചേര്‍‌ന്നു' നടക്കുന്നതിനിടയില്‍‌ തന്നെ വ്യതിരിക്തമായും‌ സ്വന്തം‌ മേധാശക്തികൊണ്ടും‌ ചിലതൊക്കെ അന്വേഷിക്കാനും‌ തുടങ്ങിയതോടെ അവരിലെ മൃഗചര്യക്കും സ്വത്വപരിണാമം സംഭവിച്ചു തുടങ്ങി. ഏകദേശം 250 കോടി വര്‍‌ഷമാണ് ഏകകോശജീവികളില്‍‌ നിന്നും‌ ബഹുകോശജീവികളിലേക്കു പരിണമിക്കാന്‍‌ വേണ്ടിവന്നതെങ്കില്‍‌ സസ്‌തനികളില്‍‌ നിന്നും‌ ഇന്നത്തെ മനുഷ്യന്‍‌ വരെയെത്താന്‍‌ 10 കോടി വര്‍‌ഷമേ വേണ്ടിവന്നുള്ളൂ എന്നാണ് നരവം‌ശശാസ്ത്രം‌ പറയുന്നത്‌. ജീവികളില്‍ ഉടലെടുത്ത അന്വേഷണത്വരയാണ് ഈ പരിണാമത്തിന്റെ നിദാനമെന്നും ശാസ്ത്രം‌ പറയുന്നു.

ജിജ്ഞാസത്വര ജീവിതചര്യയായ ഒരു വര്‍‌ഗ്ഗത്തിനു, ഇതര മൃഗങ്ങളില്‍‌ നിന്നും‌ വ്യത്യസ്തമായി മനനം‌ ചെയ്യാനും‌ ചോദ്യം‌ ചെയ്യാനും‌ ഓര്‍‌മ്മകള്‍‌ സൂക്ഷിക്കാനും‌ പാകത്തില്‍‌ തലച്ചോറിനു വികാസം പ്രാപിച്ചതോടെ അവര്‍‌ 'മനുഷ്യരായി' വളരാന്‍‌ തുടങ്ങി. ഇന്ദ്രിയങ്ങള്‍ക്ക്‌ അനുഭവിച്ചറിയാന്‍‌ കഴിയുന്ന എന്തിനേയും ഒരു തരം‌ ക്യൂരിസിയോറ്റിയോടെ നോക്കിക്കാണുന്ന ശീലം‌ എല്ലാ മൃഗങ്ങള്‍‌ക്കുമുണ്ടെങ്കിലും‌ അതിനെ ഓര്‍‌മ്മയില്‍‌ വെച്ചു വീണ്ടും‌ വീണ്ടും അന്വേഷിക്കുന്ന ശീലമുള്ള ഒരു വര്‍ഗ്ഗമായി വളര്‍‌ന്ന മൃഗജാതിയായ ആള്‍‌ക്കുരങ്ങാണു മനുഷ്യരായി പരിണമിച്ചത്.

ആള്‍ക്കുരങ്ങില്‍ നിന്നാണ്‌ ഇന്നത്തെ മനുഷ്യന്റെ പരിണാമം എന്നിരിക്കെ, കേവല സസ്യഭുക്കായിരുന്ന കുരങ്ങുകള്‍ മാംസം കൂടി ഭക്ഷിക്കുന്ന മിശ്രഭോജി ആയതിന്റെ പ്രധാന കാരണം ഭക്ഷണദൌര്‍ലഭ്യമായിരുന്നു എന്നാണ്‌ നരവംശശാസ്ത്രജ്ഞന്‍മാരുടെ മതം. മാംസവും ഭക്ഷിക്കാന്‍ തുടങ്ങിയതോടെ, ഭക്ഷണത്തിനായി അവനു കൂടുതല്‍ അദ്ധ്വാനം വേണ്ടി വന്നു. ഈ അദ്ധ്വാനം അവന്റെ പേശീബലത്തെ പരിപോഷിപ്പിക്കുകയും മുന്‍കാലുകള്‍ കൂടുതല്‍ സ്വതന്ത്രമാകുവാന്‍ സഹായിക്കുകയും ചെയ്തു. കൈകളായി രൂപാന്തരം പ്രാപിച്ച ഈ കാലുകളിന്‍മേലുള്ള സ്വാധീനം അവരെ രണ്ടു കാലില്‍ സ്വതന്ത്രമായി നടക്കാന്‍‌ സഹായിക്കുകയും നാഡീവ്യൂഹപ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുകയും ചെയ്തു. സസ്തനികളില്‍‌ രണ്ടുകാലില്‍‌ നടന്നുതുടങ്ങിയ ആള്‍‌ക്കുരങ്ങില്‍‌ നിന്നും‌ മനുഷ്യനിലേക്കുള്ള പരിണാമത്തിന് കേവലം ശാരീരിക അവയവങ്ങളുടെ ഒരു നവീകരണം മാത്രമേ ആവശ്യമായിരുന്നുള്ളൂ.

പ്രകൃതിക്ഷോഭങ്ങളും, രോഗങ്ങളുമായിരുന്നു ആദിമമനുഷ്യനെ ഏറ്റവും അലട്ടിയിരുന്ന പ്രശ്‌നങ്ങള്‍. പേമാരി, കാട്ടുതീ, കൊടുങ്കാറ്റ്, കൊള്ളിമീനുകള്‍, ഇടിമുഴക്കം, ഭൂകമ്പം എന്നിവക്കൊക്കെപ്പുറമേ, ജനനം, മരണം, സ്വപ്‌നങ്ങള്‍ എന്നിവയിലെ നിഗൂഢതയും അവരെ ഭയപ്പെടുത്തിയിരുന്നു.

അജ്ഞതയില്‍ നിന്നും ഭയത്തില്‍ നിന്നുമാണ്‌ എന്നും ഭക്തിയുടെ ഉത്ഭവം. തന്റെ ഇന്ദ്രിയങ്ങള്‍ കൊണ്ടു കാലേകൂട്ടി അറിയാന്‍ കഴിയാത്ത പ്രകൃതി പ്രതിഭാസങ്ങളുടെയെല്ലാം പിന്നില്‍ ഏതോ ഒരു അജ്ഞാതശക്തിയുണ്ടെന്നു അവനു വിശ്വസിക്കേണ്ടി വന്നത് ഈ ഭയം മൂലമാണ്‌. തങ്ങളെ ഭയപ്പെടുത്തുന്ന ഒരു അജ്ഞാതശക്തി എവിടെയോ മറഞ്ഞിരിക്കുന്നു എന്ന ഒരു വിശ്വാസമായിരുന്നു മനുഷ്യന്റെ ആദ്യത്തെ ‘കണ്ടെത്തല്‍‘ എന്നു തന്നെ പറയാം. ഒരു കണ്ടെത്തല്‍ നടത്തിക്കഴിഞ്ഞ നിലക്ക്‌ പിന്നെ അതിനുള്ള പരിഹാരം കാണുക എന്നതായി അവരുടെ അടുത്ത പ്രശ്‌നം. തന്നോടൊപ്പം നായാടി നടക്കുന്ന നായയേയും ഇതര ഹിംസ്രജീവികളേയും മറ്റും ഭക്ഷണവും പരിചരണവും നല്‍കി തന്റെ ചൊല്‍പ്പടിക്കു നിര്‍ത്താന്‍ കഴിഞ്ഞ മനുഷ്യന്‍ ഗോചരമല്ലാത്ത ഈ ഒരു ശക്തിയേയും ചില ഉപചാരങ്ങളിലൂടെ സ്വേച്ഛാനുവര്‍ത്തിയാക്കുവാന്‍ കഴിയുമെന്നു വിശ്വസിച്ചു.

ആക്രമിക്കാന്‍ വന്നിരുന്ന ജന്തുക്കളെ തന്റെ ഭക്ഷണത്തിന്റെ പങ്കു നല്‍കി പാട്ടിലാക്കിയ മനുഷ്യന്‍ അങ്ങിനെ അജ്ഞാതശക്തിയേയും പാട്ടിലാക്കാന്‍ ശ്രമിച്ചതിലൂടെയാണ്‌ ആദ്യമായി മന്ത്രവാദത്തിന്റെ വിത്തു മുളച്ചത്. താന്‍ കഴിക്കുന്ന ഭക്ഷണം മറ്റു മൃഗജാതികളും കഴിക്കുമെന്നതിനാല്‍, മറഞ്ഞു നിന്നു തങ്ങളെ ആക്രമിക്കുന്ന ഈ അജ്ഞാതശക്തിയേയും ഇത്തരം ഭക്ഷണപാനീയങ്ങള്‍ കൊടുത്തു പാട്ടിലാക്കാമെന്നു മനുഷ്യന്‍ കരുതിപ്പോയി. താന്‍ വിളിച്ചു വരുത്താന്‍ ആഗ്രഹിക്കുന്ന ആ ശക്തിക്കു അവര്‍ അവരുടെ ഭയത്തിന്റെ അടിസ്ഥാനത്തില്‍ വിവിധരൂപം നല്‍കി ഗുഹാഭിത്തികളില്‍ കോറിയിട്ടു. കാറ്റിനേയും തിരമാലകളേയും അതിന്റെ അനുഭവരൂപത്തില്‍ കൈ ആട്ടി വിളിക്കുകയും ആ ചലനങ്ങള്‍ ഈ ശക്തിയ പ്രസാദിപ്പിക്കാനുള്ള നൃത്തമായി മാറുകയും ചെയ്തു. മൃഗങ്ങളേയും പക്ഷികളേയും അവര്‍ ഈ അജ്ഞാതശക്തികളുടെ പ്രീതിക്കായി ഹോമിച്ചു തങ്ങള്‍ സുരക്ഷിതനായിരിക്കുമെന്ന ഒരു ഉറപ്പു നേടി.

