Friday, March 21, 2008

നീലച്ചിത്രങ്ങളുടെ പിന്നാമ്പുറക്കഥകള്‍

ബ്ലൂ ഫിലിം അഥവാ നീലച്ചിത്രങ്ങള്‍ എന്നറിയപ്പെടുന്ന അശ്ലീലചിത്രങ്ങള്‍ കാണാത്ത മലയാളി യുവാക്കള്‍ വിരളമാണ്‌. ത്രസിപ്പിക്കുന്ന ഇത്തരം ചിത്രങ്ങളുടെ അത്ര രസമില്ലാത്ത ചില പിന്നാമ്പുറക്കാഴ്ച്ചകളെക്കുറിച്ചാണ്‌ ഈ പോസ്റ്റ്.

ലോകത്താകമാനമുള്ള നീലച്ചിത്രങ്ങളില്‍ 85 ശതമാനവും നിര്‍മ്മിക്കുന്നതും വിതരണം ചെയ്യുന്നതും അമേരിക്കയില്‍ നിന്നു തന്നെയാണ്‌. (ലോകത്താകമാനം ആയുധങ്ങളും അസുഖങ്ങളും അസമാധാനവും വിതരണം ചെയ്യുന്നതും അവരു തന്നെയാണല്ലോ)

അമേരിക്കയിലെ നിയമവ്യവസ്ഥയില്‍ വാണിജ്യാടിസ്ഥാനത്തില്‍ നീലച്ചിത്രങ്ങളില്‍ അഭിനയിക്കുന്നത്‌ വേശ്യാവൃത്തി നിയമത്തിന്റെ പരിധിയില്‍ പെടുമെങ്കിലും അഭിനേതാക്കള്‍ ഒരിക്കലും ഇതിനെ അംഗീകരിച്ചിട്ടില്ല. ഇവര്‍ പറയുന്ന കാരണം അവര്‍ നല്‍കുന്ന 'സര്‍വീസി"ന്‌ നേരിട്ട് ഒരു വ്യക്തിയില്‍ നിന്നും പ്രതിഫലം പറ്റുന്നില്ലെന്നും ഒരു ഏജന്‍സിയാണ്‌ അവര്‍ക്ക് പ്രതിഫലം നല്കുന്നതെന്നുമാണ്‌. മാത്രമല്ല ഇണയെ സ്വയം തെരഞ്ഞെടുക്കുകയും ആരോടൊത്ത്‌, ആര്‍ക്കൊക്കെ, എങ്ങിനെയൊക്കെ 'സര്‍വീസ്‌ ' നല്‍കണമെന്നത്‌ അവര്‍ സ്വയം തീരുമാനിക്കുന്നതുമാകയാല്‍ ഇതിനെ വേശ്യാവൃത്തിയുടെ പരിധിയില്‍ പെടുത്താന്‍ നിയമസാധുതയില്ലയെന്നുമാണവര്‍ വാദിക്കുന്നത്‌.

ഇത്തരം ചിത്രങ്ങളില്‍ പ്രതിഫലം പറ്റാതെ അഭിനയിക്കുന്നവരുമുണ്ടത്രേ. തന്റെ ഇതര കഴിവുകള്‍ക്ക്‌, അതായത്‌ ചിത്രരചന, ശില്‍പ്പവൈദഗ്‌ദ്ധ്യം, മറ്റു കലകള്‍ എന്നിവക്ക്‌ സമൂഹത്തില്‍ പ്രചാരം ലഭിക്കാനായി പ്രശസ്തരാകാനായി ഇത്തരം ചിത്രങ്ങളില്‍ അഭിനയിച്ചവര്‍ അമേരിക്കയില്‍ ഒരുപാടുപേരുണ്ട്.

1900-മുതല്‍, ഫോട്ടോഗ്രാഫിയുടെ വരവോടെയാണ്‌ നഗ്നചിത്രങ്ങള്‍ നിര്‍മ്മിക്കപ്പെട്ടു തുടങ്ങിയത്‌. ആദ്യം സ്ത്രീകളുടെ മാറു മാത്രം പ്രദര്‍ശിപ്പിച്ചായിരുന്നു നഗ്നചിത്രങ്ങളുടെ തുടക്കം. ജര്‍മനിയിലെ നാസി പട്ടാളക്കാര്‍ 1941-ല്‍ രഹസ്യമായി പിടിച്ച രതിലീലകളുടെ ചലിക്കുന്ന ചിത്രങ്ങളും ഫോട്ടോകളും പിന്നീട്‌ പലയിടത്തും വീടുകളിലും രഹസ്യമായി പ്രദര്‍ശിപ്പിക്കുകയുണ്ടായി.

ആദ്യകാലത്ത്‌ ഇത്തരം ചിത്രങ്ങളിലെ അഭിനേതാക്കള്‍ സമൂഹത്തെ ഭയന്ന്‌ അജ്ഞാതരായി ജീവിച്ചു പോന്നു. അമേരിക്കയില്‍ നിന്നുള്ള ലിന്‍ഡ ലവ്‌ലെയ്‌സാണ്‌ പൊതുരംഗത്ത്‌ പ്രത്യക്ഷപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്ത ആദ്യത്തെ അശ്ലീലചിത്ര നായിക. 1972-ല്‍ പുറത്തിറങ്ങിയ 'ഡീപ്പ്‌ ത്രോട്ട്‌' എന്ന ചിത്രത്തിലൂടെയാണ്‌ ഇവര്‍ അമേരിക്കയിലാകെ പരക്കെ അംഗീകരിക്കപ്പെട്ടത്.
ലിന്‍ഡ ലവ്‌ലൈസ്‌
മില്യണുകളുടെ സാമ്പത്തികവിജയമുണ്ടാക്കിയ ഈ ചിത്രത്തിന്റെ ലോകപ്രശസ്തിയുടെ ബാക്കിപത്രമായി പിന്നീട്‌ അമേരിക്കയില്‍ ഇത്തരം ചിത്രങ്ങളുടെ തരംഗം തന്നെയുണ്ടായി. മെര്‍ലിന്‍ ചേംബേര്‍സ്‌, ഗ്ലോറിയ ലിയോനാര്‍ഡ്, ജോര്‍ജീന സ്പെല്‍വിന്‍, ബാംബി വുഡ്‌സ്‌ എന്നീ പ്രശസ്ത നടിമാരെല്ലാം പിന്നീട്‌ അമേരിക്കയെ ആകമാനം ത്രസിപ്പിച്ചത്‌ ചരിത്രമാണ്‌. 1979-ല്‍ ഇവരുടെയൊക്കെ ചിത്രങ്ങള്‍ പരസ്യമായി പ്രദര്‍ശിപ്പിക്കുകയും അംഗീകരിക്കുകയും വിവിധ വേദികളില്‍ ആഘോഷിക്കുക്കയും ചെയ്ത കാലഘട്ടത്തെ അശ്ലീലചിത്രങ്ങളുടെ സുവര്‍ണ്ണകാലമായി അമേരിക്കക്കാര്‍ കരുതിപ്പോരുന്നു.
അംബര്‍ ലെയ്‌ന്‍
1980-കളുടെ തുടക്കത്തോടെ ഈ രംഗത്തേക്ക്‌ നടിമാരുടേയും നടന്‍മാരുടേയും കുത്തൊഴുക്കുതന്നെയായിരുന്നു. ജോണ്‍ ഹോംസ്‌, ജിന്‍ജര്‍ അലന്‍, വെറോണിക്ക ഹാര്‍ട്ട്‌, നീന ഹാര്‍ട്ട്‌ലീ, സേഖ, അംബര്‍ ലെയ്‌ന്‍ എന്നിവര്‍ ഇക്കാലത്തെ പ്രശസ്തരായ അഭിനേതാക്കളാണ്‌.

നീനാ ഹാര്‍ട്‌ലീ
ഇത്തരം സിനിമകളില്‍ അഭിനയിക്കുന്നവരെ ശിക്ഷിക്കാന്‍ 1970-കളില്‍ അമേരിക്കയില്‍ നിയമപരമായ ശ്രമം നടന്നിരുന്നെങ്കിലും കാലിഫോര്‍ണിയ സുപ്രീം കോടതി ഈ നിയമം നടപ്പിലാക്കുന്നതില്‍ പരാജയപ്പെട്ടു. അശ്ലീലചിത്രങ്ങളില്‍ അഭിനയിക്കുന്നവരെ, 'ലൈംഗികതൊഴിലിനു' വേണ്ടി റിക്രൂട്ട്‌ ചെയ്യുന്നു എന്ന കുറ്റാരോപണത്താല്‍ പ്രശസ്ത അശ്ലീലചിത്ര നിര്‍മ്മാതാവും സംവിധായകനുമായ ഹാരോള്‍ഡ്‌ ഫ്രീമാനെ 1987-ല്‍ അറസ്റ്റു ചെയ്തു. കാലിഫോര്‍ണിയ സ്‌റ്റേറ്റ്‌ കോടതിയില്‍ നിന്നും കാലിഫോര്‍ണിയ സുപ്രീം കോടതിയിലെത്തിയ കേസില്‍ ഹാരോള്‍ഡിന്റെ പ്രോസിക്യൂഷന്‍ വാദത്തിനെതിരെ വ്യക്തിസ്വാതന്ത്ര്യ പ്രശ്നം ഉന്നയിക്കുകയും അതുവരെയുള്ള ശിക്ഷാനടപടികളെ ആകെ തകിടം മറിച്ചുകൊണ്ട്‌ ഹരോള്‍ഡിന്റെ ശിക്ഷ അസാധുവാക്കുകയും ചെയ്തു. ഇതിനു ശേഷമാണ്‌ അതുവരെ രഹസ്യമായ സ്ഥലങ്ങളില്‍ ചിത്രീകരിച്ചിരുന്ന ചിത്രങ്ങള്‍ പരസ്യമായി നിര്‍മ്മിക്കാന്‍ തുടങ്ങിയതും അഭിനേതാക്കളെ പരസ്യമായി റിക്രൂട്ടുചെയ്തു തുടങ്ങിയതും. ഈ വിധിക്കെതിരെ ഒരു പുന:പരിശോധനക്കുള്ള അനുമതി കൂടി അമേരിക്കന്‍ സുപ്രീം കോടതി നിഷേധിച്ചതും പിന്നീട്‌ കാലിഫോര്‍ണിയയില്‍ അശ്ലീലചിത്രനിര്‍മ്മാണം നിയമവിധേയമായതും കേവല ചരിത്രം മാത്രം.

കാലിഫോര്‍ണിയ ഒഴികെയുള്ള മറ്റൊരു സംസ്ഥാനത്തും ഈ നിയമത്തിന്‌ സാധുതയില്ലായെന്നുള്ളതും ഒരു സത്യമാണ്‌. ഒരു അശ്ലീല ചിത്രത്തില്‍ 'കൂട്ട ലൈംഗികവേഴ്ച' അഥവാ ഗ്രൂപ്പ്‌ സെക്സ്‌ സീനില്‍ അഭിനയിക്കാന്‍ നൂറില്‍പരം പുരുഷന്‍മാരേയും സ്ത്രീകളേയും റിക്രൂട്ട്‌ ചെയ്യുകയും 'അഭിനയിപ്പിക്കുകയും' ചെയ്തതിന്റെ പേരില്‍ നിര്‍മ്മാതാവായ ക്ലിന്റണ്‍ മക്‌കോവനെതിരെ ഫ്ലോറിഡയില്‍ പിഴ ചുമത്തപ്പെട്ടത്‌ കാലിഫോര്‍ണിയന്‍ നിയമം ഇതര സംസ്ഥാനങ്ങള്‍ക്ക്‌ ബാധകമല്ലായെന്നതിന്റെ തെളിവായിരുന്നു.

വീഡിയോ കാസറ്റ്‌ റെക്കോര്‍ഡര്‍ (വി.സി.ആര്‍) പ്രചാരത്തിലായതോടെ അശ്ലീലചിത്രനിര്‍മ്മാണരംഗത്ത്‌ പുതിയ ഒരു മാര്‍ക്കറ്റിംഗ്‌ വിപ്ലവം തന്നെയുണ്ടായി. അശ്ലീലചിത്രങ്ങള്‍ വീടിനുള്ളിലിരുന്ന്‌ രഹസ്യമായി കാണാന്‍ കഴിയുമെന്ന നിലയിലെത്തിയതോടെ ഇത്തരം ചിത്രങ്ങള്‍ വൈവിധ്യമാര്‍ന്ന രതിലീലകളോടെയും മനുഷ്യന്റെ വിവിധ ഫാന്റസികള്‍ക്കനുസൃതമായും നിര്‍മ്മിക്കപ്പെട്ടു തുടങ്ങി. ഇന്റര്‍നെറ്റ്, ഡി.വി.ഡി., ക്രെഡിറ്റ്‌ കാര്‍ഡ് എന്നീ അത്യാധുനിക സംവിധാനങ്ങളുടെ വരവോടെ ഇത്തരം ചിതങ്ങള്‍ നിരുപാധികം എവിടെയും ലഭ്യമായി തുടങ്ങുകയും സ്വന്തം ഫാന്റസികള്‍ക്കു ചേരുന്നവ മാത്രം തെരെഞ്ഞെടുക്കാനും വിലക്കുവാങ്ങാനുമുള്ള വലിയ ഒരു വാതായനം ലോകമാകെ തുറന്നു കിട്ടുകയും ചെയ്തു. അറബ്‌ രാജ്യങ്ങളിലേതുപോലുള്ള മതാധിപത്യനിയമങ്ങളേയും മറ്റും തകിടം മറിച്ചുകൊണ്ട്‌ അശ്ലീലചിത്രങ്ങള്‍ വീടിനുള്ളില്‍, വിരല്‍ത്തുമ്പില്‍ വിടര്‍ന്നു വിലസുന്നതാണ്‌ ഇന്നത്തെ കാഴ്ച.

സില്‍വിയ സെയിന്റ്‌
1990-കളോടെ ഈ രംഗത്തെത്തിയ ജെന്നാ ജെയിംസണ്‍, അസിയ കരേര, സില്‍വിയ സെയിന്റ്‌ തുടങ്ങിയ അഭിനേത്രികള്‍ ഈ രംഗത്ത്‌ തരംഗങ്ങള്‍ തീര്‍ത്ത്‌ പ്രശസ്തരായവരാണ്‌. ഇവരില്‍ പലരും ഇന്നും ഈ രംഗത്ത്‌ സജീവമായി തുടരുന്നു.

നൂറുകണക്കിന്‌ അശ്ലീലചിത്ര നിര്‍മ്മാണക്കമ്പനികള്‍ ഇന്ന്‌ അമേരിക്കയിലുണ്ട്‌. ആയിരക്കണക്കിന്‌ ചിത്രങ്ങള്‍ പ്രതിവര്‍ഷം നിര്‍മ്മിക്കുകയും അനേകായിരം പേര്‍ തൊഴിലെടുക്കുകയും ചെയ്യുന്ന മില്യണുകള്‍ ലാഭം കൊയ്യുന്ന ഒരു മേഖലയായി ഇതു വളര്‍ന്നുകൊണ്ടേയിരിക്കുന്നു.

