Thursday, January 8, 2009

അരമനവേഴ്‌ചയുടെ ഒരു പഴയ കഥ

അഭയ കൊലക്കേസിന്റെ വാദ-വിവാദ-പ്രതിവാദങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ പുരോഹിതനും കന്യാസ്‌ത്രീകളുമായുള്ള അരമനവേഴ്ചകളുടെ ഒരു പഴയകാല കഥ ഇങ്ങനെയും.

ബ്രഹ്മചര്യത്തിന്റെ തടവറയില്‍ കിടന്ന് "ഞാന്‍ ഒരു പുരുഷനാണ്‌, ഞാന്‍ സ്‌ത്രീകളെ പ്രണയിച്ചുപോയി" എന്നുറക്കെ വിളിച്ചുപറഞ്ഞ ഫ്രഞ്ച് കത്തോലിക്കാ പുരോഹിതനായിരുന്ന ഫാദര്‍ അര്‍ബെയ്‌ന്‍ ഗ്രാന്‍ഡിയറെ 1634 ആഗസ്റ്റുമാസം 18 തീയതി ഒരു വന്‍ചിതയുടെ മുകളില്‍ തൂക്കിയിട്ടു ചുട്ടുപൊള്ളിച്ചു കൊന്ന കഥ ഇന്നത്തെ ക്രൈസ്തവതിരുസഭയുടെ അവരോഹിതപുരോഹിതര്‍ മറന്നിരിക്കാന്‍ വഴിയില്ല.

അരോഗദൃഢഗാത്രനും സുമുഖനുമായിരുന്ന അര്‍ബെയ്‌ന്‍ ഗ്രാന്‍ഡിയര്‍ തന്റെ കൌമാരകാലം മുതലേ സ്‌ത്രീലോലുപനായിരുന്നു എങ്കിലും ഒരു പുരോഹിതനാകാനായിരുന്നു നിയോഗം. തികഞ്ഞ കര്‍മ്മോത്സുകനും സരസഭാഷിതനുമായ ഗ്രാന്‍ഡിയര്‍ സെന്റ്‌ പെയിര്‍ ഡ്യൂമാര്‍ക്കിലെ ഇടവക പുരോഹിതനായാണ്‌ നിയമിതനായത്. പൌരുഷം മുറ്റിയ, സുമുഖനായ ഗ്രാന്‍ഡിയര്‍ ഇടവകയിലെ സ്‌ത്രീകളുടെ ഹരമായി മാറാന്‍ അധികനാളെടുത്തില്ല. ഇടവകയില്‍ നിന്നും, പ്രത്യേകിച്ചും സ്‌ത്രീജനങ്ങളില്‍ നിന്നും തനിക്കു കിട്ടിയ അംഗീകാരം കൂടുതല്‍ ഊര്‍ജ്ജ്വസ്വലതയോടെ സമൂഹവുമായി ഇഴുകിച്ചേര്‍ന്നു പ്രവര്‍ത്തിക്കുവാന്‍ ഗ്രാന്‍ഡിയറെ സഹായിച്ചു.

ഗ്രാന്‍ഡിയറുടെ ഈ ഇഴുകിച്ചേരല്‍ തന്റെ പുരോഹിതവേലക്കുള്ള അംഗീകാരമായി മാറുകയും താമസിയാതെ കൂടുതല്‍ ഉത്തരവാദിത്വത്തോടെ ലൌഡണ്‍ നഗരത്തിലെ സെയിന്റ്‌ ക്രോയ്ക്‌സ്‌ എന്ന വലിയ ഇടവകയിലേക്കു ദൈവവേലക്കു പ്രധാനപുരോഹിതനായി നിയമിതനാവുകയും ചെയ്തു. ലൌഡണിലെ നിയമനം കൂടുതല്‍ മോടിയോടെ വസ്‌ത്രധാരണം നടത്താനും തന്റെ പൌരുഷത്തെ കൂടുതല്‍ മനോഹരമാക്കി സ്‌ത്രീകളുടെ മുന്നിലവതരിപ്പിക്കുവാനും ഗ്രാന്‍ഡിയറിനു സഹായകമായി.

കോളേജ് ജീവിതകാലത്ത്‌ ഫ്രാന്‍സിലെ ബോര്‍ഡിയാക്സ് പോര്‍ട്ടിലെ വേശ്യാലയങ്ങളില്‍ നിന്നു സ്‌ത്രീസുഖം അനുഭവിച്ചറിഞ്ഞുപോന്ന ഗ്രാന്‍ഡിയര്‍ പുരോഹിതനായ ശേഷം തന്റെ ശരീരകാമനയെ തടവറയിലിട്ടിരിക്കുകയായിരുന്നു. ളോഹക്കുള്ളില്‍ തളച്ചിട്ടു തന്റെ വിജ്രംഭിത യൌവ്വനം പാഴാക്കിക്കളയുന്നതിനോടു ഫാ.ഗ്രാന്‍ഡിയറിന്നു വിയോജിപ്പായിരുന്നു.