പരിണാമപ്രക്രിയയുടെ ഒരു പ്രധാനഘട്ടത്തില്‍ നാഡീവ്യൂഹം പരിപോഷിപ്പിക്കപ്പെട്ടതിന്റെ ഭാഗമായി തലച്ചോറില്‍ സെക്കന്റ് സിഗ്നല്‍ സിസ്‌റ്റം പൂര്‍ണ്ണാവസ്ഥയിലെത്തുകയും ആശയപ്രതിബിംബം വാക്കുകള്‍ കൊണ്ടു സൃഷ്ടിക്കാമെന്ന രീതിയിലേക്കു വളരുകയും ചെയ്തതോടെ അവര്‍ ശബ്ദങ്ങള്‍ ആശയങ്ങള്‍ക്കായി ഉപയോഗിച്ചു തുടങ്ങി. കാറ്റിന്റെ മൂളലും കടലിന്റെ ഇരമ്പലും അവന്‍ അനുകരിച്ചു. തങ്ങളെ ഭയപ്പെടുത്തുന്ന അജ്ഞാതശക്തിയുടെ ഭാഷയും ഇങ്ങനെയൊക്കെയാകുമെന്നു കരുതി അതിനോടു അതേ അളവില്‍ അവര്‍ തിരിച്ചു പ്രതികരിച്ചു. അങ്ങനെ സംഗീതവും, നൃത്തവും മൃഗബലിയുമായി അവന്‍ അഗോചരമായ, ഭീതിദായകമായ അജ്ഞാതശക്തിയെ അനുനയിപ്പിക്കാന്‍ ശ്രമങ്ങള്‍ തുടര്‍ന്നുപോന്നു.

ഒരു പ്രകൃതിദുരന്തത്തിന്റെ ബാക്കിയായി വന്നുചേര്‍ന്ന ഭക്ഷണദൌര്‍ലഭ്യതയാല്‍ കാട്ടുതീയില്‍ വെന്ത മാംസം ഭക്ഷിക്കേണ്ടി വന്നതോടെ വെന്ത മാംസത്തിന്റെ രുചി അറിഞ്ഞു തുടങ്ങിയ മനുഷ്യനു പുരോഗതിയുടെ അടുത്ത ഘട്ടം തുടങ്ങിയെങ്കിലും അന്നുമുതല്‍ നിലനില്‍പ്പിനുവേണ്ടി പ്രകൃതിയോടു അവനു സമരം ചെയ്യേണ്ടിയും വന്നു. കല്ലുരച്ചവര്‍ തീയുണ്ടാക്കി. പേശീബലത്തില്‍ മുന്നിലായിരുന്ന പുരുഷവൃന്ദം ഇര തേടിയിറങ്ങിയപ്പോള്‍ തീ അണയാതെ സൂക്ഷിക്കാന്‍ അവന്‍ പെണ്ണിനെ കാവലിരുത്തി. ഇരതേടി ക്ഷീണിതനായി വന്ന ആണ്‌ വിശ്രമിച്ചപ്പോള്‍ പെണ്ണ്‌ അവനു മാംസം ചുട്ടുകൊടുത്തു. അങ്ങനെ പ്രകൃതിയില്‍ ആദ്യമായി ലിംഗപരമായ തൊഴില്‍ വിഭജനം ഉണ്ടായി.

ഇന്നു മൃഗങ്ങള്‍ക്കിടയില്‍ മതങ്ങളും ദൈവങ്ങളുമൊന്നുമില്ലാത്തതുപോലെ, അന്നു ഇവരുടെ ഇടയിലും മതമോ ദൈവമോ ഒന്നും ഉണ്ടായിരുന്നില്ല. പ്രകൃതിയുടെ അപ്രതീക്ഷിതമായ പെരുമാറ്റത്തില്‍ എന്നും ഇവര്‍ ഉത്കണ്ഠാകുലരായിരുന്നു. പെട്ടെന്നുണ്ടാകുന്ന മഴ, ഇടിവെട്ട്, കൊടുങ്കാറ്റ്, ഇവയൊക്കെ ഇരതേടാനിറങ്ങുന്ന പുരുഷന്റെ അന്ധാളിപ്പിനു ആക്കം കൂട്ടിയിരുന്നു.

ഇര തേടിയിറങ്ങുന്നവര്‍ സുരക്ഷിതരായി തിരിച്ചെത്താന്‍‌ പ്രകൃതിശക്തികളെ പാട്ടിലാക്കാനും അനുനയിപ്പിക്കാനുമായിട്ടു ഒരു കൂട്ടം ആളുകള്‍ നിയമിതരായി. ഇവര്‍ ക്രമേണ ഈ കഴിവില്‍ വിദഗ്ദ്ധരാണെന്നു മറ്റുള്ളവര്‍ ധരിച്ചു. അപരന്റെ അധ്വാനത്തില്‍ വിശപ്പടക്കാന്‍ കഴിഞ്ഞ ഇവര്‍ ക്രമേണ അലസരാവുകയും തങ്ങള്‍ ഇര തേടേണ്ടവരല്ലെന്നും സമൂഹത്തെ സംരക്ഷിക്കേണ്ടവരാണെന്നുമുള്ള രീതിയിലേക്ക്‌ അതിനെ വളര്‍‌ത്തിയെടുക്കുകയും‌ ചെയ്തു. ക്രമേണ ഇത്‌ മനുഷ്യര്‍‌ക്കിടയില്‍‌ മന്ത്രവാദം എന്ന ഒരു സാമ്പ്രദായികശീലമായി പരിണമിച്ചു. നേരിട്ടു കണ്ടിട്ടില്ലാത്ത പ്രകൃതിശക്തികളോടു നേരിട്ടു സംവദിക്കുന്നവര്‍ ഇത് തങ്ങളുടെ ജീവിതചര്യയായി മാറ്റിയെടുത്തതോടെ സമൂഹത്തിലെ എതിര്‍ക്കപ്പെടാന്‍ പാടില്ലാത്ത സമാരാധ്യരായ വരേണ്യവര്‍‌ഗ്ഗമായി ഇക്കൂട്ടര്‍‌ മാറി. അദ്ധ്വാനമില്ലാതെ കിട്ടുന്ന ഭക്ഷണം, അം‌ഗീകാരം എന്നിവയുടെ സുഖമറിഞ്ഞുപോയ ഇവര്‍ തങ്ങള്‍ അജ്ഞാതശക്തികളോടു നേരിട്ടു സം‌വദിക്കുന്നതിനാല്‍‌ കൂടുതല്‍‌ അറിവുള്ളവരാണെന്നും‌, ഈ ശക്തികളെ പ്രസാദിപ്പിക്കാന്‍‌ സ്വീകരിക്കേണ്ട മാര്‍‌ഗ്ഗങ്ങളെക്കുറിച്ചുമൊക്കെ ഭാഷ്യം‌ ചമക്കാനും‌ തുടങ്ങി.

മന്ത്രവാദത്തിലൂടെ നിരന്തരം ദുര്‍ഭൂതങ്ങളെ സന്തോഷിപ്പിച്ചിട്ടും പ്രകൃതിദുരന്തങ്ങള്‍ തുടര്‍ന്നിരുന്നതിനാല്‍ ഇവരിലുള്ള വിശ്വാസം മനുഷ്യര്‍ക്കു ക്രമേണ നഷ്ടപ്പെട്ടു തുടങ്ങി. പക്ഷേ അപരന്റെ അദ്ധ്വാനത്തില്‍ വിശപ്പകറ്റിപ്പോന്ന ഈ പ്രത്യേക വൃന്ദം അത്ര പെട്ടെന്നു പിന്‍വാങ്ങാന്‍ തയ്യാറായിരുന്നില്ല. മന്ത്രവാദത്തിന്റെ ഈ പരാജയമാണ്‌ 'മതം'എന്ന രീതിയില്‍ ഇന്നു കാണുന്ന വലിയ പ്രസ്ഥാനത്തിന്റെ വിജയത്തിന്റെ അടിസ്ഥാനം.

അലസതയുടെ സുഖശീതളിമ അത്ര പെട്ടെന്നു കളഞ്ഞിട്ടു സംഘത്തോടു ചേര്‍ന്ന്‌ വീണ്ടും ഇരതേടാന്‍ പോകാന്‍ ഇവര്‍ക്കത്ര സമ്മതമായിരുന്നില്ല. അതിനായി അവര്‍‌ മനുഷ്യരുടെ മുന്നില്‍‌ ആരാധനയുടെ പുതിയ സിദ്ധാന്തം‌ അവതരിപ്പിച്ചു. ഈ അജ്ഞാതശക്തികള്‍ തങ്ങളേക്കാള്‍ ശക്തരാണെന്നും ഇവരെ ജയിക്കാനാവില്ലെന്നും, ഈ പ്രകൃതിശക്തികളുടെ മുന്നില്‍ സ്വയം സമര്‍പ്പിക്കുക മാത്രമാണ്‌ ഏക പരിഹാരമെന്നും ഇവര്‍ മനുഷ്യരെ പറഞ്ഞു പഠിപ്പിച്ചു. അതിനായുള്ള വിദ്യാസൂത്രങ്ങള്‍ തങ്ങള്‍ക്കു വശമുണ്ടെന്നും, തന്ത്രമന്ത്രങ്ങളിലൂടെ ഈ ശക്തികളെ പാട്ടിലാക്കാമെന്നും ഇവര്‍ പറഞ്ഞു. ഈ അദൃശ്യശക്തികളുടെ അടിമയാണു മനുഷ്യരെന്ന രീതിയില്‍ ഇവര്‍ സാമൂഹികസമ്പ്രദായങ്ങള്‍ ഉണ്ടാക്കി. മതമെന്ന സിദ്ധാന്തത്തിന്റെ ആദ്യരൂപം‌ അങ്ങനെ നിലവില്‍‌ വന്നു.