ചിത്രത്തിലെ അഭിനേതാക്കള്‍ ലൈംഗികവേഴ്ചയിലേര്‍പ്പെടുന്നതു കാണാനാണ്‌ ഇത്തരം ചിത്രങ്ങള്‍ കൂടുതലായി കാണുന്നതെന്നും അതല്ല ഇവരുമായി ലൈംഗികവേഴ്ച നടത്തുന്നതായി സ്വയം സങ്കല്‍പ്പിച്ച്‌ രതിസായൂജ്യത്തിലെത്താനാണ്‌ ചിത്രം കാണുന്നതെന്നുമെന്നൊക്കെ ഭിന്നാഭിപ്രായങ്ങള്‍ നിലനില്ക്കുന്നുണ്ടെങ്കിലും മനുഷ്യനിലെ രത്യാനുഭവങ്ങളുടെ ഒരു രഹസ്യ സാക്ഷാത്‌കാരം ഇതുവഴി നടക്കുന്നുവെന്നതാണ്‌ എതിരില്ലാത്ത സത്യം. ഇത്തരം ചിത്രങ്ങളിലഭിനയിച്ച അഭിനേതാക്കളുമായി ലൈംഗികവേഴ്ച നടത്താന്‍ വന്‍തുകകള്‍ മുടക്കുന്നവരും അമേരിക്കയില്‍ വിരളമല്ല.

അശ്ലീലചിത്രങ്ങളിലെ പ്രധാന ആകര്‍ഷണം സ്ത്രീ കഥാപാത്രങ്ങള്‍ തന്നെ. പുരുഷ ധമനികളില്‍ രക്തപ്രവാഹം വര്‍ദ്ധിപ്പിക്കാനുതകുന്ന മുഖസൌന്ദര്യവും ശാരീരികവടിവും, 'അഭിനയ പാടവ' വുമാണ്‌ സ്ത്രീ കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡമെങ്കില്‍ നായകനെ തെരെഞ്ഞെടുക്കുന്നതില്‍ ഇതൊന്നും ബാധകമാകുന്നില്ല. ലൈംഗികപരമായ ശേഷി മാത്രമാണ്‌ ഇവിടെ വിഷയമാകുന്നത്‌.
വളരെ നന്നായ രീതിയില്‍ ലിംഗോദ്ധാരണശേഷി ഉണ്ടായിരുക്കുക, ക്യാമറയുടെ മുന്നിലും ഉദ്ധാരണശേഷി നിലനിര്‍ത്താനുള്ള ശേഷിയുണ്ടായിരിക്കുക, ശീഘ്രസ്ഖലനസ്വഭാവം ഇല്ലാതിരിക്കുക എന്നിവയാണ്‌ ഒരു നായകനില്‍ നിര്‍മ്മാതാക്കള്‍ തെരയുന്ന സവിശേഷതകള്‍. ഒരു ദിവസം തന്നെ പലതവണ ദീര്‍ഘവും വൈവിധ്യവുമാര്‍ന്ന സംഭോഗക്രിയക്കു തയ്യാറാവുകയും സ്‌ഖലനനിയന്ത്രണം നടത്താന്‍ കഴിവുള്ളവരുമാണ്‌ ഈ ഫീല്‍ഡിലെ ഏറ്റവും അഭിമതര്‍. റോക്കോ സിഫ്രെദി, റോണ്‍ ജെറമി, പീറ്റര്‍ നോര്‍ത്ത് എന്നിവരാണ്‌ ഈ മേഖലയിലെ പ്രശസ്തനായ പുരുഷന്‍മാര്‍. ഒരു ദിവസം പലതവണ സ്ഖലനം നടത്താന്‍ കഴിവുള്ളതിനാലാണ്‌ പീറ്റര്‍ നോര്‍ത്തിന്റെ പ്രശസ്തിയെങ്കില്‍ തന്റെ ലിംഗത്തിന്റെ നീളവും വൈവിധ്യമാര്‍ന്ന രീതിയില്‍ ലൈംഗികവേഴ്ച നടത്താനുള്ള പ്രാവീണ്യവുമാണ്‌ റോണ്‍ ജെറമിയെ ഈ ഫീല്‍ഡിലെ ഏറ്റവും ആവശ്യമുള്ള വ്യക്തിയാക്കി മാറ്റിയത്‌.

പീറ്റര്‍ നോര്‍ത്ത്‌

അമിതമായ ശരീരഭാരവും രോമാവൃതമായ ശരീരവും ഈ മേഖലയിലെ ഒരു അഭിനേതാവിന്‌ ചേരാത്തതാണെങ്കില്‍ കൂടി 1970-മുതല്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജെറമിയെ അശ്ലീലചലച്ചിത്രമേഖലയിലെ ഇതിഹാസമായി കണക്കാക്കിപ്പോരുന്നു.

ഈ മേഖലയില്‍ സ്ത്രീകളേക്കാള്‍ വളരെ കുറച്ചുമാത്രമാണ്‌ പുരുഷന്റെ പ്രതിഫലം. ഈ വേറുകൃത്യത്തെക്കുറിച്ച്‌ റോണ്‍ ജെറമി ശക്തമായി വാദിച്ചിട്ടുണ്ട്. ഒരു സീനില്‍ അഭിനയിക്കുന്നതിന്‌, അതായത്‌ വിവിധരീതിയിലുള്ള ലൈംഗികവേഴ്ച്ചക്കൊടുവില്‍ ഒരു തവണ സ്ഖലനം സംഭവിപ്പിക്കുന്നതിന്‌ ഒരു പുരുഷന്‌ ശരാശരി ലഭിക്കുന്ന പ്രതിഫലം മുന്നൂറോ നാനൂറോ ഡോളര്‍ മാത്രമാണ്‌. ആദ്യമായിട്ടാണ്‌ അഭിനയിക്കുന്നതെങ്കില്‍ ഈ തുക നൂറോ, ഇരുനൂറോ അയി കുറയുകയും ചെയ്യും. എന്നാല്‍ ഇതേ സ്ഥാനത്ത്‌ ഒരു സ്ത്രീക്ക്‌ ഒരു സീനില്‍ അഭിനയിക്കുന്നതിന്‌ അയ്യായിരം ഡോളര്‍ മുതല്‍ മുകളിലേക്കാണ്‌. ആദ്യമായി 'അഭിനയിക്കാന്‍' എത്തുന്നവര്‍ക്കാണെങ്കില്‍ ഈ പ്രതിഫലം പതിനായിരത്തിലും മുകളിലാണ്!. അവരോടൊപ്പം അഭിനയിക്കുന്ന പുരുഷന്‌ ലഭിക്കുന്നത്‌ കേവലം നൂറോ, ഇരുനൂറോ ഡോളര്‍ മാത്രം.

റോണ്‍ ജെറമി

ഇതിനുപുറമെ ഇത്തരം ചിത്രങ്ങളില്‍ ഒരിക്കല്‍ അഭിനയിച്ച നടിമാര്‍ക്ക്‌ അവരുടെ മുന്നില്‍ ഒരു പുതിയ ലോകം തന്നെ തുറന്നുകിട്ടുകയാണ്‌. അമേരിക്കയിലെ നിശാക്ലബ്ബുകളിലെ അവശ്യഘടകമായ 'സ്‌ട്രിപ്‌ ഷോ' മാതിരിയുള്ള നഗ്നനൃത്തപരിപാടികളുടെ സംഘാടകര്‍ ഇത്തരം സെലിബ്രറ്റികളുടെ നൃത്തപരിപാടികള്‍ക്ക്‌ വമ്പിച്ച പ്രതിഫലം നല്‍കുന്നു. ഇവരെ പങ്കെടുപ്പിച്ച്‌ പൊതുപരിപാടികള്‍ സംഘടിപ്പിക്കുന്നവര്‍ ഡോളറുകള്‍ കൊയ്തുകൂട്ടുന്നു.

എന്നാല്‍ പുരുഷന്‍മാര്‍ക്ക്‌ കൂടുതല്‍ വേതനം നല്‍കുന്ന വേറൊരു മേഖലയുണ്ടെന്നതാണ്‌ മറ്റൊരു വാദമുഖം. സ്വവര്‍ഗ്ഗരതിക്കാര്‍ക്കു വേണ്ടിയെടുക്കുന്ന ചിത്രങ്ങളിലെ അഭിനയത്തിന്‌ പുരുഷന്‍മാര്‍ക്ക്‌ സാധാരണ ചിത്രങ്ങളിലേതിനേക്കാള്‍ മുന്തിയ പ്രതിഫലം ലഭിക്കുന്നുണ്ട്. പീറ്റര്‍ നോര്‍ത്തിനെപ്പോലെയുള്ള നടന്‍മാര്‍ ഇത്തരം ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്‌. യാതൊരു വിധ ശാരീരികമോ, മാനസികമോ ആയ ആനന്ദത്തിനല്ല, മറിച്ച്‌ കൂടുതല്‍ പ്രതിഫലത്തിനുവേണ്ടി മാത്രമാണ്‌ താന്‍ സ്വവര്‍ഗ്ഗരതിചിത്രങ്ങളില്‍ 'പ്രകടനം' കാഴ്ചവെച്ചിട്ടുള്ളതെന്ന്‌ പീറ്റര്‍ നോര്‍ത്ത്‌ ഉറപ്പിച്ചു പറയുന്നു. വമ്പിച്ച പ്രതിഫലം മാത്രം ലാക്കാക്കി സ്വവര്‍ഗ്ഗരതിചിത്രങ്ങളില്‍ അഭിനയിക്കുന്നവരാണധികവും പുരുഷന്‍മാര്‍ എന്ന്‌ പ്രശസ്ത നിര്‍മ്മാതാവായ സീമോര്‍ ബട്ട്‌സും പറയുന്നു. ഇതിലെ നിജസ്ഥിതിയെക്കുറിച്ച്‌ ഈ മേഖലയില്‍ വലിയ വാദപ്രതിവാദമുണ്ട്.

മറ്റുള്ള സിനിമകളേക്കാള്‍ കൂടുതല്‍ വില കൊടുത്ത്‌ വാങ്ങാന്‍ ആളുകളുള്ളതിനാല്‍ വലിയ പ്രതിഫലം കൊടുത്ത്‌ 'ലെസ്ബിയന്‍' ചിത്രങ്ങളില്‍ അഭിനയിക്കുന്നതിന്‌ സ്ത്രീകളേയും 'ഗേ' ചിത്രങ്ങളില്‍ അഭിനയിക്കാന്‍ പുരുഷന്‍മാരേയും റിക്രൂട്ട്‌ ചെയ്യുന്നു. അതുകൊണ്ട്‌ നിര്‍മ്മാതാക്കള്‍ക്ക്‌ യാതൊരു നഷ്ടവും സംഭവിക്കുന്നില്ലെന്നും റിക്രൂട്ട് ഏജന്‍സി കൂടി നടത്തുന്ന സീമോര്‍ ബട്‌സ്‌ പറയുന്നു.

'ഹാര്‍ഡ്‌ കോര്‍' അഥവാ തീവ്രലൈംഗികകേളികളിലേര്‍പ്പെടാതെ, 'ഓറല്‍ സെക്സ്‌ ' 'ഫോര്‍പ്ലേ ' മാതിരിയുള്ള ബാഹ്യമായ ലൈംഗികത മാത്രം ചെയ്യുന്ന അഭിനേതാക്കള്‍ക്ക്‌ സ്ത്രീയായാലും പുരുഷനായാലും പ്രതിഫലം വളരെ തുച്ഛമാണ്‌. എന്നാല്‍ വൈകൃതരതികള്‍ അഭിനയിക്കുന്ന ആണിനും പെണ്ണിനും വലിയ പ്രതിഫലമാണ്‌ ലഭിക്കുന്നത്‌. വൈകൃത ലൈംഗികതയുള്ള ചിത്രങ്ങളിലഭിനയിക്കുന്നവര്‍ കുറച്ചു ചിത്രങ്ങളിലഭിനയിച്ചു കൂടുതല്‍ സമ്പാദിക്കുന്നു.

സാധാരണ ചലച്ചിത്രങ്ങളേക്കാള്‍ ദൈര്‍ഘ്യം കുറവാണ്‌ അശ്ലീലചിത്രങ്ങള്‍ക്ക്‌. ഒന്നോ, രണ്ടോ ആഴ്ചകൊണ്ട്‌ ഒരു ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കി റിലീസ്‌ ചെയ്യാന്‍ കഴിയുന്നതുകൊണ്ടും ചിത്രീകരണത്തിന്‌ അധികം സജ്ജീകരണങ്ങളുടെ ആവശ്യകതയില്ലാത്തതുകൊണ്ടും വളരെയേറെ ലാഭകരമായ രീതിയില്‍ കൂടുതല്‍ ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിയുന്നുവെന്നതാണ്‌ ഇത്തരം ചിത്രങ്ങളുടെ നിര്‍മ്മാതാക്കളുടെ ലാഭത്തിന്റെ അടിസ്ഥാനം.


ജെന്ന ജെയിംസണ്‍

ജെന്നാ ജെയിംസിനെപ്പോലുള്ള നടിമാരുടെ ചിത്രത്തിന്‌ അമേരിക്കയില്‍ വലിയ പ്രിയമാണ്‌. വളരെയേറെ പ്രതിഫലം വാങ്ങുന്നതിനാല്‍ ഇത്തരം നടിമാരെ ഉള്‍പ്പെടുത്തി വര്‍ഷത്തില്‍ ഒന്നോ, രണ്ടോ ചിത്രങ്ങളില്‍ കൂടുതലെടുക്കാന്‍ പല നിര്‍മ്മാതാക്കള്‍ക്കും കഴിയാറില്ല.

എന്നാല്‍ ഈ അഭിനേതാക്കളുടെ സൌഖ്യം നിറഞ്ഞ ജീവിതവീഥിയിഉല്‍ വേദനിപ്പിക്കുന്ന ഇടവഴികളുമുണ്ടെന്നതാണ്‌ മറ്റൊരു സത്യം. ഇത്തരം അശ്ലീലചിത്രങ്ങളിലെ അഭിനേതാക്കളില്‍ അധികം പേരും എയ്‌ഡ്‌സ്‌, സിഫിലിസിസ്‌, ഗോണേറിയ, ഹെപ്പാറ്റിറ്റിസ്‌ തുടങ്ങിയ മാരകമായ ലൈംഗികരോഗങ്ങള്‍ക്ക്‌ അടിപ്പെടാറുണ്ട്‌. സുരക്ഷിതത്വം ഉറപ്പാക്കതെയുള്ള ലൈംഗികകേളികളിലൂടെ കാണികളെ ത്രസിപ്പിക്കുന്ന ഇക്കൂട്ടര്‍ അറിഞ്ഞുകൊണ്ട്‌ നാശത്തിലേക്കിറങ്ങിചെല്ലുന്നതായാണ്‌ അമേരിക്കയിലെ സാമൂഹ്യവാദികള്‍ അഭിപ്രായപ്പെടുന്നത്‌.

1980-കളുടെ തുടക്കത്തില്‍ എയ്‌ഡ്‌സ്‌ എന്ന മഹാമാരി പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ഈ രോഗത്തിനടിമയായി ഈ മേഖലയിലെ അതിപ്രശസ്തനായ ജോണ്‍ ഹോംസുള്‍പ്പെടെ നിരവധി ലൈംഗിക അഭിനേതാക്കളാണ്‌ അരങ്ങൊഴിഞ്ഞത്‌. പിന്നീട്‌ അമേരിക്കയില്‍ നടത്തിയ മേഡിക്കല്‍ പരിശോധനാ വിപ്ലവത്തില്‍ ബഹുഭൂരിപക്ഷം അഭിനേതാക്കളും എച്ച്‌. ഐ. വി. പോസിറ്റീവാണെന്നു കണ്ടെത്തുകയും കാലാന്തരത്തില്‍ അവരെല്ലാം കഥാവശേഷരാകുകയും ചെയ്തു.