യുവാവും‌ മുഖ്യപുരോഹിതനുമായ ഫാദര്‍ ഗ്രാന്‍ഡിയറിനോട്‌ ലൌഡണ്‍ ഇടവകയിലെ സ്‌ത്രീകള്‍ക്കും വല്ലാത്ത മതിപ്പായിരുന്നു. ഈ മതിപ്പ്‌ ഗ്രാന്‍ഡിയറെ ഏതുവീട്ടിലും ഏതുസമയത്തും കടന്നുചെല്ലുന്നതിനുള്ള ഒരു സ്വാതന്ത്ര്യത്തിലെത്തിച്ചു. ലൌഡണ്‍ ഗവര്‍ണ്ണറുടെ വീട്ടിലെ ഭക്ഷണശാലയില്‍ പോലും ഏതു സമയത്തും കടന്നു ചെല്ലാനുള്ള സ്വാതന്ത്ര്യമുണ്ടായി ഫാദര്‍ ഗ്രാന്‍ഡിയറിന്‌. അവസരങ്ങളുടെ ഈ സുഭിക്ഷത ഫാ.ഗ്രാന്‍ഡിയര്‍ തന്റെ ശാരീരികാവശ്യങ്ങള്‍ക്കു ശരിയായ രീതിയില്‍ മുതലെടുക്കുന്നുണ്ടായിരുന്നു. ഇടവകയിലെ മിക്ക സ്‌ത്രീകളുമായും, അതില്‍ തന്നെ സമൂഹത്തിലെ ഉന്നതരുടെ ഭാര്യമാരുമായും പെണ്‍മക്കളുമായൊക്കെ ഫാ.ഗ്രാന്‍ഡിയര്‍ ലൈംഗികബന്ധം പുലര്‍ത്തിപ്പോന്നു. സംശയാലുക്കളായ പല പുരുഷന്‍മാരും പുരോഹിതന്റെ സമൂഹത്തിലെ ജനസമ്മതിയോര്‍ത്ത്‌ നിശ്ശബ്‌ദരായിരുന്നു.

ഒരു അരിസ്‌റ്റോക്രാറ്റ്‌ കുടുംബത്തിലെ, പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന ട്രിന്‍കാന്റ്‌ എന്നയാളുടെ ഓമനമകളായ ഫിലിപ്പെ എന്ന ബാലികക്കു സ്വകാര്യട്യൂഷന്‍ നല്‍കിപ്പോന്നിരുന്ന ഫാ.ഗ്രാന്‍ഡിയര്‍ ഈ ബാലികയുമായി പ്രണയം നടിച്ച്‌ ബാലികയെ തന്നിലേക്ക്‌ ആകര്‍ഷിച്ച്‌ ലൈംഗികബന്ധത്തിലേര്‍പ്പെട്ടു. സര്‍ക്കാര്‍ തലത്തില്‍ ഉന്നതസ്വാധീനമുണ്ടായിരുന്ന ട്രിന്‍കാന്റ് ഇതറിയുകയും ഇടവകയിലെ വിസിറ്റിംഗ് ബിഷപ്പായ ഫാ.റിചെല്യുവിനെ വിവരം ബോധിപ്പിച്ച്‌ പ്രതികാരനടപടിക്കു സമ്മതം വാങ്ങുകയും ചെയ്തു. മകളുടെ ചാരിത്ര്യഭം‌ഗത്തില്‍‌ വ്യഥിതനും‌ ക്രുധിതനുമായ ട്രിന്‍കാന്റ് ഫാ.ഗ്രാന്‍ഡിയര്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ ഒരു ഗൂഢസംഘം തന്നെ രൂപീകരിച്ചു. ഈ സംഘത്തിലെ മിക്ക അംഗങ്ങളും തങ്ങളുടെ കുടുംബത്തില്‍ ഫാ.ഗ്രാന്‍ഡിയര്‍ ലൈംഗികതേര്‍വാഴ്ച നടത്തിയതില്‍ അമര്‍ഷമുള്ളവരായിരുന്നു.