മനുഷ്യന്‍ തന്റെ മേധാശക്തി കൊണ്ട് എന്തിനേയും നേരിട്ടിരുന്ന ആദ്യകാലത്ത് ഇവന്‍ പ്രകൃതിശക്തികളോട് മല്ലിട്ട് 'അകന്നുപോകൂ' എന്നു പറഞ്ഞിടത്തുനിന്നും പരാജിതനായി നിന്ന്‌ 'അകന്നുപോകണേ' എന്നു യാചിക്കുന്ന നിലയിലേക്കു മനുഷ്യനെ അധ:പതിപ്പിക്കുന്നതിലൂടെ മതം സമൂഹത്തിലെ മേധാവിത്വശക്തിയായി വളര്‍‌ന്നത് ചരിത്രം. മതം സമൂഹത്തില്‍ ഔന്നത്യം പ്രാപിച്ചതോടെ മനുഷ്യന്റെ വില ഇടിഞ്ഞു തുടങ്ങി. മനുഷ്യനെ അദൃശ്യശക്തികളുടെയും അവരെ നിയന്ത്രിക്കുന്ന പുരോഹിത സമൂഹത്തിന്റേയും അടിമകളാക്കി മറ്റിയതോടെ മതമെന്നത് ഒരു വികാരമായി വളരുകയായിരുന്നു. മനുഷ്യന്‍ ഇങ്ങനെ അടിമയും കളിപ്പാവയും ആയി മാറിയതോടെ, ഈ അജ്ഞാതശക്തികളോട് അപേക്ഷിക്കുന്നതിനു പകരം അവരുടെ ഇടനിലക്കാരോട് അപേക്ഷിച്ചാല്‍ മതി എന്ന നിലയിലേക്കു കാര്യങ്ങള്‍ ‘പരിണമിക്കുകയും’ ഇവരില്‍ ചിലര്‍ ഈ അജ്ഞാത ശക്തികളുടെ തന്നെപ്രതിരൂപമായി വളരുകയും ചെയ്തു.

മതമെന്ന നിലയില്‍ രൂപപ്പെട്ട് കാര്യങ്ങള്‍ മുന്നോട്ടു നീങ്ങിയപ്പോഴും മന്ത്രവാദം തീര്‍ത്തും നശിച്ചില്ല. ആദ്യകാല മന്ത്രവാദികളില്‍ ചിലരൊക്കെ പുരോഗമിച്ച് മതവാദികളായെങ്കിലും പാരമ്പര്യവാദികള്‍ മന്ത്രവാദം ചെയ്തു തന്നെ പ്രകൃതിശക്തികളോട് ഏറ്റുമുട്ടണമെന്നു ശഠിച്ചു എതിര്‍ത്തു നിന്നു. മതവാദികളോടു ചേര്‍ന്നു നിന്ന്‌ പ്രകൃതിശക്തികളോട് യാചിച്ചിട്ടും തങ്ങളുടെ യാതനകള്‍ തുടരുന്നതിനാല്‍ ഈ പ്രകൃതിശക്തികളെ ഒരു പാഠം പഠിപ്പിക്കാനും ആക്രോശിച്ചു കാര്യങ്ങള്‍ ചെയ്യിക്കാനും മന്ത്രവാദികള്‍ ആവശ്യമായി വന്നിരുന്നതിനാല്‍ ഇവരും മതവാദികളോടൊപ്പം സമാന്തരമായി നിലനിന്നു പോന്നു.

മന്ത്രവാദികളും മതവാദികളും തമ്മില്‍ ആശയസംഘട്ടനം നടന്ന ഈ ഘട്ടത്തിലാണ്‌ മതത്തിനകത്തു ദൈവം ജനിക്കുന്നത്. അന്നേവരെ അദൃശ്യമായിരുന്നു തങ്ങളെ ഭയപ്പെടുത്തിക്കൊണ്ടിരുന്ന അജ്ഞാതശക്തിക്കു പ്രത്യേകിച്ചൊരു ഉടമസ്ഥതാകവകാശമുണ്ടായിരുന്നില്ല. ദൈവമെന്ന പേരില്‍ ക്രോഡീകരിച്ച ആ ശക്തിയെ മതവാദികളും മന്ത്രവാദികളും പങ്കിട്ടെടുക്കാന്‍ തുടങ്ങിയത് ഈ ഘട്ടത്തിലാണ്‌.

അജ്ഞാതശക്തികള്‍ക്കു വഴിപാടും നേര്‍ച്ചയും ബലിയും ശരീരവും ഒക്കെ സമര്‍പ്പിക്കാന്‍ മതപുരോഹിതര്‍ ആവശ്യപ്പെട്ടുകൊണ്ടിരുന്നു. പക്ഷേ മനുഷ്യരുടെ യാതനകള്‍ ഒരു മാറ്റവുമില്ലാതെ അതേപടി തുടര്‍ന്നു. മനുഷ്യര്‍ നല്‍കിപ്പോന്ന വഴിപാടുകളും ഉപചാരങ്ങളും സ്വീകരിച്ച മതപുരോഹിതര്‍ അവരുടെ യാതനക്കു നിത്യപരിഹാരം കാണാന്‍ കഴിയാത്തവരായപ്പോള്‍, തങ്ങളുടെ കള്ളി വെളിച്ചത്താകാതിരിക്കാന്‍ മറ്റൊരു ഉപായം കണ്ടെത്തി. മനുഷ്യരുടെ ദുരിതങ്ങള്‍ക്കു കാരണം വിധി, തലയിലെഴുത്ത്, ഈശ്വരേച്‌ഛ എന്നൊക്കെ പറഞ്ഞു മനുഷ്യരെ ഒറ്റസം‌ഘത്തില്‍‌ നിന്നും‌ അടര്‍‌ത്തി വ്യക്തികളായി തിരിച്ച് തങ്ങളുടെ പരാജയം വ്യക്തികളിലേക്കും‌ വ്യക്തികളടങ്ങുന്ന വിവിധ സം‌ഘങ്ങളാക്കിയും ആരോപിക്കപ്പെട്ടു തുടങ്ങി. പിന്നീട് പ്രകൃതിശക്തികളില്‍ നിന്നും ശാശ്വതപരിഹാരം തങ്ങള്‍ക്കു നല്‍കാനാവില്ലെന്നു തീര്‍ച്ചയായപ്പോള്‍ ഇവരെടുത്ത ഏറ്റവും‌ വലിയ സിദ്ധാന്തമായിരുന്നു മരണാനന്തരമുള്ള സ്വര്‍ഗ്ഗസുഖവും നരകയാതനയും.

സ്വര്‍ഗ്ഗത്തിന്റെ മഹിമയും നരകത്തിന്റെ ഭയാനകതയും അവര്‍ മനുഷ്യ സം‌ഘങ്ങളുടെ മുന്നില്‍ നിരത്തി. ഇതു വഴി മന്ത്രവാദികളുടെ ആശയങ്ങള്‍ക്കു നരകഭീതിയുടെ മുഖച്ഛായ നല്‍കുന്നതിലൂടെ തങ്ങളുടെ തടം ഉറപ്പിക്കുന്നതില്‍ മതപുരോഹിതര്‍ മേല്‍ക്കൈ നേടി.

അടിമയാക്കപ്പെട്ട മനുഷ്യന്റെ അധ്വാനം കൊണ്ടു വയറു നിറച്ചും സുഖിച്ചും ജീവിച്ച ഇവര്‍ സമൂഹത്തിലെ പ്രധാനികളായി. ജീവിതചര്യക്കു നിയമങ്ങള്‍‌ നിര്‍‌മ്മിക്കുന്നവരായി. ക്രമേണ മനുഷ്യര്‍‌ കൂടുതല്‍‌ കൂടുതല്‍‌ വ്യക്തികളായും വ്യക്തികളടങ്ങുന്ന സംഘങ്ങളായും തിരിഞ്ഞു. സംഘങ്ങള്‍ ഗോത്രങ്ങളായി. ഗോത്രങ്ങള്‍‌ തമ്മില്‍ അവകാശ,അധികാരങ്ങള്‍ക്കായി തര്‍ക്കിച്ചു തുടങ്ങി. ഗോത്രങ്ങള്‍ ചിഹ്നങ്ങളിലൂടെ തിരിച്ചറിയുന്നവരായി . മനുഷ്യര്‍‌ സം‌ഘചിഹ്നങ്ങളുടെ വേര്‍തിരിവിലെത്തിയ ഘട്ടത്തിലാണ് ‌ മതം‌ അതിന്റെ വിജയത്തിലേക്കുള്ള ആദ്യപടിയിലെത്തിയത്.

ഗോത്രങ്ങള്‍‌ നിലനില്‍പ്പിനായി പരസ്പരം‌ മത്സരിച്ചു. ‌ താന്താങ്ങളുടെ ശക്തി തെളിയിക്കാന്‍ ഒരോ ഗോത്രങ്ങളും പ്രപഞ്ചശക്തികളെ പങ്കിട്ടെടുത്തു. ഗോത്രചിഹ്നങ്ങള്‍‌ ബിംബവത്കരിക്കപ്പെട്ടു. ബിംബങ്ങളെ സൃഷ്ടിച്ചവര്‍ തങ്ങള്‍‌ പങ്കിട്ടെടുത്ത ശക്തികളെ ശക്തിസ്രോതസ്സാക്കി മാറ്റി.

ദൈവത്തോടു നേരിട്ടു സംവദിക്കുന്നതിനാല്‍‌ അധികാരവും അംഗീകാരവും ഉണ്ടായിരുന്ന മതപുരോഹിതര്‍ ക്രമേണ സമൂഹത്തെ വിവിധ തട്ടുകളിലാക്കി സ്വന്തം‌ തടങ്ങള്‍‌ ഉറപ്പിക്കുകയും ക്രമേണ ഇവര്‍ രാജ്യങ്ങളും രാജാക്കന്മാരുമായി മാറുകയും‌ ചെയ്തു. പുരോഹിതവൃന്ദം രാജാക്കന്‍മാരായി. പിന്നെ രാജാവു ദൈവമായി. അങ്ങനെ രാജാവ്, കരുണാമായനും, കാഴ്ചനേര്‍ച്ചകളില്‍ സംതൃപ്തനാകുന്നവനും, മുഖസ്തുതിയില്‍ സന്തോഷിക്കുന്നവനും, ക്ഷിപ്രകോപിയും, ക്ഷിപ്രപ്രസാദിയുമൊക്കെയായ ദൈവമായി മാറി.