അതിനുശേഷം ഈ മേഖലയിലെ ആരോഗ്യപരിപാലനത്തിനായി 'അഡള്‍ട്ട്‌ ഇന്‍ഡസ്ട്രി മെഡിക്കല്‍ ഹെല്‍ത്ത്‌ കെയര്‍ ഫൌണ്ടേഷന്‍ സ്ഥാപിതമായി. ഈ ഫൌണ്ടേഷന്‍ ലൈംഗികചിത്രങ്ങളില്‍ അഭിനയിക്കുന്നവരെ 30 ദിവസത്തിലൊരിക്കല്‍ നിര്‍ബന്ധിത പരിശോധനക്കു വിധേയമാക്കുന്നു. ഈ ഫൌണ്ടേഷന്റെ പ്രവര്‍ത്തനം വളരെ കാര്യമായി നടക്കുന്നുണ്ടെന്നതിന്റെ തെളിവാണ്‌ 1999-നു ശേഷം ഒരു അഭിനേതാവു പോലും ഇത്തരം ലൈംഗികരോഗങ്ങള്‍ ബാധിച്ചതായി രേഖപ്പെടുത്തിയിട്ടില്ല എന്നുള്ളത്‌.

എന്നാല്‍ 2004-ല്‍ ഡാറന്‍ ജെയിംസ്‌ എന്ന നടന്‍ എച്ച്‌. ഐ. വി. പോസിറ്റീവാണെന്നു കണ്ടെത്തി. ബ്രസീലില്‍ വെച്ചു നിര്‍മ്മിച്ച ഒരു ചിത്രത്തിന്നിടയില്‍ കൂടെ അഭിനയിച്ച ലാറാ റോക്സ്‌ എന്ന നടിയില്‍ നിന്നാണ്‌ ജെയിംസിന്‌ ഈ രോഗം പകര്‍ന്നുകിട്ടിയത്‌. സിനിമയില്‍ അഭിനയിക്കാന്‍ എത്തുന്നതിനുമുന്‍പ്‌ ലാറാ റോക്സ്‌ ഒരു തെരുവുവേശ്യയായിരുന്നുവെന്ന സത്യം മറച്ചുവെച്ചാണ്‌ ചിത്രത്തിലഭിനയിക്കാനെത്തിയത്‌.

ഡാറന്‍ ജെയിംസ്‌

ഇതൊക്കെയാണെങ്കിലും ഈ മേഖല പരിപൂര്‍ണ്ണമായും രോഗവിമുക്തമാണെന്നു പറയാനാകില്ല. അമേരിക്കക്കു പുറമേ, തായ്‌ലന്റ്‌, ബ്രസീല്‍, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ വെച്ച്‌ യാതൊരു സുരക്ഷാസംവിധാനങ്ങളും പാലിക്കാതെയും പ്രതിഫലം കുറഞ്ഞ നിശാനര്‍ത്തകിമാരേയും ബാര്‍ബോയ്‌സിനേയും വെച്ച്‌
ഇത്തരം ചിത്രങ്ങള്‍ നിര്‍മ്മിക്കാറുള്ളതുകൊണ്ട് ഈ മേഖല പൂര്‍ണ്ണമായും ഫൌണ്ടേഷന്റെ പരിശോധനാപരിധിയില്‍ പെടുന്നില്ലായെന്നതാണ്‌ ഇതിനു പ്രധാന കാരണം.

പാശ്‌ചാത്യരീതിയ അപ്പാടെ അനുകരിക്കുന്ന ഭാരതത്തിലും നീലച്ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നുണ്ട്. വളരെ ഗോപ്യമായ രീതിയില്‍ നിര്‍മ്മിക്കപ്പെടുന്ന ചിത്രങ്ങള്‍ക്ക്‌ ഗുണനിലവാരത്തിലോ, എണ്ണത്തിലോ പാശ്‌ചാത്യസിനിമകളുമായി യാതൊരുവിധത്തിലും കിടപിടിക്കാനാകില്ല. നിയമപരമായി ശിക്ഷാര്‍ഹമായ കുറ്റമാണ്‌ ഇന്ത്യയില്‍ നീലച്ചിത്രനിര്‍മ്മാണം. എങ്കിലും രഹസ്യമായി, സുലഭമായി ഇന്ത്യയിലാകെ അശ്ലീലസിനിമകള്‍ നിര്‍മ്മിക്കുകയും വില്‍ക്കപ്പെടുകയും ചെയ്യുന്നുണ്ട്‌. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നീലച്ചിത്രങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്ന സംസ്ഥാനം കേരളമാണെന്നും ഏറ്റവും കൂടുതല്‍ നീലച്ചിത്രങ്ങള്‍ വിറ്റഴിയുന്ന സംസ്ഥാനം മഹാരാഷ്‌ട്രയും കര്‍ണ്ണാടകയും കഴിഞ്ഞാല്‍ (മുംബായ്, ബാംഗ്ലൂര്‍) കേരളവുമാണെന്നാണ്‌ 2005-ല്‍ ഡബനയര്‍ മാഗസിന്‍ നടത്തിയ രഹസ്യസര്‍വേയുടെ റിപ്പോര്‍ട്ട്.

(ചിത്രങ്ങള്‍ക്കും കുറച്ച്‌ വിവരങ്ങള്‍ക്കും വിക്കിപീഡിയയോട്‌ കടപ്പാട്)

(ചില റഫറന്‍സ്‌ തേടിയപ്പോള്‍ കണ്ടെത്തിയ ചില കാര്യങ്ങള്‍ മാത്രമാണ്‌ മുകളില്‍ ചേര്‍ത്തിരിക്കുന്നത്‌)
Readers discretion requested.

44 comments:

കൃഷ്‌ണ.തൃഷ്‌ണ said...

ഒരു പുരുഷന്‌ ശരാശരി ലഭിക്കുന്ന പ്രതിഫലം മുന്നൂറോ നാനൂറോ ഡോളര്‍ മാത്രമാണ്‌. ആദ്യമായിട്ടാണ്‌ അഭിനയിക്കുന്നതെങ്കില്‍ ഈ തുക നൂറോ, ഇരുനൂറോ അയി കുറയുകയും ചെയ്യും. എന്നാല്‍ ഇതേ സ്ഥാനത്ത്‌ ഒരു സ്ത്രീക്ക്‌ ഒരു സീനില്‍ അഭിനയിക്കുന്നതിന്‌ അയ്യായിരം ഡോളര്‍ മുതല്‍ മുകളിലേക്കാണ്‌. ആദ്യമായി 'അഭിനയിക്കാന്‍' എത്തുന്നവര്‍ക്കാണെങ്കില്‍ ഈ പ്രതിഫലം പതിനായിരത്തിലും മുകളിലാണ്!. അവരോടൊപ്പം അഭിനയിക്കുന്ന പുരുഷന്‌ ലഭിക്കുന്നത്‌ കേവലം നൂറോ, ഇരുനൂറോ ഡോളര്‍ മാത്രം.
-ചില റഫറന്‍സുകള്‍ തേടിയപ്പോള്‍ കണ്ടെത്തിയ ചില കാര്യങ്ങളാണ്‌ ഈ പോസ്റ്റില്‍ എഴുതിയിരിക്കുന്നത്...

Readers discretion is requested.

കുഞ്ഞന്‍ said...

വേറിട്ടൊരു അറിവു പകര്‍ന്നു നല്‍കിയതിനു നന്ദിയും അഭിനന്ദനങ്ങളും..!

“ബ്ലൂ ഫിലിം അഥവാ നീലച്ചിത്രങ്ങള്‍ എന്നറിയപ്പെടുന്ന അശ്ലീലചിത്രങ്ങള്‍ കാണാത്ത മലയാളി യുവാക്കള്‍ വിരളമാണ്‌“ - പക്ഷെ ഇപ്പോഴത്തെകാലത്ത്,‍ ഏകവചനം മാത്രം ഉപയോഗിക്കല്ലേ..

സൂരജ് :: suraj said...

പ്രിയ കൃഷ്ണാ,
നല്ല പോസ്റ്റ്. മികച്ച ഹോം വര്‍ക്ക്. ലൈംഗിക തൊഴില്‍ നിയമപരമായി അംഗീകരിക്കപ്പെട്ടിട്ടുള്ള കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ അവസ്ഥയെക്കുറിച്ചു കൂടി എഴുതി കാണാന്‍ മോഹം.

...ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നീലച്ചിത്രങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്ന സംസ്ഥാനം കേരളമാണെന്നും ഏറ്റവും കൂടുതല്‍ നീലച്ചിത്രങ്ങള്‍ വിറ്റഴിയുന്ന സംസ്ഥാനം മഹാരാഷ്‌ട്രയും കര്‍ണ്ണാടകയും കഴിഞ്ഞാല്‍ (മുംബായ്, ബാംഗ്ലൂര്‍) കേരളവുമാണെന്നാണ്‌ 2005-ല്‍ ഡബനയര്‍ മാഗസിന്‍ നടത്തിയ രഹസ്യസര്‍വേയുടെ റിപ്പോര്‍ട്ട്..."

അതേതായാലും രസമുള്ള വാര്‍ത്ത തന്നെ. ഇതിന്റെ സാമൂഹിക മന: ശാസ്ത്രം ചികഞ്ഞാല്‍ എന്തെന്ത് വിവരങ്ങള്‍ കിട്ടാം..! ല്ലേ ? ഏതായാലും ബാംഗ്ലൂരും മുംബൈയും ലിസ്റ്റില്‍ ആദ്യത്തേതായതുകൊണ്ട് കേരളീയരുടെ Sex starvation ആണിതിന്റെ കാരണമെന്ന സ്ഥിരം പല്ലവി പറഞ്ഞൊഴിയാനാവില്ല...അത്രയും ഭാഗ്യം !

സൂരജ് :: suraj said...

this is for comment tracking.

എതിരന്‍ കതിരവന്‍ said...

രതിലീലയുടെ കാഴ്ച തന്നെയും ഉത്തേജകമാണ്. visual media യ്ക്കു മുന്‍പു തന്നെ ഈ ആവിഷ്ക്കാരസായൂജ്യം മലയാളികള്‍ മണിപ്രവാളകൃതികളില്‍ക്കൂടിയൊക്കെ ആസ്വദിച്ചിരുന്നു. “കുട്ടനീമതം” വൈശീകതന്ത്രം” മുതലായ ഗ്രന്ഥങ്ങള്‍ അന്നത്തെ നീലച്ചിത്രങ്ങളില്‍ അഭിനയിക്കുന്നവര്‍ക്കു വേണ്ടി എഴുതപ്പെട്ടവയല്ലെ?

കൃഷ്‌ണ.തൃഷ്‌ണ said...

വളരെ ശരിയാണ്‌ എതിരവന്‍.
നമ്മുടെ കാമസൂത്രയുടേയും ഉദ്ദേശശുദ്ധി ഇതു തന്നെയായിരുന്നു. ഖജുരാഹോ ക്ഷേത്രത്തിലെ രതിശില്‍പ്പങ്ങളുടെ പിന്നിലെ കഥയും വിഭിന്നമല്ല. രാജാവ്‌ (പേരിപ്പോള്‍ ഓര്‍മവരുന്നില്ല) വളരെ 'അസെക്ഷ്വല്‍' ആയ തന്റെ സുന്ദരിയായ ഭാര്യയില്‍ കാമപാരവശ്യം ഉണര്‍ത്താനായിട്ടാണ്` ആ ചിത്രങ്ങള്‍ കൊത്തിച്ചിട്ടുള്ളതെന്നു കേട്ടിട്ടുണ്ട്. ഭക്തയായ ഭാര്യ ക്ഷേത്രത്തില്‍ നിത്യദര്‍ശനം നടത്തുന്നു..ഭക്തി പാരവശ്യത്താല്‍ വളരെ കാമരഹിതയായി തീര്‍ന്ന ഭാര്യയില്‍ കാമമോഹിതമുണര്‍ത്താനായി ക്ഷേത്രച്ചുവരുകളില്‍ മഹേശ്വരന്റെ കാമലീലകള്‍ കാമശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ ഉണ്ടാക്കിച്ചതാണെന്നു കേട്ടിട്ടുണ്ട്. ഭാര്യ അങ്ങനെ ക്ഷേത്ര ഭിത്തികളിലെ രതിശില്‍പ്പങ്ങളില്‍ നിന്നും കാമമോഹിതയായി ദൈവത്തെ വിട്ട്‌ രാജാവിനെ പ്രണയിക്കാന്‍ തുടങ്ങി..അപ്പോള്‍ മനുഷ്യനിലെ രത്യംശങ്ങളെ സജീവമാക്കാന്‍ ഇങ്ങനൊക്കെ പലതും പണ്ടുണ്ടായിരുന്നു.

ശ്രീവല്ലഭന്‍ said...

കൃഷ്ണ തൃഷ്ണ,
വളരെ നല്ല ലേഖനം. ഈ തുറന്നെഴുത്ത് വളരെ ഇഷ്ടപ്പെടുന്നു.:-)

കോണാര്‍ക്ക് സൂര്യ ക്ഷേത്രത്തിലും (പുരി, ഒറീസ്സ) വളരെ വ്യക്തമായ് രതി ശില്പങ്ങള്‍ കാണാം.

കാര്‍വര്‍ണം said...

ഖജുരാവോ ശില്പങ്ങളെക്കുറിച്ച് മറ്റൊരു കഥയാണ് ഞാന്‍ വായിച്ചിട്ടുള്ളത് ഏതിലാണെന്ന് ഓര്‍മ്മയില്ല.ചന്ദേലരാജാക്കന്മാര്‍ക്ക് മുന്‍പ് ഈ ക്ഷേത്ര നഗരത്തില്‍ ബുദ്ധഭിക്ഷുക്കളായിരുന്നു. കടുത്ത ബ്രഹ്മചാരികളായ സന്യാസിമാരെ ഓടിക്കാനാണ് ചന്ദേലന്മാര്‍ ക്ഷേത്രച്ചുമരുകളിലും പരിസരത്തും രതിശില്പങ്ങള്‍ നിര്‍മ്മിച്ചത് എന്ന്. ഇതിന്റെ ആധികാരികതയെക്കുറിച്ചറിയില്ല. ചിലപ്പോള്‍ തെറ്റാകാം

Meenakshi said...

നല്ലൊരു ഗവേഷണം തന്നെ നടത്തിയിട്ടുണ്ടല്ലോ. ലേഖനം നന്നായിരിക്കുന്നു

കിഷോര്‍:Kishor said...

മലയാള സിനിമ എന്നു പറഞ്ഞാല്‍ മിക്ക ഇന്ത്യക്കാര്‍ക്കും അത് ബ്ലൂഫിലിമിന്റെ പര്യായമാണ്! മലയാള സോഫ്റ്റ് പോണ്‍ സിനിമകള്‍ നേപ്പാളിലും പാക്കിസ്താനിലും വരെ പോപ്പുലര്‍ ആണെന്ന് കേട്ടിട്ടുണ്ട്.

ഇന്ത്യന്‍ ഉപഭൂഖണ്ഡമാകെ മലയാള രതി ചിത്രങ്ങള്‍ കണ്ട് നിര്‍വൃതിയടയുന്നു എന്ന വസ്തുത ഏത് മലയാളിയേയും അഭിമാനഭരിതരാക്കേണ്ടതാണ്! :-)

പാമരന്‍ said...

നല്ല ലേഖനം..

വഴി പോക്കന്‍.. said...

കൃഷ്ണ നല്ല രീതിയില്‍ ഹോം വര്‍ക്കു ചെയ്തിട്ടുണ്ടല്ലൊ ഇതിനായി.

കിഷോറ് പറഞ്ഞതാ അതിന്റെ ഒരു കാര്യം. മലയാളം ഫിലിം എന്നു പറഞ്ഞാല്‍ പോണ്‍ ഫിലിം എന്നാണെന്നു അന്യസംസ്ഥാനങ്ങളില്‍ വ്യാഖ്യാനമുണ്ടെ... എന്റെ ഒന്നു രന്റു അന്യസംസ്ഥാന സുഹൃത്തുക്കള്‍ ഇതിനെക്കുറിച്ചു പറഞ്ഞിട്ടുമുണ്ട്..;)

വഴി പോക്കന്‍.. said...

comment tracking...;)

വിന്‍സ് said...

പുതുതായി ഒന്നും വായിച്ചിട്ടില്ലാത്തതു കൊണ്ട് പ്രെത്യേകിച്ചൊന്നും പറയാന്‍ ഇല്ല. ലേഖനം നന്നായി.

കൃഷ്‌ണ.തൃഷ്‌ണ said...

കിഷോറും വഴിപോക്കനും പറഞ്ഞതു വളരെ ശരി തന്നെയാണ്‌. 1980-കളില്‍ മലയാള സിനിമ എന്നാല്‍ 'തുണ്ടുപടങ്ങള്‍' അല്ലെങ്കില്‍ 'മസാലപ്പീസുകള്‍' എന്നാണ്‌ കേരളത്തിനു പുറത്തറിഞ്ഞിരുന്നത്. അവളുടെ രാവുകള്‍, ഇതാ ഇവിടെവരെ, ആ നിമിഷം, തുടങ്ങി ഐ. വി. ശശിയുടേ മിക്ക ചിത്രങ്ങളും ഇങ്ങനൊക്കെയുള്ള സീനുകള്‍ കുത്തിനിറച്ചാണ്‌ കേരളത്തിനു പുറത്തു കാണിച്ചിരുന്നത്‌. ജയഭാരതി, സീമ, പ്രമീള, ശ്രീദേവി, ഇവരുടെയൊക്കെ രതിലീലകളാണെന്ന് ദ്യോതിപ്പിക്കുംവിധം വളരെ കലാപരമായി ഇതു കൂട്ടിചേര്‍ത്തിരുന്നു. മലയാള സിനിമയെന്നാല്‍ സെക്സ് ചിത്രങ്ങള്‍ മാത്രമാണെന്ന ഒരു ധാരണ വടക്കേ ഇന്ത്യയില്‍ പരക്കെയുണ്ടായിരുന്നു. ഇത്തരം സീനുകള്‍ കുത്തിത്തിരുകാന്‍ പാകത്തില്‍ രംഗങ്ങള്‍ അക്കാലങ്ങളിലെ ചിത്രത്തിലുണ്ടായിരുന്നു എന്നതും നമ്മള്‍ കൂട്ടിവായിക്കണം.

മൂര്‍ത്തി said...

നീലച്ചിത്രം, മഞ്ഞപ്പുസ്തകം, ചുവന്ന തെരുവ്...സദാചാരത്തിനു പുറത്തുള്ളതിനൊക്കെ ഒരു കളര്‍ ഉണ്ടല്ലേ? :)

ഓ.ടോ.
കമന്റ് മെയിലില്‍ കിട്ടുന്നതിനുള്ള ഓപ്ഷന്‍ കമന്റ് വിന്ഡോയില്‍ കാണുന്നില്ലെങ്കില്‍ പ്രിവ്യൂ നോക്കുക.അപ്പോള്‍ വരുന്ന വിന്‍‌ഡോയില്‍ ആ ഓപ്ഷന്‍ കാണും..

mayavi said...

എനിക്കു തോന്നുന്നത് അറബ് രാജ്യങ്ങളിലായിരിക്കും , (പ്രത്യേകിച്ച് ജിസിസി) ലോകത്തിലെ എല്ലാ നീലച്ചിത്രങ്ങളും കിട്ടുന്നയിടം. ഏറ്റവും കൂടുതല്‍ നീലച്ചിത്രം ലാണുന്ന സമൂഹവും അറബികളായിരിക്കും.. നല്ല ലേഖനം.

വെള്ളെഴുത്ത് said...

ഇങ്ങനെയൊരു ഡാറ്റാബെയ്സ് ആവശ്യമായിരുന്നു.നീലചിത്രങ്ങളില്‍ അഭിനയിക്കുന്ന നടിമാര്‍ക്ക് ഫാന്‍സുകാരുണ്ടെന്ന് ഒരു ലേഖനത്തില്‍ വായിച്ചതോര്‍ക്കുന്നു. പ്രലോഭിപ്പിക്കാനുള്‍ല അവരുടെ കഴിവ് അംഗീകരിക്കപ്പെടുന്നു എന്നര്‍ത്ഥം.ഇതൊക്കെ പ്രോത്സാഹിപ്പിക്കണമെന്നു പറയുന്നില്ല. പക്ഷേ രഹസ്യമായിരുന്നു കാണുന്നവരു തന്നെ സദാചാരം പരഞ്ഞു കൊണ്ട് കല്ലെറിയാനടുക്കാതിരുന്നാല്‍ മതി. കുറേയൊക്കെ ആരോഗ്യം സമൂഹത്തിനുണ്ടായി എന്നു സമാധാനിക്കാം. പിന്നെ രസകരമായി തോന്നിയത് ആണുങ്ങളുടെ പ്രതിഫലതുകയിലുള്ള വിവേചനമാണ്. ലോകത്ത അങ്ങനെ ഒരേയൊരു തൊഴിലേ കാണുകയുള്ളൂ എന്നു തോന്നുന്നു.. !

vadavosky said...

വളരെ നല്ല ലേഖനം.

കൃഷ്‌ണ.തൃഷ്‌ണ said...

വായിച്ചിട്ടു കമന്റിയ എല്ലാ കൂട്ടുകാര്‍ക്കും വളരെ അടുത്തു നിന്നും നന്ദി അറിയിക്കുന്നു. വായിച്ചിട്ട്‌ പേടിച്ചു കമന്റാതെ പോയവര്‍ക്ക്‌ തെല്ലകലെ നിന്നും നന്ദി അറിയിക്കുന്നു. (ഇതിനു കമന്റിയാല്‍ ഇനി ഞാനും ബ്ലൂ ഫിലിം കണ്ടിട്ടുണ്ടെന്ന് ആരെങ്കിലും ധരിച്ചു വശായാലോ എന്ന പേടിയേ..ആ പേടിയുടെ കാര്യമാ പറഞ്ഞേ)

കുഞ്ഞന്‍ - ആദ്യത്തെ കമന്റിനും ആ നല്ല വാക്കുകള്‍ക്കും ഒരുപാടു നന്ദി. ഏകവചനം ഉപേക്ഷിച്ചു. എനിക്കു ബോധ്യായി.

ഡോക്ടര്‍ സൂരജ് - അങ്ങനെ വിളിച്ചോട്ടേ. കാരണം അങ്ങയുടെ പോസ്റ്റുകള്‍ വായിച്ചിട്ട്‌ അങ്ങനെ വിളിക്കാനേ തോന്നുന്നുള്ളൂ. ആ വിശാല വീക്ഷണത്തിനു നന്ദി. വലിയ കമന്റിനും

എതിരവന്‍ കതിരവന്‍ - വളരെ നന്ദി. നമ്മുടെ കാമസൂത്രയുടേയും ഉദ്ദേശശുദ്ധി ഇതു തന്നെയായിരുന്നു. ഖജുരാഹോ ക്ഷേത്രത്തിലെ രതിശില്‍പ്പങ്ങളുടെ പിന്നിലെ കഥയും വിഭിന്നമല്ല. ഞാന്‍ നേരത്തെ മറുപടി അയച്ചിരുന്നു. അഭിപ്രായപ്പെടലിനു നന്ദി.

ശ്രീവല്ലഭന്‍ - ആ നല്ല വാക്കുകള്‍ക്കു നന്ദി. ഒളിച്ചുവെക്കപ്പെട്ട രതിശീലങ്ങളെക്കുറിച്ചു പറയുന്നതും ആരും അധികം ഇഷ്ടപ്പെടാറില്ല. പ്രചോദനത്തിനു നന്ദി.

കാര്‍വര്‍ണം - കഥ ഒരു പക്ഷേ അങ്ങനെയുമാകാം. വ്യത്യസ്തമായ വ്യാഖ്യാനവും എന്നാല്‍ ഒരു തരം ആധികാരികതയില്ലായ്‌മയും നമ്മുടെ ഭാരതീയ കഥകളുടെ ഒരു ഭാവമാണല്ലോ. കഥാന്ത്യം എന്തു മോറലാണ്‌ പകര്‍ന്നു കൊടുക്കുന്നത്‌ എന്നതാണ്‌ വ്യാഖ്യാനങ്ങളുടെ മേന്‍മ. നന്ദി.

മീനാക്ഷി - - കമന്റിനു നന്ദി. ലേഖനം ഇഷ്ടപ്പെട്ടുവെന്നതില്‍ അതിയായ സന്തോഷം.

കിഷോര്‍ - കിഷോറിനോട്‌ ഞാന്‍ നൂറു ശതമാനം യോജിക്കുന്നു. മലയാള ചിത്രങ്ങളെ ഒരു കാലത്ത് നീലച്ചിത്രങ്ങളായി കണ്ടിരുന്നു. ഞാന്‍ നേരത്തെ കമന്റ് എഴുതിയിരുന്നു.

പാമരന്‍ - ലേഖനം ഇഷ്ടപ്പെട്ടുവെന്നതില്‍ അതിയായ സന്തോഷം.

വഴിപോക്കന്‍ - നല്ല വാക്കുകള്‍ക്ക് നന്ദി. മലയാള ചിത്രങ്ങള്‍ക്ക്‌ അങ്ങനെ ഒരു ദുര്‍ദ്ദശ ഉണ്ടായിരുന്നു. ഇത്തരം നല്ല വാക്കുകള്‍ക്കു മുന്നില്‍ ഇതിനു വേണ്ടി ചിലവഴിച്ച സമയത്തിന്റെ വില തുലോം കുറവായി തോന്നുന്നു. ഒരുപാട്‌ നന്ദി.

വിന്‍സ്‌ - ലേഖനം ഇഷ്ടപ്പെട്ടുവെന്നതില്‍ സന്തോഷം.

മൂര്‍ത്തി - സര്‍ പറഞ്ഞത്‌ ശരി തന്നെയാണ്‌. സദാചാരത്തിനു പുറത്തുള്ളവയ്ക്കെല്ലാം നിറങ്ങളുണ്ട്. ബോംബേയിലെ തെരുവുവേശ്യകള്‍ അവരുടെ ഐഡെന്‍റ്റിറ്റിക്കായി പിങ്ക് നിറത്തിലെ സാരി മാത്രം ധരിച്ചിരുന്നു എന്ന്‌ എവിടെയോ വായിച്ചതോര്‍ത്തുപോയി.. നന്ദി.

മായാവി - മായാവി പറഞ്ഞത്‌ ഒരു കടുത്ത സത്യമാണ്‌. ഒരു പക്ഷേ മതത്തിന്റെ ഒരു നിര്‍ബന്ധം കൂടി ഉള്ളതുകൊണ്ടാകാം അറബ്‌ രാജ്യങ്ങളിലാണ്‌ ഏറ്റവും ലൈംഗിക അരാജകത്വവും കപടതയുമുള്ളത്. ഇതിനേക്കുറിച്ച്‌ എഴുതാന്‍ ഒരു പോസ്റ്റ് തന്നെ വേണമെന്നതിനാല്‍ ചുരുക്കുന്നു.

വെള്ളെഴുത്ത്‌ - കാര്യങ്ങള്‍ തുറന്നു പറയുന്നതില്‍ വെള്ളെഴുത്തിന്റെ ലേഖനങ്ങള്‍ എത്ര വലുതാണ്‌. ഞാന്‍ ആ പോസ്റ്റുകള്‍ എല്ലാം വായിച്ചിട്ടുള്ളവയാണ്‌. താങ്കളുടെ ഒരു കമന്റ് തന്നെ എനിക്കു വലിയ പ്രചോദനമാണ്‌. ഇതു വഴി വന്നതിനും ആ അഭിപ്രായപ്പെടലിനും ഒരുപാട്‌ നന്ദി. സന്തോഷം.

വഡവോസ്‌കി - ലേഖനം ഇഷ്ടപ്പെട്ടതില്‍ സന്തോഷം.

എല്ലാവര്‍ക്കും നന്ദി......

ദേവന്‍ said...

അടിസ്ഥാനപരമായി നീലച്ചിത്രങ്ങള്‍ മറ്റൊരാളിന്റെ നഗ്നതയും രതിയും കാണാനുള്ള ആഗ്രഹത്തിന്റെ മാനിഫെസ്റ്റേഷനാണ്‌. ഒരു സാധാരണ ജീവിതത്തില്‍ ഇതു രണ്ടും കാണാനുള്ള അവസരം കുറവായിരിക്കുമ്പോള്‍ ആളുകള്‍ നീലച്ചിത്രങ്ങളിലേക്ക് തിരിയുന്നു. സ്വാഭാവികമായും കൗമാരത്തില്‍ ഇതിനോട് കൂടുതല്‍ താല്പ്പര്യവും പ്രായമേറുന്തോറും കുറവുമായാണ്‌ ഈ താല്പര്യം കാണുക (മദ്ധ്യവയസ്സിലും ശേഷവും ലൈംഗിക ദാരിദ്ര്യമനുഭവിക്കുന്നവരെ മറന്നിട്ടല്ല)

മതപരവും സാംസ്കാരികവുമായ വിലക്കുകളാണ്‌ പ്രധാനമായും നീലച്ചിത്രങ്ങളെ ഗൗരവത്തോടെ കാണുന്നതിനും പഠിക്കുന്നതിനും തടസ്സമാവുന്നത്. ഇവയ്ക്കെതിരേ സാധാരണഗതിയില്‍ മൂന്നു തരം വാദമാണ്‌ ഉന്നയിക്കുന്നത്.
ഒന്ന്: നീലച്ചിത്രങ്ങള്‍ ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് പ്രേരകമാവുന്നു
രണ്ട്: സ്ത്രീയെ ഉപഭോഗവസ്തുവായി കാണാന്‍ ഇത്തരം ചിത്രങ്ങള്‍ കാരണമാവുന്നു
മൂന്ന് : നീലച്ചിത്ര നിര്‍മ്മാണത്തിനായി ബോഡി ട്രാഫിക്കിങ്ങ്, കുട്ടികളെ ഉപയോഗിക്കല്‍, മറ്റുതരം ലൈംഗിക പീഡനങ്ങള്‍ എന്നിവ ചെയ്യന്നു.