ഉണ്ടെന്നോ, ഇല്ലെന്നോ തെളിയിക്കാനാകാത്ത ശക്തിയുടെ പ്രഭാവത്തിന്റെ പേരില്‍‌ മനുഷ്യന്‍ സം‌ഘത്തില്‍‌ നിന്നകന്ന്, സ്വന്തമായി കള്ളികള്‍ മെനഞ്ഞ് അതില്‍‌ നിന്നു പരസ്പരം‌ ആക്രോശിക്കാന്‍‌ തുടങ്ങി. അവന്‍‌ പരസ്പരം‌ അലറി വിളിച്ചും പരിഹസിച്ചും കല്ലെടുത്തെറിഞ്ഞും‌ കൊലപ്പെടുത്തിയൂം‌ 'ഞാന്‍ വലുത്‌, എന്റെകൂടെയുള്ളവര്‍ കൂടുതല്‍, ഞങ്ങള്‍ കൂടുതല്‍ ശക്തിയുള്ളവര്‍‘ എന്ന്‌ അക്രോശിച്ചുകൊണ്ടിരുന്നു. മതം‌ അങ്ങനെ വിജയത്തിനെ ഓരോ പടികളിലൂടെ ഉയരങ്ങളിലേക്കു വളര്‍‌ന്നു. മതം‌ ഓരോ പടി കയറുമ്പോഴും‌ മനുഷ്യന്‍‌ തന്റെ മേധാശക്തിയില്‍‌ ഓരോപടി അധ:പതിച്ചുകൊണ്ടിരുന്നു.

മന്ത്രവാദികള്‍ വളര്‍ന്ന്‌ മത പുരോഹിതരായെങ്കിലും പഴ മന്ത്രവാദികളില്‍ ചിലര്‍ പാരമ്പര്യവാദികളായി മതവുമായി കലഹിച്ചു സമൂഹത്തിലുണ്ടായിരുന്നു. ഈ ഏറ്റുമുട്ടലിനു നിത്യപരിഹാരമായാണ് ഇവര്‍ ദൈവങ്ങളെ പങ്കുവെച്ചത്. മനുഷ്യനു നന്‍മ ചെയ്യുന്ന സദ്‌ദേവതകളെ എല്ലാം മത പുരോഹിതരെടുക്കുകയും മനുഷ്യനു നാശമുണ്ടാക്കുന്ന, ദുര്‍ദ്ദേവതകളെയൊക്കെ മന്ത്രവാദികള്‍ക്കും വിട്ടുകൊടുത്ത് തമ്മിലുള്ള ആശയസമരത്തിനു ശാശ്വതപരിഹാരമുണ്ടാക്കി.

കൃഷിനാശവും കന്നുകാലികളുടെ മരണവും, വെള്ളപ്പൊക്കവും, അകാലമരണവും, മഹാമാരികളും തുടര്‍ന്നുകൊണ്ടേയിരുന്നു.സദ്‌ദേവതകളെ ആരാധിച്ചിട്ടും, വഴിപാടു കഴിച്ചിട്ടും ദുരിതങ്ങള്‍ക്കു പരിഹരം കാണാതെ മനുഷ്യര്‍ മതപുരോഹിതരേയും മന്ത്രവാദികളേയും മാറി മാറി പരീക്ഷിച്ചു. പുരോഹിതന്‍ യാചിച്ചു പറഞ്ഞാല്‍ കേള്‍ക്കാത്ത ദൈവം മന്ത്രവാദി ചീത്തവിളിച്ചു സാധിപ്പിക്കുമെന്നു മനുഷ്യര്‍ വിശ്വസിച്ചു, അങ്ങോട്ടുമിങ്ങോട്ടും തന്റെ ദുരിതങ്ങളുമായി മാറി മാറി പരീക്ഷണംതുടര്‍‌ന്നു.

തങ്ങള്‍ക്കുള്ള വിഹിതം കുറഞ്ഞുപോകുന്നു എന്നു തോന്നിയ സമയങ്ങളിലെല്ലാം ദുര്‍മന്ത്രവാദികള്‍ മതപുരോഹിതരുമായി ഏറ്റുമുട്ടി. മതവാദികള്‍ ചെയ്യുന്നതിനെതിരേ ചെയ്താല്‍ മാത്രമേ ദൈവം‌ പ്രസാദിക്കൂ എന്ന് മന്ത്രവാദികള്‍ പ്രചരിപ്പിച്ചു. കാമവികാരത്തെ നിയന്ത്രിക്കുന്നതാണു ദൈവത്തിനു പ്രിയം എന്നു മതവാദികള്‍ പറഞ്ഞപ്പോള്‍ ദൈവങ്ങളെ പ്രസാദിപ്പിക്കാന്‍ കാമസംതൃപ്തി നല്‍കിയെങ്കില്‍ മാത്രമേ കഴിയൂ എന്നു മന്ത്രവാദികള്‍ വാദിച്ചു. ഭക്ഷണ പാനീയങ്ങള്‍ ഉപേക്ഷിച്ചും ഉപവാസം നടത്തിയും ദൈവത്തെ പ്രസാദിപ്പിക്കാന്‍ മതവാദികള്‍‌ ‍ പഠിപ്പിച്ചപ്പോള്‍ മദ്യവും മാംസവും ഭക്ഷിച്ചും‌ സമര്‍‌പ്പിച്ചും‌ ദേവതകളെ സന്തോഷിപ്പിക്കാമെന്നു മന്ത്രവാദികള്‍ പറഞ്ഞു. മനുഷ്യന്റെ ജനിതകവികാരങ്ങളായ വിശപ്പിനോടും കാമത്തിനോടും മതപുരോഹിതര്‍ നിഷേധാത്മക നിലപാടെടുത്തപ്പോള്‍ മന്ത്രവാദം കുറെക്കൂടി പ്രകൃത്യാനുസാരിയായ ഉദാരസമീപനമാണ്‌ കൈക്കൊണ്ടത്.

ഏറ്റുമുട്ടലിന്റെ ഇടയില്‍‌ മതപുരോഹിതര്‍ തലയിലെഴുത്തിന്റേയും വിധിയുടേയും പേരില്‍ തങ്ങളുടെ പരാജയം മനുഷ്യന്റെ മേല്‍ അടിച്ചേല്‍പ്പിച്ചതോടെ അതു മന്ത്രവാദികള്‍ക്ക്‌ പുതിയ ഒരു വിഹാരം തുറന്നുകൊടുക്കുകയായിരുന്നു. വരാനിരിക്കുന്ന ദുര്‍‌വിധിയും ആപത്തും‌ കൈരേഖകളിലൂടെയും, മുഖലക്ഷണത്തിലൂടെയും ഗ്രഹനിലയിലൂടെയുമൊക്കെ ഗ്രഹിച്ചു പറയാന്‍ തങ്ങള്‍ക്കാകുമെന്നു അവര്‍ വാദിച്ചു തുടങ്ങി. ക്രമേണ മന്ത്രവാദികള്‍ ഗുപ്തവിദ്യകളിലേക്കു വളര്‍‌ന്നു. മനുഷ്യന്‍ മരിച്ചുകഴിഞ്ഞാലും നശിക്കുന്നില്ലെന്നും‌ അവന്റെ അത്മാവ് പ്രേതമായി ഈ പ്രകൃതിയില്‍, പ്രത്യേകിച്ചും അവരുടെ വാസസ്ഥനങ്ങള്‍ക്കരികില്‍ നിലകൊള്ളുന്നുവെന്നും, അവരെ പ്രീതിപ്പെടുത്താന്‍ കര്‍മ്മങ്ങള്‍ചെയ്തുകൊണ്ടിരിക്കണമെന്നും ഇവര്‍ വാദിച്ചു.

മന്ത്രവാദികള്‍‌ വീണ്ടും‌ മനുഷ്യരുടെ മേല്‍‌ ആധിപത്യമുറപ്പിക്കാതിരിക്കാന്‍‌ മതശക്തികള്‍‌ സംഘടിതരായി. സം‌‌ഘടിതമതശക്തിക്കു നേരെ മന്ത്രവാദികള്‍ വെല്ലുവിളി ഉയര്‍ത്തിയപ്പോള്‍ ഈ മതപുരോഹിതരില്‍ തന്നെ ചിലര്‍ മന്ത്രവാദികളായി മാറി. മതപുരോഹിതരില്‍ തന്നെ ബാധ ഒഴിപ്പിക്കുന്ന തന്ത്രിയും‌ പൂജാരിയും പുരോഹിതനും മൊല്ലാക്കായും‌ മറ്റും‌ ഉണ്ടായതങ്ങനെയാണ്‌.

സംഘടിതമതശക്തികളേയും അവരുടെ സ്വര്‍ഗ്ഗ നരക പ്രമാണങ്ങളേയും വെല്ലുവിളിച്ചുകൊണ്ട് മന്ത്രവാദികളും സ്വര്‍‌ഗ്ഗസുഖവും‌ നരകയാതനയും‌ മുന്നില്‍‌ നിര്‍‌ത്തി മതവാദികളും ഇന്നും ഇങ്ങനെ നിലനില്‍ക്കുന്നു. അജ്ഞാതശക്തിയുടെ പൊരുളറിഞ്ഞ്‌ മനുഷ്യന്റെ യാതനകള്‍ക്കെല്ലാം‌ ഒരു പരിധി വരെ ശാശ്വതപരിഹാരം‌ നല്‍‌കിപ്പോന്ന ശാസ്ത്രത്തെ അത്രകണ്ടു അങ്ങു മാനിക്കാതെ, പരിണമിച്ചെന്ന അഹങ്കാരമുള്ള പാവം മനുഷ്യര്‍ ഇന്നും‌ അജ്ഞാതനായ ദൈവത്തിന്റെ അനുഗ്രഹം‌ തേടി മന്ത്രവാദിയേയും‌ മതവാദിയേയും‌ കേറിയും മാറിയും പരീക്ഷിക്കുന്നു.

"All religions are founded on the fear of the many and the cleverness of the few.”- Stendhal

41 comments:

കൃഷ്‌ണ.തൃഷ്‌ണ said...