ആദ്യത്തേതിന്റെ പുറത്ത് നടന്ന ശാസ്ത്രീയ പഠനങ്ങളെല്ലാം മറിച്ചാണു തെളിയിച്ചത്. മില്‍ട്ടണ്‍ പഠനം (http://www.hawaii.edu/PCSS/
online_artcls/pornography/prngrphy_ovrvw.html ) പോലെയുള്ളവ ലോകത്തിലെല്ലായിടത്തും നീലച്ചിത്രങ്ങളുടെ ലഭ്യത കൂടുന്നതിനനുസരിച്ചും കൃത്യമായി കറസപോണ്ട് ചെയ്തും ബലാത്സംഗങ്ങളും ഇതര ലൈംഗിക കുറ്റങ്ങളും കുറയുന്നതായാണ്‌ കണ്ടെത്തിയത്. ഇതൊരു അതിശയിപ്പിക്കുന്ന കാര്യമായി കാണേണ്ടതില്ല, നീലച്ചിത്രങ്ങള്‍ ലൈംഗിക ദാരിദ്ര്യമനുഭവിക്കുന്നവന്റെ റിലീസ് മെക്കാനിസം എന്ന നിലയ്ക്ക് ഫ്രസ്ട്രേഷന്‍ കുറയ്ക്കുകയാണ്‌ ചെയ്യുന്നത്. ഇതു കണ്ട് ആദ്യമായി ഒന്നും പഠിക്കുന്നില്ല, എന്നതിനാല്‍ പുതിയൊരു കാര്യം പഠിച്ച് വര്‍ക്കൗട്ട് ചെയ്യാനായി ജനം ശ്രമിക്കുനെന്നും അങ്ങനെ ലൈംഗിക കുറ്റകൃത്യം കൂടുമെന്നുമുള്ള ഊഹത്തെ കോണ്‍ക്രീറ്റ് സ്റ്റാറ്റിസ്റ്റിക്സുകൊണ്ട് തിരുത്താനായി ഈ പഠനങ്ങള്‍ക്ക്

രണ്ടാമത്തേത്- സ്ത്രീയെ ഉപഭോഗവസ്തുവായി കാണുന്നു എന്നതും അസംബന്ധമാണ്‌. പണത്തിനു വേണ്ടി ഒരു പുരുഷനും സ്ത്രീയും ഇത്തരം ചിത്രങ്ളില്‍ അഭിനയിക്കുന്നു. സ്ത്രീയെ മാത്രം ഒരു റാമ്പില്‍ അല്പ്പവസ്ത്രധാരിണിയായി നടത്തുന്നതും, സ്ത്രീ കണ്ണീര്‍ക്കായല്‍ അബല ചപല, ലോകനാശകാരിണി കൊള്ളരുതാത്തവള്‍ എന്നൊക്കെയുള്ള രീതിയിലുള്ള സീരിയലുകളും ചിത്രങ്ങളും നിര്‍മ്മിക്കുന്നതു പോലെയുള്ള ഒരു പ്രക്രിയയായി നീലച്ചിത്ര നിര്‍മ്മാണം കാണാനാവില്ല. ഒരു സ്ത്രീ മൂവി ക്യാമറയ്ക്കു മുന്നില്‍ തുണിയൂരിയത് മാത്രമേ കണ്ടുള്ളു, ഒപ്പം ഒരു പുരുഷന്‍ അഴിച്ച തുണി ശ്രദ്ധിച്ചില്ല എന്നത് വികലമായ വീക്ഷണമാണ്‌.

അവസാനത്തേത് ഗൗരവമുള്ള കാര്യമാണ്‌. പ്രത്യേകിച്ചും കേരളം പോലെ ലൈംഗിക കാപട്യം നിറഞ്ഞ ഒരു നാട്ടില്‍. ഇന്നത്തെ അവസ്ഥയില്‍ നീലച്ചിത്ര നിര്‍മ്മാണം കുറ്റമാണ്‌. ആകെ മുങ്ങിയാല്‍ കുളിരില്ലെന്നു പറഞ്ഞതുപോലെ ഒരു കുറ്റത്തോടനുബന്ധിച്ച് മറ്റനേകം കുറ്റങ്ങള്‍ അരങ്ങേറുന്നു. ഒരു നടിയെ റിക്രൂട്ട് ചെയ്യാന്‍ പരസ്യമായി കഴിയാതെ വരുമ്പോള്‍ പ്രായപൂര്‍ത്തിയാവാത്തവരെ പ്രേമം നടിച്ച് പ്രലോഭിപ്പിക്കാനും വഴിയേ നടന്നു പോകുന്നവളെ തട്ടിക്കൊണ്ട് പോയോ ക്യാമറ ഹോട്ടല്‍ മുറിയില്‍ ഒളിപ്പിച്ചു വച്ചോ ഇത്തരം ചിത്രങ്ങള്‍ എടുക്കാന്‍ കാരണമാവുന്നു. ഇക്കാര്യം കൊണ്ട് തന്നെ പെണ്‍‌വാണിഭ മാഫിയ, ഗുണ്ട സംഘങ്ങള്‍, ബാലികാപീഡകര്‍ എന്നിവര്‍ നീലച്ചിത്ര നിര്‍മ്മാണത്തോട് വന്നു ചേരുന്നു.

ഒരു മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ പോലും നീലച്ചിത്രമെടുക്കാമെന്നിരിക്കെ അതിനെ തുടച്ചു നീക്കാന്‍ നിയമത്തിനാവില്ല. അതിന്റെ നിര്‍മ്മാണത്തില്‍ സദാചാരച്ചട്ടങ്ങള്‍ ഏര്‍പ്പെടുത്തുകയേ നിവൃത്തിയുള്ളു. അമേരിക്കയില്‍ നീലച്ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നവര്‍ നടീനടന്മാരുടെ പ്രായം സമ്മതം തുടങ്ങിയവയുടെ രേഖകള്‍ പൊതുപരിശോധനയ്ക്കായി ഓഫീസില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് സത്യവാങ്മൂലം ചിത്രത്തില്‍ തന്നെ ഉള്‍പ്പെടുത്തേണ്ടതുണ്ട്. തത്ഫലമായി നീലച്ചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട പീഡനങ്ങള്‍ തീരെയില്ലാതെയായി.

കേരളത്തിലെ നീലചിത്രങ്ങളെക്കുറിച്ച് എനിക്ക് വലിയ പിടിപാടില്ല, പക്ഷേ പീഡിപ്പിച്ചു കൊലപ്പെടുത്തിയ ശാരി എസ് നായരെ നീലച്ചിത്രത്തില്‍ അഭിനയിപ്പിച്ചിട്ടുണ്ടെന്നും തെക്കന്‍ കേരളത്തിലെ ഒരു ആദിവാസി സ്കൂള്‍ ഹോസ്റ്റലിലെ വാര്‍ഡനായിരുന്ന ടീച്ചര്‍ സ്കൂള്‍ കുട്ടികളെ മര്‍ദ്ദിച്ചും ഭീഷണിപ്പെടുത്തിയും നീലച്ചിത്രങ്ങളില്‍ അഭിനയിപ്പിച്ചെന്നും മറ്റൊരു സ്കൂളില്‍ ഈയിടെ ആണ്‍ കുട്ടികളെ നീലച്ചിത്രങ്ങള്‍ക്ക് ഉപയോഗിച്ചെന്ന് സംശയിക്കുന്നതായും പോലീസ് രേഖകളുണ്ട്. സീരിയലില്‍ അഭിനയിപ്പിക്കാമെന്നും മറ്റും പറഞ്ഞുള്ള ചതികള്‍ വേറേയും. നീലച്ചിത്രങ്ങളെ കുറ്റമാക്കി അങ്ങനെ അതിനെ കണ്ട്റോള്‍ ചെയ്യാന്‍ ശ്രമിച്ചതിന്റെ ഫലവും , ലൈംഗികതയേ മഹാപാപം പിന്നെ അതിന്റെ പുറത്ത് എന്തു സദാചാരബോധം എന്ന് പൊതുജനം ചിന്തിക്കുന്നതിന്റെയും ഫലമെന്നേ പറയേണ്ടൂ.

ബിഗ് സ്ക്രീന്‍ സിനിമകളില്‍ അശ്ലീലരംഗങ്ങളുടെ തുടക്കം നായിക ഉത്തമയും ശീലാവതിയുമായും പുരാണമോ മറ്റോ ആണെങ്കില്‍ രംഭയുടെയും മേനകയുടെയും നൃത്തമെന്ന പേരിലോ ക്രൈം സ്റ്റോറിയോ മറ്റോ ആണെങ്കില്‍ വില്ലം കുടിച്ചു തിമിര്‍ക്കുന്ന രംഗത്തിലോ ഒരു കാബറേ ഡാന്‍സ് അല്ലെങ്കില്‍ വില്ലന്റെ ബലാത്സംഗം ഉള്‍ക്കൊള്ളിക്കലായിരുന്നു. മക്കളെ ജനിപ്പിക്കാന്‍ വീട്ടിലൊരു പതിവ്രതയും സന്ധ്യമയങ്ങുമ്പോള്‍ ചൂട്ടും കത്തിച്ച് വയലിലൂടെ രണ്ടാം മുണ്ടും തലയിലിട്ട് സംബന്ധവീട്ടിലേക്ക് ഒരു നടത്തവുമന്ന ക്ലാസ്സിക്കല്‍ കേരളാസദാചാരത്തിന്റെ അഭ്രരൂപം. എഴുപതുകളുടെ അവസാനത്തിലും എണ്‍പതുകളുടെ ആദ്യവും ഇത് കലയെന്ന പേരിലെ സോഫ്റ്റ് പോണ്‍ ആയി. ബസ്സിന്റെ കുലുക്കം കൊണ്ടാണ്‌ അടുത്തു നിന്നവളുടെ വേണ്ടാത്തിടത്ത് കൈ തട്ടിയത് എന്ന കാപട്യം രൂപം മാറ്റി ഞാന്‍ രതി നിര്വ്വേദവും പറങ്കിമലയും കണ്ടത് അതിന്റെ ആര്‍ട്ടിസ്റ്റിക്ക് വാല്യൂ ഒന്നുകൊണ്ട് മാത്രമാണേ എന്ന നാട്യമാക്കിയെടുത്തു മലയാളി. ശാസ്ത്രം പഠിപ്പിക്കുന്നെന്ന പേരില്‍ ഇറക്കിയ അഡല്‍റ്റ് സര്‍ട്ടിഫൈഡ് ചിത്രങ്ങള്‍ വേറേയും.

സോഫ്റ്റ് പോണ്‍ എന്ന ലേബലില്‍ തന്നെ ആദ്യമിറങ്ങിയത് ഉല്പ്പത്തി എന്ന സിനിമയാണെന്ന് തോന്നുന്നു. സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ച ഈ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം ഏറെക്കാലത്തിനു ശേഷം ഹൈക്കോടതി വിധിയെത്തുടര്‍ന്ന് എണ്‍പത്തിരണ്ടില്‍ ഇറങ്ങി. തുടര്‍ന്ന് കേ എസ് ഗോപാലകൃഷ്ണന്‍, ചന്ദ്രകുമാര്‍, ക്രോസ് ബെല്‍റ്റ് മണി തുടങ്ങി ശ്ലീലചിത്രങ്ങള്‍ എടുത്ത് ഒരു വഴിക്കായ പലരും സോഫ്റ്റ് പോണ്‍ ഇന്‍ഡസ്ട്രിയിലേക്ക് തിരിയുകയും വെട്ടിമാറ്റിയ ഭാഗങ്ങള്‍ ബിറ്റാക്കി തിരുകുന്ന രീതി തീയറ്ററുകള്‍ തുടങ്ങുകയും ചെയ്തു. ശേഷം ഒരിടവേളയില്‍ ഷക്കീല-രേഷ്മ ചിത്രങ്ങളല്ലാതെ മലയാളസിനിമയില്ലെന്ന അവസ്ഥ വരെ എത്തുകയും ജനത്തിനതു മടുക്കുകയും ചെയ്തു.

നീലച്ചിത്രങ്ങള്‍ക്കെതിരേ കര്‍ശനമായ നിലപാട് എടുക്കുന്ന, നിയമവാഴ്ച്ച ശക്തമായ, ഗള്‍ഫ് രാജ്യങ്ങളില്‍‌പോലും ഇവയുടെ സര്‍ക്കുലേഷന്‍ വളരെ ശക്തമാണ്‌. എന്റ്റി പോര്‍ട്ടുകളില്‍ വീഡിയോ കാസറ്റുകളും സീഡിയും സ്ക്രീന്‍ ചെയ്തിട്ടു പോലും ഒന്നും കുറയ്ക്കാനായില്ല, ടോറന്റുകളും പീര്‍ ഷെയറുകളുമൊക്കെ വരുന്നതിനു മുന്നത്തെ കാലത്തു പോലും. മാത്രമല്ല, ഇവ നിയമവിരുദ്ധമായതുകൊണ്ട് അനുബന്ധ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചു. അബുദാബിയില്‍ ഒരു മലയാളി വിവാഹം കഴിച്ച് നീലച്ചിത്രം നിര്‍മ്മിച്ച ശേഷം ഭാര്യയെ ഉപേക്ഷിച്ചതു മുതല്‍ ദുബായിലെ സര്‍ക്കാര്‍ സ്ഥാപനത്തിന്റെ ബാത്ത് റൂമില്‍ ബഗ് ക്യാമറ വച്ചതുവരെ, ബോഡി ട്രാഫിക്കിങ്ങും പത്തു വയസ്സുള്ള ലൈംഗികത്തൊഴിലാളിയും മറ്റും ഇതിന്റെ ബൈ പ്രോഡക്റ്റ് ആയി.

പത്തു തവണ കണ്ടാല്‍ നീലച്ചിത്രം മടുത്തു പോകും, അത്ര ശുഷ്കമാണതിന്റെ തീം. ഒരേതരം ആയുധം കൊണ്ട് എത്ര തരം പയറ്റു കാണിക്കാന്‍ കഴിയും. അടക്കുന്നതും ഒളിക്കുന്നതും ഇവയുടെ ഡിമാന്‍ഡ് വര്‍ദ്ധിപ്പിക്കുന്നു, കുറ്റകരമാക്കുന്നത് ഇതിന്റെ നിര്‍മ്മാണത്തെ മറ്റു കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്നു.

ദേവന്‍ said...

comment tracker

കൃഷ്‌ണ.തൃഷ്‌ണ said...

നീലച്ചിത്രങ്ങള്‍ക്കെതിരേ കര്‍ശനമായ നിലപാട് എടുക്കുന്ന, നിയമവാഴ്ച്ച ശക്തമായ, ഗള്‍ഫ് രാജ്യങ്ങളില്‍‌പോലും ഇവയുടെ സര്‍ക്കുലേഷന്‍ വളരെ ശക്തമാണ്‌. എന്റ്റി പോര്‍ട്ടുകളില്‍ വീഡിയോ കാസറ്റുകളും സീഡിയും സ്ക്രീന്‍ ചെയ്തിട്ടു പോലും ഒന്നും കുറയ്ക്കാനായില്ല, ടോറന്റുകളും പീര്‍ ഷെയറുകളുമൊക്കെ വരുന്നതിനു മുന്നത്തെ കാലത്തു പോലും. മാത്രമല്ല, ഇവ നിയമവിരുദ്ധമായതുകൊണ്ട് അനുബന്ധ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചു. അബുദാബിയില്‍ ഒരു മലയാളി വിവാഹം കഴിച്ച് നീലച്ചിത്രം നിര്‍മ്മിച്ച ശേഷം ഭാര്യയെ ഉപേക്ഷിച്ചതു മുതല്‍ ദുബായിലെ സര്‍ക്കാര്‍ സ്ഥാപനത്തിന്റെ ബാത്ത് റൂമില്‍ ബഗ് ക്യാമറ വച്ചതുവരെ, ബോഡി ട്രാഫിക്കിങ്ങും പത്തു വയസ്സുള്ള ലൈംഗികത്തൊഴിലാളിയും മറ്റും ഇതിന്റെ ബൈ പ്രോഡക്റ്റ് ആയി.

പത്തു തവണ കണ്ടാല്‍ നീലച്ചിത്രം മടുത്തു പോകും, അത്ര ശുഷ്കമാണതിന്റെ തീം. ഒരേതരം ആയുധം കൊണ്ട് എത്ര തരം പയറ്റു കാണിക്കാന്‍ കഴിയും. അടക്കുന്നതും ഒളിക്കുന്നതും ഇവയുടെ ഡിമാന്‍ഡ് വര്‍ദ്ധിപ്പിക്കുന്നു, കുറ്റകരമാക്കുന്നത് ഇതിന്റെ നിര്‍മ്മാണത്തെ മറ്റു കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്നു.

---ശക്തമായ നിരീക്ഷണം ദേവന്‍.. കൂടുതല്‍ വിശദമായ ഒരു കമന്റ്‌ പിന്നാലെ പോസ്റ്റാം.

ദില്‍ബാസുരന്‍ said...

കൊള്ളാം നല്ല വിശദമായ ലേഖനം. പ്രതിഫലത്തിന്റെ കാര്യത്തില്‍ സ്ത്രീ പുരുഷ വ്യത്യാസം കാണും എന്ന് ഊഹിച്ചിരുന്നെങ്കിലും ഇത്ര കേമമാണെന്ന് കരുതിയിരുന്നില്ല. അത് പുതിയ അറിവാണ്.

mayavi said...

പത്തു തവണ കണ്ടാല്‍ നീലച്ചിത്രം മടുത്തു പോകും, അത്ര ശുഷ്കമാണതിന്റെ തീം. ഒരേതരം ആയുധം കൊണ്ട് എത്ര തരം പയറ്റു കാണിക്കാന്‍ കഴിയും. അടക്കുന്നതും ഒളിക്കുന്നതും ഇവയുടെ ഡിമാന്‍ഡ് വര്‍ദ്ധിപ്പിക്കുന്നു, ഒരു തംശയം....ഈ ആയുധത്തിന്റെ വലുപ്പം ഓവെരായിട്ടാണ്‍ ഇതിലൊക്കെ കാണുന്നത്,ഹോറ്മോണ്‍ ചികില്സയാണെന്നും മറ്റും പറയുന്നു എന്തരാണാവോ യാതാര്ത്യം.?

കൃഷ്‌ണ.തൃഷ്‌ണ said...

“അടിസ്ഥാനപരമായി നീലച്ചിത്രങ്ങള്‍ മറ്റൊരാളിന്റെ നഗ്നതയും രതിയും കാണാനുള്ള ആഗ്രഹത്തിന്റെ മാനിഫെസ്റ്റേഷനാണ്‌.”

ദേവന്റെ ഈ നിരീക്ഷണത്തോട് എനിക്കു അല്പം വിയോജിപ്പുണ്ട്.
മറ്റൊരാളിന്റെ നഗ്നത കാണുക എന്നതിലുപരി അതുവഴി തന്നില്‍ 'ഡോര്‍മന്റ്' ആയി നിലകൊള്ളുന്ന രത്യംശങ്ങളെ ആഘോഷിക്കാനായാണ്‌ ചെറുപ്പക്കാരായാലും പ്രായം ചെന്നവരായാലും ഇത്തരം ചിത്രങ്ങള്‍ കാണുന്നത്‌ എന്നാണ്‌ എന്റെ അഭിപ്രായം. ഇത്തരം ചിത്രങ്ങളുടെ സുലഭതക്കു മുന്‍പ്‌ ഇത്തരം ആഘോഷങ്ങള്‍ നടത്തിയിരുന്നത്‌ അശ്ലീലസാഹിത്യങ്ങളിലൂടെയാണ്‌. ഇത്തരം
മഞ്ഞപ്പുസ്തകങ്ങളിലൂടെ ഒരു ദൃശ്യാനുഭൂതി സാധ്യമായിരുന്നില്ലല്ലോ.? ദൃശ്യമാധ്യമങ്ങളിത്രയേറെയുണ്ടായിട്ടും ഇന്നും ഇത്തരം അശ്ലീലപുസ്തകങ്ങള്‍ വളരെ വിപുലമായി ലഭ്യമാണെന്നുള്ളതും ഇതിനോടൊപ്പം കൂട്ടിവായിക്കേണ്ടതാണ്‌. ഇത്തരം ആസ്വാദനമെന്നു പറയുന്നത്‌ അറിയാതെ ഇതിലെ ഒരു കഥാപാത്രമായി താന്‍ മാറുന്നു എന്ന അനുഭൂതിയിലൂടെയാണ്.

അയലത്തെ സ്ത്രീയുടെ ഭര്‍ത്താവ്‌ മരിക്കുമ്പോള്‍ അടുത്തവീട്ടിലെ സ്ത്രീ കരയുന്നത്‌ ആ സ്ത്രീയുടെ ഭര്‍ത്താവിനെ ഇനിയും കാണാനൊക്കില്ലല്ലോ എന്ന വിഷമത്തിലല്ല, മറിച്ച്‌ നാളെ എന്റെ ഭര്‍ത്താവ്‌ മരിച്ചാല്‍ താനും ഇങ്ങനെയാകുമല്ലോ എന്നോര്‍ത്തിട്ടാണ്‌.

ഈ വിവരണത്തിന്‌ ഇവിടെ എന്തു പ്രസക്തി എന്നു ചോദിച്ചേക്കാം. ഒരു ഉദാഹരണത്തിനു സൂചിപ്പിച്ചതാണ്‌. ഒരോ മനുഷ്യനും ഏതു തരം വികാരമായാലും അത്‌ തന്നെ ബാധിക്കുന്നു എന്നു വരുമ്പോളാണ്‌ വികാരത്തള്ളിച്ച ഉണ്ടാകുന്നത്. ലൈംഗികികത എന്ന വികാരവും മറ്റു വികാരങ്ങളില്‍ നിന്നും വിഭിന്നമല്ല എന്നു സൂചിപ്പിച്ചതാണ്‌.

ഇത്തരം ചിത്രങ്ങളുടേയും, കഥകളുടേയും 'കുളിരിനുള്ളിലേക്ക്‌ സ്വയം ഇറങ്ങി കഥ' യായി, കഥാപാത്രമായി തന്നിലെ രതിയെ ആഘോഷിക്കുക എന്ന ഉദ്ദേശമാണ്‌ പ്രധാനം.

ശരീരത്തിലെ സ്വഭാവവ്യതിയാനങ്ങള്‍ സ്വയം മനസ്സിലാക്കുന്ന കൌമാരക്കാലത്ത്‌ ഈ കുളിര്‍ വാരിപ്പുതക്കാന്‍ തോന്നുക സ്വാഭാവികം. പക്ഷേ ഒരു 'ഉത്തേജനത്തിന്' ഇതു തന്നെ വേണമെന്ന ഒരു മാനസികനിലയിലേക്ക്‌ ഒരാള്‍ നയിക്കപ്പെടുമ്പോള്‍ മാത്രമാണ്‌ ഇതു അപകടകരമാകുന്നത്‌.

സ്വയം നിയന്ത്രിക്കാന്‍ കഴിയാത്ത ഏതു വികാരവും അപകടമാണ്‌. കോപവും പകയും അതുപോലെ ലൈംഗികതയും.

‘മതപരവും സാംസ്കാരികവുമായ വിലക്കുകളാണ്‌ പ്രധാനമായും നീലച്ചിത്രങ്ങളെ ഗൗരവത്തോടെ കാണുന്നതിനും പഠിക്കുന്നതിനും തടസ്സമാവുന്നത്.”

വളരെ ശരിയായ വസ്തുത.

മനുഷ്യന്റെ ലൈംഗികതക്കു നെരേയാണ്‌ മതങ്ങള്‍ എന്നും ആക്രോശിച്ചിട്ടുള്ളത്. എന്നാല്‍ ഇത്തരം നിര്‍ബന്ധങ്ങള്‍ കൊണ്ട്‌ ഇതുവരെ ആരെയൊക്കെ നന്നാക്കാനായി?

മതപരമായ നിര്‍ബന്ധമുള്ള അറബ്‌രാജ്യങ്ങളേതുപോലെ ലൈംഗികദാരിദ്ര്യം വേറെയെവിടെയാണുള്ളത്? ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ ഒരു ശമനത്തിന്‌ ആരായാലും മതിയെന്ന ഒരു ശീലമാണ്‌ ഈ നാടുകളിലുള്ളത്.

ഗള്‍ഫ്‌ രാജ്യങ്ങളിലെ ദിനപ്പത്രങ്ങളില്‍ 'ഒരു സെക്ഷ്വല്‍ ക്രൈം' എങ്കിലും ഇല്ലാത്ത ഒരു ദിവസം പോലുമില്ല. പ്രായം തികയാത്ത ആണ്‍കുട്ടികളെയും പെണ്‍കുട്ടികളേയും ക്രൂരമായി ഉപയോഗിക്കുന്നവരുടെ വാര്‍ത്തകള്‍. ഇതിനെക്കുറിച്ചു സംശയമുള്ളവര്‍ക്ക്‌ തെളിവിനായി ഞാന്‍ ലിങ്കുകള്‍ അയച്ചുതരാം. നിത്യവും മതത്തിന്റെ ഗുണപാഠങ്ങള്‍ പഠിച്ചിറങ്ങുന്നവരാണിവരൊക്കെ. അടക്കിവെക്കാന്‍ നിര്‍ബന്ധിക്കുന്തോറും കയറുപൊട്ടിക്കുന്ന ഒന്നാണ്‌ ലൈംഗികത.

അതുപോലെ കേരളത്തിലെ പേണ്‍വാണിഭങ്ങളിലെ മിക്ക പ്രതികളും കൌമാരക്കാരായിരുന്നില്ല...വിവാഹവും കഴിച്ച്‌ കുട്ടികളുമുള്ളവരായിരുന്നു.. സാംസ്കാരിക അടക്കിവെക്കലിന്റെ ഇരകള്‍.

ലൈംഗികത ഓരോ വ്യക്തിയുടേയും ഉള്ളിലെ ഉത്സവമാണ്‌. എന്നു കരുതി ഒരു വിലക്കുമില്ലാതെ എന്തുമാകാം എന്ന നിലയിലാക്കണോ എന്ന ചോദ്യം ചോദിച്ചേക്കം. മനുഷ്യന്‌ അവനവന്‌ വേണ്ടുന്ന സ്വാതന്ത്ര്യം ലഭിച്ചാല്‍ തട്ടിപ്പറിക്കുകയോ, കവര്‍ന്നെടുക്കുകയോ, ചെയ്യാതെ ജീവിക്കാന്‍ കഴിയുമെന്ന ഒരു സത്യമുണ്ടെന്നു പറഞ്ഞുവെന്നു മാത്രം.

ഭക്ഷണത്തിലും വസ്ത്രത്തിലും അവനുള്ള സ്വാതന്ത്ര്യം അവന്റെ ലൈംഗികതയിലുമുണ്ടെങ്കില്‍ അരാജകത്വമോ, അടിച്ചമര്‍ത്തലോ ഇല്ലാത്ത സമൂഹജീവിയായി അവന്‍ തുടരും, സംസ്കാരമെന്നത്‌ ഒരാളുടെ പൈതൃകമാണ്‌. അന്യന്റെ ഭക്ഷണം തട്ടിപ്പറിക്കരുത് എന്നത്‌ അവന്‍ സംസ്കാരത്തിലൂടെ നേടിയ അറിവാണ്‌. വിലക്കുകളില്ലെങ്കില്‍ ഈ അറിവ്‌ അവന്റെ ലൈംഗികതയിലും ഉണ്ടാകും.

പക്ഷേ ഈ കാര്യത്തില്‍ മതത്തിനും സമൂഹത്തിനും സംശയമുണ്ട്`. ഈ സംശയം നിലനില്‍ക്കുന്നിടത്തോളം ഈ അരാജകത്വവും ദാരിദ്ര്യവും ഇങ്ങനൊക്കെ തന്നെ അങ്ങുപോകും.

Sebin Abraham Jacob said...

ആദ്യമേ രണ്ടു കാര്യങ്ങള്‍ പറഞ്ഞുകൊള്ളട്ടെ.
1. നീലച്ചിത്രങ്ങള്‍ കണ്ടിട്ടുണ്ടു്.
2. ലൈംഗിക താത്പര്യമല്ല, ഒരുതരം അവേര്‍ഷനാണു് അവയില്‍ പലതും ഉണര്‍ത്തിയിട്ടുള്ളതു്.

മറ്റു പ്രസിദ്ധീകരണങ്ങള്‍ക്കൊപ്പം ഫയറും ഇറക്കുന്ന സ്ഥാപനത്തില്‍ കുറേക്കാലം പണിയെടുത്തിരുന്നതുകൊണ്ടു് (ഫയറിന്റെ എഡിറ്ററോ അതിലെ കൂലിഎഴുത്തുകാരനോ അല്ലായിരുന്നെങ്കിലും) ആ കാലത്തു് ഇറങ്ങിയ പല നീലച്ചിത്രങ്ങളും അവിടെ വന്നുപോയിരുന്നതിനാലും സൌജന്യമായും സഹപ്രവര്‍ത്തകരോടൊപ്പവും ഓഫീസില്‍ വച്ചു് തന്നെ കുറെയേറെ നീലച്ചിത്രങ്ങള്‍ കാണാനിടയായിട്ടുണ്ടു്. പച്ചയ്ക്ക് പറഞ്ഞാല്‍ അതിനുള്ള സാഹചര്യമുണ്ടായിരുന്നു. അതു് പ്ലേ ചെയ്യുമ്പോള്‍ അവിടേക്കു് നോക്കുന്നതിനോ അതു് കാണുന്നതിനോ ഒരു മനസാക്ഷിക്കുത്തും തോന്നിയതുമില്ല. അങ്ങനെ കണ്ടവയില്‍ രഹസ്യ ക്യാമറ വച്ചെടുത്ത ചിലതൊക്കെ കണ്ടു് വിഷമം തോന്നിയിട്ടുണ്ടു്.

ഇന്റര്‍നെറ്റ് കഫേയുടെ അടഞ്ഞ ക്യാബിനില്‍ വന്നിരുന്നു് സ്വകാര്യതയില്‍ ശരീരമാധുര്യം നുകരുന്ന കാമുകീകാമുകന്മാരുടെ കുതൂഹലങ്ങള്‍ മുതല്‍ സ്ത്രീകളുടെ ടോയ്ലെറ്റില്‍ മൂത്രമൊഴിക്കാന്‍ വരുന്നവരുടെ മാനറിസം വരെ ഇത്തരം സ്പൈ ക്യാമറകളില്‍ പകര്‍ത്തി സോഫ്റ്റ് പോണ്‍ വിറ്റു് കാശാക്കുന്നു ചിലര്‍. നഗരത്തിലൂടെ ഓടുന്ന കാറില്‍ കാമുകിയുടെ സ്തനസൌന്ദര്യം ആസ്വദിക്കുന്ന കാമുകനും ഫ്ലാറ്റിനുള്ളില്‍ വെറുംനിലത്തു് പായ വിരിച്ചിരുന്നു് കാമുകനു് വദനസുരതം ചെയ്തുകൊടുക്കുന്ന കാമുകിയും എം.എല്‍.എ. ഹോസ്റ്റലിനുള്ളില്‍ കാമുകിയോടൊത്തു് രതിയാസ്വദിക്കന്ന ഖദര്‍ ധാരിയുമെല്ലാം നടപ്പുകാലത്തെ സൂപ്പര്‍ ഹിറ്റുകളാണു്. ദേശി വീഡിയോസില്‍ അല്‍പ്പമെങ്കിലും കണ്ടിരിക്കാവുന്നതു് എന്ന ലേബലില്‍ എത്തുന്ന ഇവ ബ്ലൂടൂത്തുള്ള മൊബൈല്‍ ക്യാമറകളിലൂടെ കേരളമെങ്ങും പടര്‍ന്നുകളിക്കുന്നവയാണു്. ഇത്തരം ധാരാളം ചെറുക്ലിപ്പുകള്‍ മൊബൈലില്‍ സൂക്ഷിച്ചു് നടന്ന ഞങ്ങളുടെ ഒരു സഹപ്രവര്‍ത്തകനെ 'സഞ്ചരിക്കുന്ന ശ്രീബാല' എന്നാണു് മറ്റൊരു സുഹൃത്തു് വിശേഷിപ്പിച്ചതു്. (തിരുവനന്തപുരത്തു് തുണ്ടുപടങ്ങള്‍ മാത്രമോടുന്ന തീയേറ്ററാണു് ശ്രീബാല!)