മനുഷ്യന്‍ തന്റെ മേധാശക്തി കൊണ്ട് എന്തിനേയും നേരിട്ടിരുന്ന ആദ്യകാലത്ത് ഇവന്‍ പ്രകൃതിശക്തികളോട് മല്ലിട്ട് 'അകന്നുപോകൂ' എന്നു പറഞ്ഞിടത്തുനിന്നും പരാജിതനായി നിന്ന്‌ 'അകന്നുപോകണേ' എന്നു യാചിക്കുന്ന നിലയിലേക്കു മനുഷ്യനെ അധ:പതിപ്പിക്കുന്നതിലൂടെ മതം സമൂഹത്തിലെ മേധാവിത്വശക്തിയായി വളര്‍‌ന്നത് ചരിത്രം. മതം സമൂഹത്തില്‍ ഔന്നത്യം പ്രാപിച്ചതോടെ മനുഷ്യന്റെ വില ഇടിഞ്ഞു തുടങ്ങി. മനുഷ്യനെ അദൃശ്യശക്തികളുടെയും അവരെ നിയന്ത്രിക്കുന്ന പുരോഹിത സമൂഹത്തിന്റേയും അടിമകളാക്കി മറ്റിയതോടെ മതമെന്നത് ഒരു വികാരമായി വളരുകയായിരുന്നു. മനുഷ്യന്‍ ഇങ്ങനെ അടിമയും കളിപ്പാവയും ആയി മാറിയതോടെ, ഈ അജ്ഞാതശക്തികളോട് അപേക്ഷിക്കുന്നതിനു പകരം അവരുടെ ഇടനിലക്കാരോട് അപേക്ഷിച്ചാല്‍ മതി എന്ന നിലയിലേക്കു കാര്യങ്ങള്‍ ‘പരിണമിക്കുകയും’ ഇവരില്‍ ചിലര്‍ ഈ അജ്ഞാത ശക്തികളുടെ തന്നെപ്രതിരൂപമായി വളരുകയും ചെയ്തു.

Unknown said...

Good effort dear

Siju | സിജു said...

നല്ല ലേഖനം

Radheyan said...

നല്ല ഉദ്യമം.

മനുഷ്യകുലത്തിലെ ഈ പരിണാമം സ്വാഭവികമായി സംഭവിച്ച് പോയതോ അതോ പര്‍പ്പസ് ഫുള്‍ ആയ ചെയ്തികളിലൂടെ സംഭവിപ്പിച്ചതോ?

ഇങ്ങനെ ചോദിക്കാന്‍ കാരണം ആദ്യഘട്ടത്തില്‍ (മതത്തിന്റെയും മന്ത്രവാദത്തിന്റെയും ആവിര്‍ഭാവ ഘട്ടത്തില്‍)ഇങ്ങനെയൊക്കെ ആകണം കാര്യങ്ങള്‍ എന്ന് പുരോഹിതവര്‍ഗ്ഗം മുന്‍‌കൂട്ടി നിശ്ചയിച്ചുറച്ച് കാര്യങ്ങള്‍ ചെയ്തതായി തോന്നുന്നില്ല.പില്‍‌ക്കാലത്ത് മതം അധികാരത്തിന്റെ ടൂളായപ്പോള്‍,അത് നടത്തിയ എല്ലാ ഇടപെടലുകളും വളരെ മുന്‍‌കൂട്ടി നിശ്ചയിച്ച പോലെ തോന്നുന്നു.അത് ഇന്നും തുടരുകയും ചെയ്തു.

അനില്‍@ബ്ലോഗ് // anil said...

കൃഷ്ണ.തൃഷ്ണ,
ഇഴകീറിയുള്ള വായനക്ക് സ്കോപ്പില്ലെന്നല്ല, കൂടുതല്‍ സങ്കീര്‍ണ്ണമാക്കും. അതിനാല്‍ അതിനു തുനിയുന്നില്ല.
ഒറ്റവായനക്ക് രസകരം എന്നു പറയാം, ഒരുപാട് കാര്യങ്ങള്‍ കോര്‍ത്തിണക്കി ലക്ഷ്യത്തിലേക്കെത്തിക്കുന്നതില്‍ വിജയിച്ചിരിക്കുന്നു.

തനിക്കു മെരുങ്ങാത്ത ശക്തികള്‍ , ദൃശ്യമോ അദൃശ്യമോ ആവട്ടെ , മനുഷ്യനില്‍ ഭയഭക്തി ബഹുമാ‍നങ്ങള്‍ സൃഷ്ടിക്കുന്നു എന്നതില്‍ നിന്നും തന്നെയാണ് ദൈവവും മതവും ഉടലെടുത്തത്. ഏതു ശക്തിക്കും എതിര്‍ ശക്തി ഉണ്ടാവും എന്നത് പ്രപഞ്ച നിയമമായെടുത്ത് വ്യാഖ്യാനിച്ചാണ് ചെകുത്താന്റെയും (ആന്റി ദൈവങ്ങള്‍ എന്നു കരുതുന്ന വിഭാഗം) മറ്റും ഉത്ഭവം എന്നും കരുതേണ്ടിയിരിക്കുന്നു.
ഇന്നത്തെ മനുഷ്യന്റെ മാസ്സിക സമ്മര്‍ദ്ദം അവനെ അലയാന്‍ പ്രേരിപ്പികുകയാണ്, മനസ്സിന്റെ ശാന്തി തേടി. മന്ത്രവാദമെങ്കില്‍ മന്ത്രവാദം, ആള്‍ ദൈവമെങ്കില്‍ ആള്‍ ദൈവം.

ആശംസകള്‍, ഈ ശ്രമത്തിന്.

Calvin H said...

കൃഷ്ണതൃഷ്ണ,

ബൂലോഗത്തില്‍ ഈ ലേഖനത്തിന് പൊന്നിന്റെ മാറ്റാണ്( കട:ഗുപ്തന്‍).
വിശ്വാസങ്ങളുടെ പരിണാമശാസ്ത്രം ഇത്ര ലളിതമായി വിവരിച്ചതിന് നന്ദി. സാമാന്യം നന്നായി തന്നെ പരിണാമത്തിന്റെ ഘട്ടങ്ങള്‍ പ്രതിപാദിച്ചിരിക്കുന്നു.

ഒരേ ഒരിടത്തില്‍ ഒരല്പം സംശയം ബാക്കി കിടക്കുന്നു

"പേശീബലത്തില്‍ മുന്നിലായിരുന്ന പുരുഷവൃന്ദം ഇര തേടിയിറങ്ങിയപ്പോള്‍ തീ അണയാതെ സൂക്ഷിക്കാന്‍ അവന്‍ പെണ്ണിനെ കാവലിരുത്തി"

ഇത് ശരിയാണോ? വാദമല്ല സംശയം ആണ്. ആദിമകാലത്ത് സ്ത്രീ വേട്ടയില്‍ പുരുഷനേക്കാള്‍ മുന്‍പന്തിയിലായിരുന്നുവെന്നും, കുടുംബം എന്ന് ഇന്‍സ്റ്റിറ്റ്യൂഷന്റെ വരവോടെ( ചില സദാചാരപ്രശ്നങ്ങള്‍ - സംശയരോഗം റ്റു ബി എക്സാക്ട്- കാരണം ) , പുരുഷന്‍ വേട്ടയുടെ റോള്‍ ഏറ്റെടുക്കുകയായിരുന്നു എന്നും, അങ്ങിനെ കാലാന്തരത്തില്‍ സ്ത്രീയുടെ ശരീരഘടന അപ്രകാരം ആയിത്തീര്‍ന്നതാണ് എന്നും എവിടെയോ പണ്ട് വായിച്ചിട്ടുണ്ട്.( സിംഹങ്ങളില്‍ സിംഹിണിയാണ് വേട്ടക്കാരി)

കാലാന്തരത്തില്‍ ശരീരഘടന അപ്രകാരം മാറുക എന്നത് ഒരു ലാമാര്‍ക്കിയന്‍ വാദം ആവുമോ എന്നും അറിയില്ല.

ഇതിനെക്കുറിച്ച് എന്തെങ്കിലും അറിയുമെങ്കില്‍ പങ്കുവെയ്ക്കുമല്ലോ...

ലേഖനത്തിന്റെ ബാക്കിഭാഗം കുറ്റമറ്റത്.... നന്ദി....

ആരോഗ്യകരമായ ഒരു ചര്‍ച്ച ഇവിടെ പ്രതീക്ഷിക്കുന്നു

Anonymous said...

"ഇന്നു മൃഗങ്ങള്‍ക്കിടയില്‍ മതങ്ങളും ദൈവങ്ങളുമൊന്നുമില്ലാത്തതുപോലെ..."

ഇങ്ങനെയൊരു നിഗമനത്തില്‍ താങ്കളെങ്ങനെ എത്തിച്ചേര്‍ന്നു എന്നറിയാന്‍ താത്പര്യമുണ്ട്

Calvin H said...

ലേഖനം ഒന്നു കൂടെ വായിച്ചു ... ജസ്റ്റ് റ്റൂ ഗുഡ്...

ഒരു ഓഫ് ടോപ്പിക്‌ അടിക്കാന്‍ ആണ് ഈ വഴി വന്നത്.
കൃഷ്ണ തൃഷ്ണ ക്ഷമിക്കുക...

@പാത്തുമ്മയുടെ ആട്,

അയ്യോ അതറിയില്ലേ? എല്ലാ പക്ഷിമൃഗാദികളുടേയും ഇടയില്‍ കഴിഞ്ഞ വര്‍ഷം നടന്ന ഒരു അഭിപ്രായസര്‍‌വേയുടെ ഭാഗമായി എത്തിച്ചേര്‍ന്ന നിഗമനമാണത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബാലരമയുടെ അവസാനപേജ് നോക്കിയാല്‍ മതി

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

മന്ത്രവാദത്തിന്റേയൂം മതത്തിന്റേയും ഉത്ഭവത്തെക്കുറിച്ച് നന്നായി എഴുതിയിരിയ്ക്കുന്നു.
ആൾക്കുരങ്ങിൽ നിന്നു മനുഷ്യൻ ഉണ്ടായി എന്നു പറയുന്നതിലും നല്ലത് “മനുഷ്യനും കുരങ്ങും” ഒരേ പൂർവികനിൽ നിന്നു രൂപം കൊണ്ടു എന്ന് പറയുന്നതല്ലേ?