ഇന്ത്യയിലെ നിയമമനുസരിച്ചു് മൊബൈലില്‍ അശ്ലീലചിത്രം സൂക്ഷിക്കുന്നതോ സ്വയം കണ്ടു് ആസ്വദിക്കുന്നതോ കുറ്റമാകുന്നില്ല എന്നാണു് മനസ്സിലാക്കാന്‍ കഴിഞ്ഞതു്. ഡല്‍ഹിയിലെ ഒരു സ്വകാര്യ സ്കൂളിലെ വിദ്യാര്‍ത്ഥികളുടെ ഓറല്‍ സെക്സ് ഇ-ബേയില്‍ വില്‍ക്കാന്‍ വച്ചപ്പോഴാണു് കേസായതു് എന്നു ശ്രദ്ധിക്കുക. അതായതു് വാണിജ്യാടിസ്ഥാനത്തിലുള്ള വിപണനമാണു് കുറ്റകരമാകുന്നതു്.

നീലച്ചിത്രങ്ങള്‍ കാണുന്നതു് സ്വയം അതിലെ കഥാപാത്രങ്ങളായി കാണാനുള്ള ആഗ്രഹംകൊണ്ടു് മാത്രമാണെന്നു് എനിക്കഭിപ്രായമില്ല. അപരന്റെ നഗ്നതയും രതിയും കാണുന്നതിന്റെ ഒരു വോയറിസ്റ്റിക്‍ പ്ലഷര്‍ അതില്‍ നിന്നു് ലഭിക്കുന്നുണ്ടു്. കുളിപ്പുരക്കടവില്‍ ഒളിഞ്ഞുനോക്കുന്നതിന്റെ അതേ മാനസികാവസ്ഥ. വെള്ളപ്പൊക്കം വരുമ്പോള്‍ പെണ്ണുങ്ങള്‍ സാരിയും പാവാടയും ചുഡിദാറുമെല്ലാം തെറുത്തുകയറ്റി പോകുന്നതു് നോക്കിനിന്നു് വെള്ളമിറക്കുന്ന വല്യപ്പന്മാര്‍ ഉള്ള നാടാണു് നമ്മുടേതു്. നിഷിദ്ധമായതു് ചെയ്യുന്നതിന്റെ കാണുന്നതിന്റെ പറയുന്നതിന്റെ ഒരു സുഖം നീലച്ചിത്രം കാണുമ്പോള്‍ ഉണ്ടാകുന്നു എന്നു് കൂടി പറയണം. അതിനപ്പുറം രതിവികാരത്തെ അതു് വല്ലാതെ ഉത്തേജിപ്പിക്കുന്നുണ്ടു് എന്നു് എനിക്കു് തോന്നിയിട്ടില്ല.

കേരളത്തില്‍ വീഡിയോ കാസറ്റ് വാടകയ്ക്കു് കൊടുക്കുന്ന കടകള്‍ വ്യാപകമായ കാലത്തു് പല കുടുംബസ്ഥരും നീലച്ചിത്രം വാങ്ങി മക്കളെ ഒളിച്ചു് ഒരുമിച്ചിരുന്നു് അവ കണ്ടിരുന്നു. സ്ത്രീകളെ കൊണ്ടു് ഇത്തരം കാസറ്റ് എടുപ്പിക്കുന്ന ഭര്‍ത്താക്കന്മാരും ഉണ്ടായിരുന്നു. ആ ഹതഭാഗ്യകളെ സഹായിക്കാന്‍ വേണ്ടി മാത്രം പല വീഡിയോ ഷോപ്പുകളിലും ഒടുവില്‍ ഒരു പെണ്‍കുട്ടിയെ കൂടി സെയില്‍സിനു് നിയോഗിച്ചു. ആ പെണ്‍കുട്ടിയുടെ ഒരേ ഒരു പണി വനിത കസ്റ്റമേഴ്സിനു് നീലച്ചിത്രം എടുത്തുകൊടുക്കുകയായിരുന്നു.

മാതാപിതാക്കള്‍ ജോലിക്കു പോകുന്ന തക്കം നോക്കി വി.സി.പി ഉള്ള ആരുടെയെങ്കിലും വീട്ടില്‍ ഒത്തുകൂടിയോ അല്ലെങ്കില്‍ വിസിപി കൂടി വാടകയ്ക്കെടുത്തോ നീലച്ചിത്രം കാണുന്ന കൌമാരക്കാരും അക്കാലത്തെ സ്ഥിരം കാഴ്ചയായിരുന്നു. കേരളത്തില്‍ വ്യാപകമായി പവര്‍കട്ടും ലോഡ് ഷെഡിംഗും ഉണ്ടായിരുന്ന കാലമാണതു്. കൌമാരക്കാര്‍ സംഘം ചേര്‍ന്നു് പകല്‍ സമയങ്ങളില്‍ രഹസ്യക്കാഴ്ച ആസ്വദിക്കുമ്പോഴാവും കറണ്ടു് പോവുക. കറണ്ടു് വരാതെ കാസറ്റ് പുറത്തെടുക്കാനുമാവില്ല. തുടര്‍ന്നനുഭവിക്കുന്ന ടെന്‍ഷന്‍ പറഞ്ഞറിയിക്കുക അസാധ്യം. ഇലക്ട്രിസിറ്റി ഓഫീസിലേക്കു് വിളിക്കുന്നു, ചിലര്‍ സൈക്കിളുമെടുത്തു് ഓഫീസിലേക്കു് പോകുന്നു, ജനറേറ്റര്‍ സംഘടിപ്പിക്കുന്നതിനെ കുറിച്ചു് ചിലര്‍ ആലോചിക്കുന്നു... അങ്ങനെ അങ്ങന്നെ. ഇന്നിപ്പോള്‍ 30 - 35 വയസ്സ് പ്രായപരിധിയിലുള്ള പലര്‍ക്കും ഇത്തരം അനുഭവങ്ങളുണ്ടാവാന്‍ ഇടയുണ്ടു്. ഒരിക്കല്‍ സനാതനന്‍ ഇതിനെക്കുറിച്ചു് എവിടെയോ എഴുതിയിരുന്നതായി തോന്നുന്നു. എന്നാല്‍ തീയേറ്ററില്‍ പോയി നീലച്ചിത്രം കാണാന്‍ കഴിയാത്തവരുടെ സ്വാതന്ത്ര്യ പ്രഖ്യാപനവും ഇതിലെന്താണുള്ളതു് എന്നു് അറിയാനുള്ള ആഗ്രഹവുമല്ലാതെ ഇതില്‍ കൂടുതലായി ഒന്നുമില്ലായിരുന്നു എന്നാണു് എനിക്കു് തോന്നുന്നതു്. ഒരു തരം കൌതുകം മാത്രമായിരുന്നു, അതിനു് പിന്നില്‍.

നീലച്ചിത്രത്തിനും അശ്ലീല സാഹിത്യത്തിനും തമ്മില്‍ പ്രകടമായ ചില വ്യത്യാസങ്ങളുണ്ടു്. അശ്ലീല സാഹിത്യത്തില്‍ ഭാവനയ്ക്കു് വലിയ റോളുണ്ടു്. പ്രത്യേകിച്ചു് ഇംഗ്ലീഷ് ഭാഷയിലെ ഇറോട്ടിക്‍ ലിറ്ററേച്ചറിനു്. (മലയാളത്തിലെ കൊച്ചുപുസ്തകഭാഷ തെറിയില്‍ കവിഞ്ഞ ഒന്നുമല്ല. മോശമായ ഭാഷയിലും ഭാവനയ്ക്കു് പക്ഷെ കുറവൊന്നുമുണ്ടാവില്ല.) എന്നാല്‍ ഹാര്‍ഡ് കോര്‍ ട്രിപ്പിള്‍ എക്സ് ചിത്രത്തില്‍ അതിനു് (ഭാവനയ്ക്കു്) യാതൊരു സാധ്യതയുമില്ല. വദനസുരതം, ഗുദഭോഗം, സംഘരതി, മൃഗരതി, സ്വവര്‍ഗ്ഗസംഭോഗം, ബാലരതി, 69 തുടങ്ങിയ ചേരുവകള്‍ ചേരുംപടി ചേര്‍ത്തു് പടച്ചുണ്ടാക്കുന്ന അവകള്‍ക്കു് കൊള്ളാവുന്ന ഒരു ഫാന്റസിയുടെ തലം പോലും ഉണ്ടാവില്ല. ഇത്തരം ഇംഗ്ലീഷ് ചിത്രങ്ങളില്‍ പരമാവധി വരാറുള്ള ഫാന്റസി വിജനമായ ഹൈവേയില്‍ നിര്‍ത്തിയിട്ട ട്രക്കില്‍ ചാരി നിന്നു് ഡ്രൈവറും തെരുവുവേശ്യയും കൂത്താടുന്നതാണു്. അല്ലെങ്കില്‍ കട്ടിലില്‍ കാമുകിയെ കൊണ്ടു് കെട്ടിയിടീച്ച ശേഷം ചാട്ടവാറടികള്‍ വാങ്ങി ദേഹമാസകലം ചോരയൊലിപ്പിച്ചു് രതിയിലേക്കു് കടക്കുന്ന മസോക്കിസ്റ്റ് രതിയാസ്വാദനം. അതുമല്ലെങ്കില്‍ കഴുതയുടെ ലിംഗം പോലെ നീളമേറിയ ആഫ്രിക്കന്‍ ശൌര്യത്തിന്റെ മുമ്പില്‍ സര്‍വ്വവും മറന്നുകിടക്കുന്ന വെള്ളക്കാരി പെണ്ണു്. ഇവയിലൊക്കെ അഭിനേതാക്കള്‍ - പ്രത്യേകിച്ചു് സ്ത്രീകള്‍ - ചെരുപ്പഴിക്കാതെയാവും രതിരംഗങ്ങളില്‍ തിമിര്‍ക്കുക. തങ്ങള്‍ ചെയ്യുന്നതു് ഒരു ജോലി മാത്രമാണെന്ന പ്രഖ്യാപനമാണതു്. ചെരുപ്പിനൊപ്പം മിക്കവാറും സ്റ്റോക്കിംഗ്സും കാണും. ഒരു പ്രത്യേകതയുള്ളതു് ഇവരുടെ ശരീരം പൊതുവെ വൃത്തിയുള്ളതും വടിവൊത്തതും അടിവസ്ത്രങ്ങള്‍ പുതിയതും ഒട്ടുമിക്കവാറും അകംപുറം കാണാവുന്നവയും ആയിരിക്കും എന്നതാണു്. എന്തായാലും സ്ട്രെയിറ്റ് സെക്സിനല്ല, സമൂഹം പൊതുവെ വൈകൃതങ്ങള്‍ എന്നു പറയുന്ന രതിലീലകള്‍ക്കാണു് മിക്ക രതിചിത്രങ്ങളും കൂടുതല്‍ ഇടം നല്‍കാറുള്ളതു്.

എന്നാല്‍ ഹാര്‍ഡ് കോര്‍ ദേശി നീലച്ചിത്രങ്ങളിലാകട്ടെ, പലപ്പോഴും ശരീരവില്‍പ്പന തൊഴിലായിട്ടുള്ളവരാകും അഭിനേതാക്കള്‍. ചാടിയ വയറും തൂങ്ങിയ മുലകളുമുള്ള പലപ്രായത്തിലുള്ള പെണ്ണുങ്ങള്‍. ശരീരസൌന്ദര്യത്തിനോ വൃത്തിക്കോ അവിടെ യാതൊരു പ്രാധാന്യവുമില്ല. മുറിയില്‍ ആവശ്യത്തിനു് പ്രകാശം പോലും കാണില്ല. aesthetics എന്നൊരു ചിന്തയേ അതിന്റെ നിര്‍മ്മാതാക്കളുടെയും സംവിധായകരുടെയും തലയിലൂടെ കടന്നുപോയിട്ടുണ്ടാവില്ല. മുറിനിറച്ചു് കൈലിയും മറ്റു് പഴകിയ ഉടുവസ്ത്രങ്ങളുമാവും. അങ്കക്കച്ചയും മറ്റും ചുറ്റി ആരോമല്‍ ചേകവരെ കണക്കു് വസ്ത്രം ധരിച്ചെത്തുന്ന പുരുഷനും റൌക്കയും ചേലയും ചുറ്റി വരുന്ന ഉണ്ണിയാര്‍ച്ചയും ഒക്കെ ഫാന്റസികളായി വരുന്ന തററ്റിക്കറ്റ് ചിത്രങ്ങള്‍. അതിലെ നായികമാരുടെ രതികൂജനങ്ങള്‍ കേട്ടാല്‍ കുറുക്കന്‍ കൂവുകയാണോ എന്നു തോന്നിപ്പോവും. ഉര്‍വശി അവാര്‍ഡിനു് നടിക്കുംപോലെയാണു് കണ്ണുകൂമ്പുന്നതു്.

കേരളത്തിലെ നീലച്ചിത്രങ്ങളുടെ പ്രധാന വിപണി എവിടെയാകും? തിരുവനന്തപുരത്തു് ബീമാ പ​ള്ളിയുടെ സമീപമുള്ള മിക്ക സിഡി ഷോപ്പുകളിലെയും പ്രധാന ബിസിനസ്സ് ഇതുതന്നെയാണു്. തിരുവനന്തപുരത്തു് ജോലി ചെയ്തിരുന്ന കാലത്തു് ഇടയ്ക്കിടെ ദൂരെ പലയിടത്തുനിന്നുമായി എത്തുന്ന സുഹൃത്തുക്കള്‍ ആദ്യം ചോദിക്കുന്ന ചോദ്യം ബീമാ പള്ളി എവിടെ എന്നാവും. ഇലക്ട്രോണിക്‍ സാധനങ്ങള്‍ ഉള്‍പ്പടെ പലതും ലഭ്യമാണെങ്കിലും ഇവര്‍ക്കെല്ലാം വേണ്ടതു് പത്തും പതിനഞ്ചും രൂപയ്ക്കു് കിട്ടുന്ന ഈ സിഡികള്‍ തന്നെ. മറ്റുള്ളിടത്തൊക്കെ അന്‍പതും അറുപതും രൂപ കൊടുക്കേണ്ടേ? ഇന്നിപ്പോള്‍ കേരളത്തിലേക്കു് കള്ളക്കടത്തായെത്തുന്ന സെക്‍സ് ടോയ്സിന്റെ കൂടി വിപണന കേന്ദ്രമാണതു്. മാംസികാഗ്രഹങ്ങളുടെ മഹാവിപണി. മാനസിക വിഭ്രാന്തിയുള്ളവരെ ഭേദമാക്കാന്‍ ചങ്ങലയില്‍ കെട്ടിയിടുന്ന ആചാരമുള്ള പള്ളിയാണിതു്. ജാറത്തില്‍ നിന്നു് ലഭിക്കുന്ന വെള്ളം കുടിച്ചാല്‍ എന്തൊക്കെയോ അത്ഭുതങ്ങള്‍ സംഭവിക്കുമെന്നൊക്കെയാണു് വിശ്വാസം. ആ വിശുദ്ധന്റെ മുമ്പിലാണു് ഈ കടകള്‍ നിരന്നിരിക്കുന്നതു്. അല്ലെങ്കില്‍ തന്നെ ഭക്തിയേക്കാള്‍ അശ്ലീലമായിട്ടു് എന്താണുള്ളതു്, അല്ലേ?