ചിന്തിയ്ക്കുന്ന മൃഗം എന്നാണു മനുഷ്യനെ വിശേഷിപ്പിയ്ക്കുന്നത്.മറ്റു മൃഗങ്ങളിൽ നിന്നു മനുഷ്യനെ വേറിട്ടു നിർത്തുന്ന പ്രധാന കാര്യം ഇതു തന്നെയാണ്.എന്നിരുന്നാലും,പ്രകൃതിശക്തികളെക്കുറിച്ചുള്ള സത്യം അവന്റെ ചിന്തകൾക്കും അതീതമായിരുന്നു.അതാണു ആരാധനയിലേയ്ക്കും, മതത്തിലേയ്ക്കും ഒക്കെ അവനെ നയിച്ചത്.മതങ്ങൾ പിന്നിടാണു രൂപപ്പെടുന്നത്.ഭയം അവന്റെ കൂടപ്പിറപ്പാണ്.പലതരം ശക്തികളോടുള്ള അവന്റെ ഭയമാണു മന്ത്രവാദത്തിലേയ്ക്കു നയിച്ചത്.ഇന്നും അവയൊന്നും പൂർണ്ണമായും മാറിയിട്ടില്ല.മനുഷ്യന്റെ അജ്ഞത മതങ്ങളും പുരോഹിത വർഗവും ഇപ്പോളും ചൂഷണം ചെയ്തുകൊണ്ടിരിയ്ക്കുന്നു.

Anil cheleri kumaran said...

very informative posts with unique thoughts..

ബയാന്‍ said...

ദൈവത്തിന്റെയും മതത്തിന്റേയും ചരിത്രം ലളിതമായി വിവരിച്ചിരിക്കുന്നു.

സ്വാതന്ത്ര്യത്തിലേക്കുള്ള പ്രയാണം തുടരുക.. എല്ലാ ഭാവുകങ്ങളും.

മരിച്ചതിനു ശേഷം എന്തായിരിക്കും എന്നു ചിന്തിച്ചു വേവലാതിപ്പെടുന്ന ദൈവവിശ്വാസികള്‍ ജനിക്കുന്നതിനു മുന്‍പ് എവിടെയായിരുന്നു എന്ന് ആലോചിക്കാത്തതെന്താണാവോ ?

കൃഷ്‌ണ.തൃഷ്‌ണ said...

രാധേയന്‍,
പരിണാമം എന്ന പദം തന്നെ സംഭവിച്ചുപോകുന്നത്‌ എന്ന അര്‍ഥം തരുന്നിടത്ത് ആദിമകാലത്ത്‌ പര്‍പ്പസ്‌ഫുള്‍ ആയി ഒന്നും ചെയ്തതല്ലാ എന്ന്‌ നമുക്കറിയാം. എന്നാല്‍ പ്രകൃതിശക്തികളെ ആരാധിക്കാന്‍ ഒരു വൃന്ദം പ്രത്യേകിച്ചു നിയുക്തമായതോടെ,പിന്നെ കാര്യങ്ങള്‍ അവരുടെ ഒരു നിയന്ത്രണത്തിലേക്കു നീങ്ങിയിട്ടുണ്ടെന്നുള്ളതിന്റെ സാക്ഷ്യങ്ങളല്ലേ രാജാവും രാജപദവിയും മറ്റും.

ഇന്നത്തെ മനുഷ്യനും ആദിമമനുഷ്യനും തമ്മില്‍ സ്വത്വചര്യകളില്‍ വലിയ വ്യത്യാസമൊന്നും ഇന്നും സംഭവിച്ചിട്ടില്ലാ എന്നും നമുക്കറിയാം. മതത്തെ ഒരു കവചമാക്കി തങ്ങളുടെ തടം ഉറപ്പിച്ചു പോന്നവരുടെ താത്കാലിക നിലനില്‍പ്പിനുവേണ്ടിയുണ്ടായിപ്പോയ ശ്രമങ്ങളെല്ലാം പിന്നെ ആചാരങ്ങളും നിയമങ്ങളുമായപ്പോള്‍ മനുഷ്യനു വളരെ വില കുറഞ്ഞുപോയി. വളരെയേറെ പരിഷ്‌കൃതനായി, സംസ്കാരശുദ്ധനായി എന്നു സ്വയം പറയുമ്പോഴും 'താന്‍ വിലകുറഞ്ഞവന്‍, തന്റെ മേല്‍ ആധിപത്യമുള്ള വേറെ ആരോ ഒരാള്‍ ഉണ്ട്‌ ' എന്ന ഒരു വിചാരവുമായി ആത്മവേദനയോടെ തല കുനിച്ചു നടക്കാന്‍ മനുഷ്യനെ പഠിപ്പിച്ചതു മതമാണ്‌ എന്നേ ഉദ്ദേശിച്ചുള്ളൂ.

കൃഷ്‌ണ.തൃഷ്‌ണ said...

ശ്രീഹരി,
ഡാര്‍വിയന്‍ പരിണാമസിദ്ധാന്തത്തെക്കുറിച്ചു തുടര്‍ന്നു നടന്ന പ്രത്യാവലോകനങ്ങളിലെല്ലാം തന്നെ സ്‌ത്രീ, പുരുഷനേക്കാള്‍ താഴെ എന്ന ഒരു രീതിയാണ്‌ വ്യാഖ്യാനിച്ചുകാണുന്നത്. ഇത്‌ കേവലം ഒരു യുക്തിശാസ്ത്രത്തിന്റെ അടിസ്‌ഥാനത്തില്‍ കണ്ടെത്തിയ നിഗമനങ്ങളായിരിക്കും എന്നതാണ്‌ എന്റെ വിശ്വാസവും. ശാരീരികമായ മസൃണതക്കുപരി ബൌദ്ധികപരമായ ഒരു ഇന്‍ഫീരിയോരിയിറ്റിക്കുള്ള സാധ്യത ഉള്‍ക്കൊള്ളാനാകില്ലെങ്കിലും ഡാര്‍വിന്റെ The Descent of Man എന്ന പുസ്തകത്തില്‍ സ്‌ത്രീകളുടെ പരിണാമപ്രക്രിയയുടെ തന്നെ ഒരു ഇന്‍ഫീരിയോരിറ്റിയെക്കുറിച്ചു പ്രതിപാദിക്കുന്നുണ്ട്. വളരെയേറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുള്ള ഈ പ്രസ്‌താവം ഒരിക്കലും ഒരു ആന്റി-ഫെമിനിസ്റ്റ് കോര്‍ണറിലൂടെ പ്രസ്‌താവിച്ചതാണെന്നു വിശ്വസിക്കാനും ബുദ്ധിമുട്ടാണ്‌.

നിലനില്‍പ്പിന്റെ ഭാഗമായി പുരുഷന്‍ സ്വയം തെരഞ്ഞെടുത്ത ചില നിര്‍ബന്ധങ്ങളിലേക്കിറങ്ങിവന്നതിന്റെ ഭാഗമാകാമിതെന്നു കരുതാം. അന്യസംഘത്തോട് മല്ലടിച്ചും, യുദ്ധം ചെയ്തും, ഇരയും ഇണയും സ്വന്തമാക്കിയിരുന്ന പുരുഷന്‍ താന്‍ സ്വന്തമാക്കിയ ഇരയേയും ഇണയേയും സൂക്ഷിക്കുന്ന ആ മൃഗശീലം നമ്മളിന്നു നാഷണല്‍ ജിയോഗ്രഫി ചാനലിലൊക്കെ കാണുന്നതാണല്ലോ.

തന്റെ ഇണ പരസംഘത്താല്‍ ആക്രമിക്കപ്പെടാതിരിക്കാന്‍ അവന്‍ അവളെ ഇര തേടുന്നതില്‍ നിന്നൊഴിവാക്കാനുള്ള പ്രധാന കാരണവുമാകാം. പെണ്ണിനു കൂടുതല്‍ മസൃണതയും വിധേയത്വവും നല്‍കാന്‍ ഇതും കാരണമായിട്ടുണ്ടാകാം.

പാമരന്‍ said...

GOOD ONE, thanks krishna..

Kaippally said...

മന്ത്രവാദവും, അന്ഥവിശ്വാസവും അവയുടെ പരിണാമവും മനോഹരമായി വിവരിച്ചിരിക്കുന്നു. താങ്കളുടെ ലേഖനം എല്ല കണുപോട്ടന്മാരും വായിക്കാൻ ഇടയാവട്ടേ.

വീണ്ടും ഇതുപോലുള്ള ഇടിവെട്ടു സാദനങ്ങൾ താങ്കളിൽ നിന്നും പ്രതിക്ഷിക്കുന്നു.

ഈ ലേഖനത്തെ തന്റേടത്തോടെ ചോദ്യം ചെയ്യാൻ പോലും ശേഷിയില്ലത്തവരാണു അന്ഥവിശ്വാസികൾ എന്നു മനസിലായി. അതുകൊണ്ടാണല്ലോ മറകൾക്കു പിന്നിൽ നിന്നുകൊണ്ടു ചോദ്യങ്ങൾ ഉന്നയിക്കുന്നതു്. സ്വന്തം പേരിൽ ഇവന്മാർക്കൊക്കെ ചോദിച്ചാൽ വിശ്വാസം ഊരി വീണു പോകുമോ.


ഇനി ഇത്തിരി ഓ.ടോ.
പിന്നെ അണ്ണന്റെ ഫാഷ ഇത്തിരി കട്ടിയാണു് കേട്ട, ചിലതൊക്ക വായിച്ച് ഒപ്പിക്കാൻ മറ്റെ തടിയൻ "നിഗണ്ടു" പൊക്കി എടുക്കേണ്ടി വന്നു. ഇനി മേലാൽ ഇങ്ങനെ കട്ടി വാക്കുകൾ പാവപ്പെട്ട ബ്ലോഗന്മാരുടേ പുറത്തു് പ്രയോഗിക്കരുതു്. കെട്ടലെ :)

Anonymous said...

You are correct dear.
If religion is the product of so elementary an illusion, it has displayed so great a continuity and persistence.

Anonymous said...

കൂട്ടങ്ങളില്‍ ജീവിക്കുന്ന മൃഗങ്ങള്‍ പോലും സ്വസമുദായത്തിലെ മറ്റു കൂട്ടങ്ങളുമായി കാര്യമായ സാമൂഹിക ഇടപെടലുകള്‍ നടത്തുന്നില്ല. അതുകൊണ്ടുതന്നെ മനുഷ്യകല്പിതമായ മതം എന്ന സങ്കല്പം മൃഗചേതനകള്‍ക്ക് അന്യമാണ്.