വെള്ളെഴുത്തിന്റെ ഈ പോസ്റ്റു കൂടി ഇതിനോടു് ചേര്‍ത്തുവായിക്കുന്നതു് നന്നായിരിക്കും.

ഓഫ് : ദേവന്‍ജി പറഞ്ഞ ശാരിയുടെ നീലച്ചിത്രം സി.ഡി വേര്‍ഷനും എം.പി-4 വേര്‍ഷനും ലഭ്യമാണു്. അതേ പോലെ കോതമംഗലം പെണ്‍വാണിഭത്തിലെ പെണ്‍കുട്ടിയുടേതു്. വാണിഭക്കേസുകളിലൂടെ പത്രത്താളുകളില്‍ നിറഞ്ഞ പെണ്‍കുട്ടികളുടെ രതിചിത്രങ്ങള്‍ക്കു് ആവശ്യക്കാര്‍ ഏറെയാണെന്നു് കച്ചവടക്കാരുടെ സാക്ഷ്യം. പാവങ്ങള്‍ സിനിമയില്‍ റോള്‍ കിട്ടുമെന്നു് പ്രതീക്ഷിച്ചു് നൂല്‍ ബന്ധമില്ലാതെ നിക്കുന്ന നില്‍പ്പു് കണ്ടാല്‍ കരഞ്ഞുപോകും! (യ്യോ ദോഷം പറയരുതു്, ചിലര്‍ അരയില്‍ കറുത്ത ചരടെങ്കിലും കെട്ടിയിട്ടുണ്ടാകും.)

കൃഷ്‌ണ.തൃഷ്‌ണ said...

സെബിന്‍
വളരെ നന്ദി. കമന്റ് വായിച്ച ശേഷം, ഒരാവര്‍ത്തികൂടി വീണ്ടും വായിച്ചശേഷം കുറച്ചുനേരം ഏകനായി മാറിയിരിക്കാനാണ്‌ തോന്നിയത്‌. ഇത്രയും വിശദമായ ഒരു വിവരണം, തുറന്ന ഒരു സമീപനം ഞാന്‍ ആഗ്രഹിച്ചതു തന്നെയാണ്‌. പത്രപ്രവര്‍ത്തനതിലൂടെ സെബിനുണ്ടായ അത്ര പൊള്ളുന്ന അനുഭവങ്ങള്‍ എനിക്കില്ലാത്തതിനാല്‍ സെബിന്‍ പറഞ്ഞതിനുമുകളില്‍ പറയാനുള്ള ശേമുഷിയോ, ശേഷിയോ എനിക്കില്ല എന്നു പറഞ്ഞുകൊള്ളട്ടെ. ഈ പോസ്റ്റിനു ഇങ്ങനെ ഒരു കമന്റുണ്ടായി എന്നതിനാല്‍ എന്റെ എളിയ ശ്രമം സാര്‍ത്ഥകമായി എന്നേ പറയേണ്ടൂ. വസ്തുതാനിഷ്ഠമായി കാര്യങ്ങളെ പറഞ്ഞതിനു..ഒരുപാടു നന്ദി.. അടക്കിവെക്കലുകളിലൂടെ മലിനപ്പെട്ടുപോയ നമ്മുടെ ലൈംഗികതയുടെ അരാജകത്വങ്ങള്‍ ഇടവഴികളില്‍ നുരകുത്തുമ്പോള്‍..അതു കണ്ടു അന്തം വിടാനല്ലാതെ ഈ സമൂഹികാന്തരീക്ഷത്തില്‍ മറ്റെന്തു ചെയ്യാന്‍?? മലയാളിയുടെ സദാചാരം മറയത്ത് കാണണമെന്നു ഒരിക്കല്‍ മാധവിക്കുട്ടി എഴുതിയിരുന്നു.........

എതിരന്‍ കതിരവന്‍ said...

Sebin:
I admire your perception. Excellent write up.

റോബി said...

പോസ്റ്റ് ഇന്നാണു കണ്ടത്. അഭിനന്ദനങ്ങള്‍. കൂടെ നല്ല കമന്റുകളിലൂ‍ടെ ഇത് വികസിപ്പിച്ചവര്‍ക്കും.

എന്റെ ലൈം‌ഗികതയെ എനിക്കു നിയന്ത്രിക്കാനാകും എന്ന പക്വത വന്നതിനു ശേഷം, 23-വയസ്സിലാണ് ഞാനിത് ആദ്യം കാണുന്നത്. സെബിന്‍ പറഞ്ഞതു പോലെ ഒരു തരം അവേര്‍ഷന്‍ തന്നെയതുണ്ടാക്കി.

നീലചിത്രങ്ങള്‍ അധികം കാണുന്നവര്‍ക്ക് ലൈംഗികമരവിപ്പ് ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്നാണ് വായിച്ചിട്ടുള്ളത്.

നീലചിത്രങ്ങള്‍ ഇല്ലായ്മ ചെയ്യാനല്ല അതിനോടനുബന്ധിച്ച കുറ്റകൃത്യങ്ങള്‍ ഇല്ലായ്മ ചെയ്യാനാണ് കേരളീയ സമൂഹം ശ്രദ്ധിക്കേണ്ടത്. അതിനൊരു വഴി നീലചിത്ര നിര്‍മ്മാണം ലീഗലൈസ് ചെയ്യുക ആയിരിക്കും.

ദേവന്‍ said...

മായാവി,
എന്റെ പരിമിതമായ അറിവു വച്ച് പറഞ്ഞാല്‍, രോഗമൊന്നുമില്ലാത്ത ഒരു പുരുഷലൈംഗികാവയവത്തിനു വലിപ്പം കൂട്ടാന്‍ ഫലപ്രദമായ മരുന്നുകളോ വ്യായാമങ്ങളോ ഹോര്മോണ്‍ തെറാപ്പിയോ ഒന്നുമില്ല, മാംസം തുന്നിച്ചേര്‍ക്കുന്ന ശസ്ത്രക്രിയ മാത്രമേയുള്ളു.

സെബിന്‍ മാഷേ,
റോബി പറഞ്ഞതുപോലെ നീലച്ചിത്രനിര്‍മ്മാണവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ ഇല്ലാതെയാക്കുകയാണ്‌ അത്യാവശ്യം. അതിനു നിയമത്തിന്റെ കണ്ണില്‍ പെടുന്ന ഇടങ്ങളിലൂടെ അതിനെ കടത്തി വിടുകയേ വഴിയുള്ളു. ഇന്നും വാസ്തവം പത്രബ്ലോഗില്‍ പെണ്‍കുട്ടികളെ വശീകരിച്ച് നീലച്ചിത്രത്തിലഭിനയിപ്പിക്കുന്ന റാക്കറ്റ് പിടിയിലായെന്ന് വാര്‍ത്തയുണ്ട്.

ഡിവിഡികളും ടോറന്റ് സൈറ്റുകളും ബ്ലൂ ടൂത്തും ഇല്ലാതിരുന്ന കാലത്ത് ഒരുമാതിരി സാധാരണ ടീനേജറായിരിക്കുമ്പോള്‍ തന്നെ ഞാന്‍ ഇവ കണ്ടിട്ടുണ്ട്, അതുകൊണ്ട് തന്നെ എന്റെ മകന്‍ വളരുമ്പോള്‍ ഇതിലൊന്നും നോക്കില്ല എന്ന് ധരിക്കുന്നത് അബദ്ധമാവും. അവനോട് എനിക്ക് ആകെ ചെയ്യാവുന്നത് ഇതിലൊക്കെ എക്സ്പോസ്ഡ് ആകുന്ന പ്രായമാകുമ്പോള്‍ നീലച്ചിത്രങ്ങളില്‍ കാണുന്ന അഭ്യാസമെല്ലാം പണത്തിനു വേണ്ടി ആളുകള്‍ കാട്ടിക്കൂട്ടുന്ന കസര്‍ത്തുകളാണെന്നും ഒരു സ്നേഹബന്ധത്തിനുള്ളില്ലാത്ത ലൈംഗികപ്രകടനം അതുമായി അസോസിയേറ്റ് ചെയ്ത മാനസികവ്യധകളും ശാരീരിക റിസ്കുകളുമായി തട്ടിച്ചു നോക്കുമ്പോള്‍ വര്‍ത്ത് ആകാന്‍ മാത്രം പോന്ന ഒന്നും തരുന്നില്ല എന്നതുമാണ്‌.

കുഞ്ഞന്‍ said...

ഓഫ്,

സെബിന്‍ വളരെ നന്ദി ഇത്തരം ഒരു അഭിപ്രായ പ്രകടനം നടത്തിയതിന്. ഇത് ഈ പോസ്റ്റിനെ കൂടുതല്‍ ചര്‍ച്ചക്ക് വഴി തെളിയ്ക്കുമെന്ന് നിസംശയം പറയാം..അഭിനന്ദനങ്ങള്‍..!

Flores Online said...

Hello. This post is likeable, and your blog is very interesting, congratulations :-). I will add in my blogroll =). If possible gives a last there on my blog, it is about the Flores Online, I hope you enjoy. The address is http://flores-on-line.blogspot.com. A hug.

ചര്‍വാകന്‍ said...

ഇതു കാണാനിത്തിരി വൈകിപ്പോയല്ലോ...
ഇതെല്ലാം പുതിയ അറിവുകളാണല്ലോ മാഷേ
ഇതിനു വേണ്ടി കുറെ മെനക്കെട്ടല്ലോ...എന്തായാലും അരമനക്കാര്യങ്ങളൊക്കെ അറിയാനായി.....നല്ല പോസ്റ്റ്..

edukeralam said...

മലയാളിയുടെ സദാചാരം മറയത്ത് കാണണമെന്നു ഒരിക്കല്‍ മാധവിക്കുട്ടി എഴുതിയിരുന്നു.........
കൊള്ളാം. എന്തായാലും നന്നായി പഠിച്ചിരിക്കുന്നു.
മാതൃഭൂമിയിലോ, മലയാളത്തിലോ മറ്റോ പ്രസിദ്ധീകരിച്ചുകൂടെ?
അല്പം കട്ടിയുള്ള(സാഹിത്യം..!!) വാക്കുകള്‍ ഇടക്ക് ചേര്‍ത്താല്‍ അവര്‍ പിന്നെ ഒന്നും നോക്കില്ല..
തീര്‍ച്ചയായും എല്ലാവരും ഇത് വായിക്കട്ടെ..
അഭിനന്ദനങ്ങള്‍..

smallgod said...

I wish I could write Malayalam in this computer at this time. Today I have gone through various posts of this blog. I have enjoyed every one of them. It seems you stop adding new posts...Friend, whoever you are and wherever you are, please do not stop this..please come back to the blog world ......Your language is sweet to read with....CONGRATULATIONS TO ALL OF YOUR POSTS....

സൂരജ് :: suraj said...

ഇപ്പോള്‍ പോസ്റ്റുകള്‍ കാണുന്നില്ലല്ലൊ. തിരക്കിലാണോ ?
കുറിക്കൂ എന്തെങ്കിലുമൊക്കെ...

Don(ഡോണ്‍) said...

"പത്തു തവണ കണ്ടാല്‍ നീലച്ചിത്രം മടുത്തു പോകും, അത്ര ശുഷ്കമാണതിന്റെ തീം."-
വളരെ സത്യമായ കാര്യം.നീലചിത്രങ്ങല്‍ കാണുന്ന പലരും തന്നെ അവ നിര്‍വികാരതയോടെ കണ്ടിരിക്കുകയും പിന്നീട് അവ തങ്ങളുടെ ഫാന്റസിയില്‍ കൊണ്ടുവന്ന് ത്രിപ്തിനേടുകയുമാണ് ചെയ്യുന്നത്.

Sreenath r said...

ഏകദേശം സമാനമായ ഒന്ന് പച്ചക്കുതിര മാസികയില്‍ വന്നതായി ഓര്‍ക്കുന്നു..

വയനാടന്‍ said...

വിഷയത്തിലും അവതരണത്തിലും വേറിട്ടു നിൽക്കുന്ന ഗംഭീര പോസ്റ്റ്‌.
ആശംസകൾ

hackingtom said...

എ.വി.എന്‍. അവാര്‍ഡിനെ കൂടി പരാമര്‍ശിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ നന്നായിരുന്നു. ഈയിടെ ആണ് എ.വി.എന്‍. അവാര്‍ഡിനെ പറ്റി അറിയാന്‍ ഇടയായത്. 1984 -ല്‍ ആണ് അഡല്റ്റ് വീഡിയോ ന്യൂസ് എന്ന ഈ പ്രസ്ഥാനം അവാര്‍ഡ് കൊടുക്കാന്‍ തുടങ്ങിയത്. വിക്കി ഒന്ന് നോക്കിയാല്‍ കൂടുതല്‍ വിവരങ്ങള്‍ കിട്ടും.
പിന്നെ നമ്മുടെ ഒരു ഇന്ത്യാക്കാരി കൂടി അമേരിക്കയില്‍ ഈ പണിയില്‍ ഉണ്ട്. പ്രിയ റായി എന്നാണ് പേര്.
എന്തായാലും പോസ്റ്റ്‌ ഗംഭീരം. ഗുഡ് റിസര്‍ച്ച്. റിയലി ഗുഡ്.

hackingtom said...

എ.വി.എന്‍. അവാര്‍ഡിനെ കൂടി പരാമര്‍ശിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ നന്നായിരുന്നു. ഈയിടെ ആണ് എ.വി.എന്‍. അവാര്‍ഡിനെ പറ്റി അറിയാന്‍ ഇടയായത്. 1984 -ല്‍ ആണ് അഡല്റ്റ് വീഡിയോ ന്യൂസ് എന്ന ഈ പ്രസ്ഥാനം അവാര്‍ഡ് കൊടുക്കാന്‍ തുടങ്ങിയത്. വിക്കി ഒന്ന് നോക്കിയാല്‍ കൂടുതല്‍ വിവരങ്ങള്‍ കിട്ടും.
പിന്നെ നമ്മുടെ ഒരു ഇന്ത്യാക്കാരി കൂടി അമേരിക്കയില്‍ ഈ പണിയില്‍ ഉണ്ട്. പ്രിയ റായി എന്നാണ് പേര്.
എന്തായാലും പോസ്റ്റ്‌ ഗംഭീരം. ഗുഡ് റിസര്‍ച്ച്. റിയലി ഗുഡ്.

പത്രക്കാരന്‍ said...

ഇത് എഴുതാന്‍ കാണിച്ച ആര്‍ജവത്തിനു അഭിനന്തനങ്ങള്‍

mannarkadan said...

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നീലച്ചിത്രങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്ന സംസ്ഥാനം കേരളമാണെന്നും ഏറ്റവും കൂടുതല്‍ നീലച്ചിത്രങ്ങള്‍ വിറ്റഴിയുന്ന സംസ്ഥാനം മഹാരാഷ്‌ട്രയും കര്‍ണ്ണാടകയും കഴിഞ്ഞാല്‍ (മുംബായ്, ബാംഗ്ലൂര്‍) കേരളവുമാണെന്നാണ്‌ 2005-ല്‍ ഡബനയര്‍ മാഗസിന്‍ നടത്തിയ രഹസ്യസര്‍വേയുടെ റിപ്പോര്‍ട്ട്. !!