പക്ഷെ ഈശ്വരസങ്കല്പം വ്യക്തിനിഷ്ഠമാണ്, സംഘം ചേരലുകളോ സുഷുംനാവികാസങ്ങളോ അല്ല ദൈവകല്പനയുടെ അസ്തിവാരം. നിലനില്പിന്‍‌റെ തത്വശാസ്ത്രമാണത്. അവിടെ മതഗ്രന്ഥങ്ങളും ആചാരാനുഷ്ടാനങ്ങളൊന്നും നിര്‍ബന്ധമില്ല. മൃഗങ്ങളാണ് ഇവിടെ മനുഷ്യന്‍‌റെ വഴികാട്ടി. ഉടമസ്ഥനായ മനുഷ്യനില്‍ ദൈവത്തെ കാണുന്ന വേട്ടപ്പട്ടി, ഉയരങ്ങളിരിക്കുന്ന ശക്തികളെ ആരാധിക്കുന്ന വേഴാമ്പല്‍, പ്രാര്‍ത്ഥനാഭരിതമായ മനസ്സുമായി ഭക്ഷണം കാക്കുന്ന വെള്ളക്കൊക്ക്..ഇവരൊക്കെയാണ് മനുഷ്യന് വഴികാട്ടികളായത്. ഈ ഈശ്വരസങ്കല്പത്തില്‍ രണ്ടൌണ്‍സ് ബുദ്ധി കലക്കി നമ്മള്‍ മതങ്ങളെ സൃഷ്ടിച്ചു എന്നു മാത്രം.

എതിരന്‍ കതിരവന്‍ said...

നിരന്തരമായ ജപം, പ്രാർത്ഥന ഒക്കെ സ്ഋഷ്ടിയ്ക്കുന്ന മായാവിഭ്രമം (hallucination) മസ്തിഷകത്തിൽ ഒരു ലഹരിയുടെ പോലെ തോന്നൽ ഉണ്ടാക്കും. ദൈവത്തെ ‘ഫീൽ’ചെയ്തെന്ന അവകാശവാദം ഇതിൽ നിന്നും ഉയിർ കൊള്ളും.

വളരെ നല്ല ലേഖനം കൃഷ്ണ തൃഷ്ണ. ഭാഷ അസൂയാവഹമാണ്.

Anonymous said...

Anony: pathummayute aadu:
I believe, it is extraordinary that anyone could have thought it worthwhile to speculate about what might have been the origin of some custom or belief, when there is absolutely no means of discovering, in the absence of historical evidence, what was its origin.

And yet this is what almost all our authors explicitly or implicitly did, whether these were psychological or sociological, even those most hostile to what they dubbed pseudo-history were not immune from putting forward similar explanations themselves. A long essay might be written about the appalling confusion in these discussions with regard to the ideas of evolution, development, progress, origin and genesis etc. It must siffice to say that there is little or nothing one can do with such theories.

Though sparse, attempts have indeed been made in Malayalam, Mr. Krishna and keep it up! Kudos to your idioms.

Sorry being another anony

ea jabbar said...

വളരെ വിജ്ഞാനപ്രദം.
ഭാവുകങ്ങള്‍ !!
നമ്മുടെ ഇസ്ലാം വിചാരക്കാര്‍ ചാടി വീഴുന്നതു ശ്രദ്ധിക്കണേ?
പിന്നെ ജാമ്യമില്ലാത്ത വകുപ്പു വെച്ചു കേസു വരാവുന്നതാണ്. ചിത്രകാരന്റെ മേല്‍ വന്ന പോലെ.
ആ ചിത്രം ?!!!

ശ്രീവല്ലഭന്‍. said...

കൃഷ്ണ തൃഷ്ണ,
താങ്കളുടെ മറ്റു പല ലേഖനങ്ങളുടെ പോലെതന്നെ വളരെ നല്ല ലേഖനം.
ശ്രീഹരിയുടെ ഓ.ടോ വായിച്ചു ചിരിച്ചുപോയി. :-)

Calvin H said...

മറുപടിയ്ക്ക് നന്ദി കൃഷ്ണതൃഷ്ണ.

The Descent of Man വായിച്ചിട്ടില്ല. എവിടെയെങ്കിലും കിട്ടുമോ എന്ന് നോക്കണം. വിഷയത്തോട് അനുബന്ധിച്ച കുറച്ച് ലിങ്കുകള്‍ പോസ്റ്റിനോടൊപ്പം നല്‍കാന്‍ കഴിയുമെങ്കില്‍ വായനക്കാര്‍ക്ക് കൂടുതല്‍ നല്ലതാണ്. അവൈലബിള്‍ ആണെങ്കില്‍ മാത്രം...

അതേ പോലെ ഒരു ബിബിലിയോഗ്രഫിയും...

Anonymous said...

ബാലരമ വായനക്കാര്‍ക്ക് ഫ്രീ ടൈം കിട്ടിയാല്‍ നെറ്റില്‍ പരതാവുന്നതാണ്.
http://www.infidels.org/library/historical/charles_darwin/descent_of_man/ പോലത്തെ ലിങ്കുകള്‍ ഇങ്കെ കിടൈക്കും

Calvin H said...

ഓഫ് :-
ഹെന്റെ പാത്തുമ്മാന്റേ ആടേ... താങ്കള്‍ ഒരു വെറുമൊരു
ആടല്ല ഒരു ആടലോടകം തന്നെയാണ്.. അടിയന്‍ തെറ്റിദ്ധരിച്ചതാണ്...സോറ് ആന്‍ഡ് നണ്ട്രി.....( ഗദ് ഗദ്...)
ഇപ്പോ മനോരമക്കാര്‍ വീക്‌ലി ഓണലൈന്‍ ആക്കിയ ശേഷം സൂത്രന്‍ വല്ലപ്പോഴുമേ അപ്ഡേറ്റ് ചെയ്യാറുള്ളൂ... ഫ്രീടൈം ഒത്തിരി ഉള്ളത് കൊണ്ട് ബാക്കിയുള്ളവ തപ്പിക്കണ്ട് പിടിച്ചോളാം....

SAMEER KALANDAN said...

ഊഹങ്ങളുടെ പുറത്ത് കയറി ഒരു പാട് സഞ്ചരിച്ചുവല്ലോ സുഹൃത്തേ താങ്കള്‍.ഒരു തെളിവിന്റെയും പിന്‍ ബലമില്ലാതെ ഇങ്ങിനെ പറയുന്നത് കേട്ട് താങ്കളോട് ചില സംശയങ്ങള്‍ ചോദിക്കണമെന്നുണ്ടായിരുന്നു.പക്ഷെ വേണ്ട. ഉത്തരം ചിലപ്പോള്‍ എന്നോട് വായിക്കാന്‍ പറയും അത് ബാലരമക്ക് പകരം പൂമ്പാറ്റ ആകുമെന്ന് മാത്രം.ദൈവവിചാരത്തെ എത്ര നിസ്സാരമായി താങ്കള്‍ ഖണ്ഡിച്ചു.ഏതോ ഒരു സമര്‍ത്ഥന്‍ സൃഷ്‌ടിച്ച ഈ സങ്കല്‍പ്പ ശ്രംഖല താങ്കളും ഏറ്റുപാടി.ഇലകള്‍ എത്താതെയായപ്പോള്‍ തലയുയര്‍ത്തി ഭക്ഷിക്കാന്‍ ശ്രമിച്ച മാനുകള്‍ ജിറാഫായി പരിണമിച്ചു എന്ന് പറഞ്ഞ ലാമാര്‍ക്കിന്റെയും കരടികള്‍ മൊത്തത്തില്‍ വേട്ടക്ക് ശ്രമിച്ചതിന്റെ ഫലമായി തിമിംഗലം ഉണ്ടായതെന്ന് പറഞ്ഞ ഡാര്‍വിന്റെയും പത്തൊമ്പതാം നൂറ്റാണ്ടിലെ പൊട്ടത്തരങ്ങള്‍ താങ്കള്‍ ആവര്‍ത്തിക്കുന്നതില്‍ സഹതാപം ഉണ്ട്.പ്രകൃതിയിലെ ഓരോ വസ്തുവിനെ നിരീക്ഷിക്കുമ്പോഴും സ്രഷ്ടാവിന്റെ വൈഭവം നമുക്ക് ബോധ്യമാവുന്നു.

Kaippally said...

സമീര്‍ കലന്തന്‍
ബാലരമയും പൂമ്പാറ്റയും വായിച്ചാൽ മാത്രം ഇതൊന്നും മനസിലാവുകയില്ല.

അപ്പോൾ പിന്നെ ഞാൻ geneticsനെ പറ്റി വെറുതെ എന്തിനു പർഞ്ഞു സമയം കളയണം.

SAMEER KALANDAN said...

സുഹൃത്തേ,ബാലരമ വായിക്കണമെന്ന് പറഞ്ഞത് ഞാനല്ല.ഒരാള്‍ ഒരു സംശയം ചോദിച്ചതിന് അദ്ദേഹം നല്‍കിയ ഉത്തരം ഞാന്‍ എടുത്തു പറഞ്ഞന്നേയുള്ളൂ.മറ്റു കമന്റ്സ് ഒന്ന് വായിച്ചു നോക്കൂ.പിന്നെ പരിണാമവാദത്തെ ന്യായീകരിക്കുന്ന genetics നെ കുറിച്ച് താങ്കള്‍ക്കറിയാവുന്നത് ഒന്ന് പറഞ്ഞാല്‍ കൊള്ളാം.

Kaippally said...

‌സമീർ
‌തിരക്കിലാണു്. ഒന്നു രണ്ടു യുദ്ധങ്ങൾ വേറെ പയറ്റിക്കൊണ്ടിരിക്കുയാണു്. പിന്നെ വരാം

SAMEER KALANDAN said...

സാരമില്ല.ക്ഷമയോടെ ഞാന്‍ കാത്തിരിക്കാം.പക്ഷെ അതൊരു യുദ്ധത്തിനല്ല.മറിച്ച് ഒരു സൗഹൃദ ചര്‍ച്ചക്കായി മാത്രം.ഇത് മറ്റൊരാളുടെ ബ്ലോഗായത് കൊണ്ട് ഒരു വൈക്ലബ്യം ഇല്ലാതില്ല.

Kaippally said...

സമീർ

ചർച്ചയോ? അങ്ങനെ ഒരു ചർച്ചക്ക് ഇസ്ലാമിൽ ഇടം ഉണ്ടോ? മതത്തേക്കുറിച്ചും വിശ്വാസത്തേ കുറിച്ചും സൌഹൃദ ചർച്ച നടത്തണം എന്നു ഖുർ-ആനിൽ ഏതു ആയത്തിലാണു് എഴുതപ്പെട്ടിരുക്കുന്നതു് എന്നു ദയവായി കാണിച്ചു തരു.

SAMEER KALANDAN said...

ഇസ്‌ലാമികമായ ഒരു ചര്‍ച്ച എന്ന് ഞാന്‍ പറഞ്ഞില്ലല്ലോ സഹോദരാ.അത്തരത്തിലുള്ള ഒരു ചര്‍ച്ചക്ക് താങ്കള്‍ തയ്യാറാണോ?. യുക്തി ദീക്ഷയോടെയും സദുപദേശത്തോടെയും കൂടി സംവദിക്കാന്‍ പറയുന്ന ഖുര്‍ആനിലെ ആയത്ത് (16:125) കാണാന്‍ ഖുര്‍ആന്‍ നോക്കണം കൈപ്പള്ളീ. അതൊരിക്കലും ഖുര്‍ആന്‍ വിമര്‍ശന പുസ്തകങ്ങളില്‍ ഉണ്ടാവില്ല .

Kaippally said...

ആ ആയത്തു തന്നെ പറയും എന്നെനിക്ക് അറിയാമായിരുന്നു.

അതിന്റെ അടുത്ത വരിയാണു് (16:126) എനിക്ക് ഭയം. താങ്കൾ ചൂടായാൽ എന്റെ തല കോണ്ടു പോവുല്ലെ?

SAMEER KALANDAN said...

എന്തിനാണ് ഭായി വിഷയം മാറ്റുന്നത്‌. താങ്കളുടെ ചോദ്യത്തിന് ഞാന്‍ ഉത്തരം തന്നതല്ലേ.ഇനി അടുത്ത ആയത്ത് മറ്റൊരു വിഷയമല്ലേ.മാത്രമല്ല അതിലെന്താണ് കുഴപ്പം.ഒന്ന് കൂടി അതൊന്നു ശ്രദ്ധിച്ചു വായിച്ചു കൂടെ . എതിരാളികളില്‍ നിന്ന് ശിക്ഷ വരുമ്പോള്‍ തിരിച്ചു പ്രതികരിക്കാനുള്ള അനുവാദമല്ലേ അത്.നിങ്ങള്‍ ക്ഷമിക്കുകയാണെങ്കില്‍ അതാണ്‌ ഉത്തമം എന്നുള്ള വാക്ക് താങ്കള്‍ മനപ്പൂര്‍വ്വം നോക്കാതിരിന്നിട്ടുണ്ടാവും അല്ലെ.എന്തോ ആകട്ടെ. താങ്കള്‍ genetics നെ കുറിച്ച് പറയൂ.

അനില്‍@ബ്ലോഗ് // anil said...

ജെനറ്റിക്സ് ചര്‍ച്ചക്ക് ഒരു ബ്ലോഗ് തന്നെ തുടങ്ങിയിട്ടുണ്ടല്ലോ നമ്മുടെ ഫൈസല്‍.
അങ്ങോട്ട് വിട്ടോ ചങ്ങാതീ.
:)

Calvin H said...

സുഹൃത്തേ സമീർ,
പണ്ടൊരു സലാഹുദ്ദീൻ ആയിരുന്നു. പിന്നെ കാട്ടിപ്പരുത്തി ഫൈസൽ കൊണ്ടോട്ടി അങ്ങനെ പല പല മഹാന്മാർ ഡാർ‌വിനെ ഇപ്പോ പൊളിച്ചടുക്കും എന്നൊക്കെപ്പറഞ്ഞിറങ്ങിയിരുന്നു. ഒന്നും നടന്നില്ല. ഓരോ പുതിയ ആളു വന്നു തുടങ്ങുമ്പോഴും മറുപടി പറയുന്നത് മടുപ്പുളവാക്കും എന്നതിനാൽ “പരിണാമം” എന്ന് ഒന്നു ഗൂഗിൾ സെർച്ച് ചെയ്ത് കിട്ടുന്ന പോസ്റ്റുകൾ ഒക്കെ വായിച്ച് നോക്കുക. താങ്കൾക്ക് വേണ്ട മറുപടികൾ ഒക്കെ അവിടത്തന്നെക്കാണും. ഒന്നേന്ന് ഇനിയും തുടങ്ങാൻ വയ്യ

Anonymous said...

കൈപ്പള്ളി , സമീര്‍
കൃഷ്ണയുടെ പോസ്ടിനോട് ബന്തപ്പെട്ട കാര്യങ്ങള്‍ പറയുന്നതല്ലേ ഉചിതം
( ഇസ്ലാമും ഖുറാനും വായിക്കാത്തവരും ഉണ്ടാവില്ലേ ബൂ (ഭൂ )ലോഗത്തില്‍ ?)
കൃഷ്ണ തൃഷ്ണ നല്ലൊരു വിശകലനം
good work

SAMEER KALANDAN said...

അനില്‍,
genetic ചര്‍ച്ചക്ക് വേറെ ബ്ലോഗിലേക്ക് എന്തിനു പോകണം.ഇതില്‍ ഞാനും ഒന്ന് പങ്കെടുത്തോട്ടെ ഭായി.
Anonymous,
തീര്‍ച്ചയായും അത് തന്നെയാണ് വേണ്ടതും എന്റെയും കൈപ്പള്ളിയുടെയും കമന്റ്സ് വായിച്ചാല്‍ അറിയാം ആരാണ് വിഷയത്തില്‍ നിന്ന് തെന്നിയതെന്ന്.വിഷയവുമായി ബന്ധപ്പെടാത്ത കമന്റ്‌ ഞാന്‍ അയച്ചതിന് മാപ്പ്.
calvin ,
ഒന്നും ഒന്നും ചേര്‍ന്നാല്‍ പതിനൊന്നും കിട്ടും എന്നുള്ള പരിണാമത്തെ കുറിച്ചറിയാന്‍ എനിക്ക് സൈറ്റ് തെരയേണ്ട. പിന്നെ 'പരിണാമം' എന്നൊന്നും അബദ്ധത്തില്‍ നെറ്റില്‍ സെര്‍ച്ച്‌ ചെയ്യല്ലേ.കാരണം ഏറ്റവും കൂടുതല്‍ സൈറ്റ് ഉള്ളത് പരിണാമത്തെ വിമര്‍ശിച്ചു കൊണ്ടാണ്.

Calvin H said...

ഓ തന്നെ ചങ്ങായീ, അങ്ങനെ വിമർശിച്ചെഴുതിയ പോസ്റ്റുകളെക്കുറിച്ചു തന്നെയാണ് പറഞ്ഞതും. അത്തരം പോസ്റ്റുകളിൽക്കാണാം താങ്കൾക്കുള്ള മറുപടികൾ.

നേരത്തേ പറഞ്ഞ പോലെ ഒന്നേന്ന് തുടങ്ങാൻ വയ്യ. ഇതിവിടത്തെ ലാസ്റ്റ് കമന്റ്. പരിണാമത്തെ പൊളിച്ചടുക്കാമെന്ന് അത്രക്ക് വിശ്വാസമുണ്ടെങ്കിൽ വാദഗതികൾ എല്ലാം നിരത്തി ഒരു പോസ്റ്റിട്. അപ്പോ നോക്കാം...

ഓവർ ആൻഡ് ഔട്

Unknown said...

STILL GOD CHALLENGING


THE CHALLENGE OF GOD
GOD is the One Who has revealed to you the KHURAN . Some of its verses are decisive -
they are the foundation of the QURAN - while others are allegorical. Those whose
hearts are infected with disbelief follow the allegorical part to mislead others and to
give it their own interpretation, seeking for its hidden meanings, but no one knows its
hidden meanings except GOD.
If you are in doubt about QURAN
then produce one Surah like this; and call your
witnesses besides GOD to assist you, if you are right in
your claim.
THE GOD

അനില്‍@ബ്ലോഗ് // anil said...

സമീറെ,
മാര്‍ച്ച് മാസത്തില്‍ പ്രസിദ്ധീകരിച്ചോരു ലേഖനമാണിത്. അതിലെ ചര്‍ച്ചകളും ഏതാണ്ട് അവസാനിച്ചിരുന്നു. ഇപ്പോള്‍ താങ്കളോടിവന്ന് പരിണാമത്തെ തെറിവിളിക്കുന്നത് കാണുമ്പോള്‍ പറഞ്ഞന്നെ ഉള്ളൂ. കറന്റായി ഈ വിഷയം കൈകാര്യം ചെയ്യുന്ന ബ്ലോഗുകള്‍ വേറെ ഉണ്ടാകും അവിടെ ചര്‍ച്ച തുടരുകയാണ് സാമാന്യ മര്യാദ.

ഇനി താങ്കളുടെ ഇഷ്ടം.

SAMEER KALANDAN said...

മനപ്പൂര്‍വ്വം ആരെയും കരിവാരി തേക്കാന്‍ ഓടി വന്നതല്ല ഭായി,'ജാലക'ത്തില്‍ കണ്ടപ്പോള്‍ ഒന്ന് വന്നതാണ്.സ്വാഭാവികമായും ഒരു അഭിപ്രായം പറഞ്ഞു.നിങ്ങള്‍ക്കുള്ളത്‌ പോലെ എനിക്കും ആശയങ്ങള്‍ ഉണ്ടാകുമല്ലോ.ഈ ബ്ലോഗിന്റെ ഉടമസ്ഥന്‍ ഇറങ്ങി പോകാന്‍ പറഞ്ഞില്ല. അദ്ദേഹത്തിന്റെ അവകാശം മറ്റാരൊക്കെയോ കവര്‍ന്നത് പോലെ.എന്തായാലും നിര്‍ത്തുന്നു.നന്മകള്‍ നേരുന്നു.