തനിക്കെതിരെ ഗൂഢസംഘം പ്രതികാരം അഴിച്ചുവിടുന്നതൊന്നും കാര്യമായി ഗൌനിക്കാതെ ഫാ.ഗ്രാന്‍ഡിയര്‍ അപ്പോഴും ഒരു പുതിയ പ്രണയത്തിലായിരുന്നു. ഫാ.ഗ്രാന്‍ഡിയറിന്റെ ജീവിതത്തിലെ ആദ്യത്തെ പരിശുദ്ധപ്രണയമായിരുന്നു അത്‌. നഗരത്തിലെ ആഢ്യയും അവിവാഹിതയുമായ മാഡം ഇസല്ലെ മഡ്‌ലയന്‍ എന്ന യുവതിയുമായിരുന്നു ഫാ. ഗ്രാന്‍ഡിയര്‍‌ പ്രണയത്തിലായത്.

തികഞ്ഞ ഈശ്വരവിശ്വാസിയായിരുന്ന മാഡം‌ മഡ്‌ലെയ്‌ന്‍ ആത്മീയ ഉപദേശങ്ങള്‍ക്കായാണ്‌ ഫാ.ഗ്രാന്‍ഡിയറിനെ തന്റെ കൊട്ടാരസദൃശമായ വീട്ടില്‍ ക്ഷണിച്ചുവരുത്തിയിരുന്നതെങ്കിലും ക്രമേണ അവരുമായി ഫാദര്‍ അനുരാഗബദ്ധനാവുകയാണുണ്ടായത്. മാഡം മഡ്‌ലെയ്‌നിന്റെ നിഷ്കളങ്കവും‌ ദിവ്യവുമായ അനുരാഗത്തിന്റെ ലഹരിയില്‍ ഗ്രാന്‍ഡിയര്‍ അവരെ വിവാഹം കഴിച്ച്‌ ഇനിയുള്ള ജീവിതകാലം ഏകപത്നീവ്രതനായി ജീവിക്കാനാഗ്രഹിച്ചു.

പക്ഷേ 'പുരോഹിതനു ഒരു ഭാര്യ' എന്നത്‌ വലിയ കോളിളക്കം സമൂഹത്തിലുണ്ടാക്കുമെന്ന്‌ ഫാദര്‍‌ ഗ്രാന്‍‌ഡിയറിനറിയാമായിരുന്നു. ഇതിനായി ഒരു അവബോധമുണ്ടാക്കാനായി അദ്ദേഹം‌ അക്ഷരങ്ങളെ കൂട്ടുപിടിച്ചു.

ആദാമിനു തുണയായി ഹവ്വയെ സൃഷ്ടിച്ച ദൈവത്തിന്റെ ദാസന്‍മാരായി ജീവിക്കുന്നവര്‍ക്ക്‌ തങ്ങളുടെ ശരീരത്തിന്റെ ഇച്ഛകളെ അറിയിക്കാനും പ്രയോഗിക്കാനും ഒരു ഇണ പാടില്ലെന്ന ദൈവശാസ്ത്രത്തെ അദ്ദേഹം ചോദ്യം ചെയ്തുകൊണ്ട് ഉപന്യാസങ്ങള്‍ തയ്യാറാക്കി. പുരോഹിതന്‍മാരുടെ അടിച്ചേല്‍പ്പിക്കുന്ന നിത്യബ്രഹ്മചര്യത്തെ പരസ്യമായി വിമര്‍ശിച്ചുകൊണ്ട് ചെറുപ്രഭാഷണങ്ങള്‍‌ നടത്തി. മനുഷ്യനിലെ ജനിതകമായ സദ്‌ഗുണങ്ങളിലൊന്നായ അനുരാഗം ദൈവത്തിനുപോലും തൃപ്തികരമായ ഒരു ശ്രേഷ്ഠവികാരമാണെന്നും സഭയുടെ നിര്‍ദ്ദയചട്ടങ്ങള്‍ കൊണ്ട് ഈ ദിവ്യാനുരാഗത്തെ നശിപ്പിക്കാന്‍ പാടില്ലായെന്നുമൊക്കെ സോദാഹരണം ഉപന്യാസങ്ങള്‍ തയ്യാറാക്കി.

തന്റെ ഉപന്യാസങ്ങളിലൂടെ കടുത്ത കുലീനയും‌ ദൈവഭക്തയുമായ തന്റെ കാമുകി മഡ്‌ലെയ്‌ന്റെ മനസ്സിനെ സ്വാധീനിക്കുവാനും ഫാ.ഗ്രാന്‍ഡിയറിനു കഴിഞ്ഞു. അവര്‍ തമ്മില്‍ വിജനമായ ഒരു പള്ളിയില്‍ വെച്ച്‌ രാത്രിയില്‍ മെഴുകുതിരികളെ സാക്ഷിനിര്‍ത്തി രഹസ്യവിവാഹം നടത്തി. വിവാഹവേളയില്‍ ഫാ.ഗ്രാന്‍ഡിയര്‍ തന്നെ വരനായും വിവാഹം നടത്തുന്ന പുരോഹിതനായും വേഷമിട്ടു.

പക്ഷേ പ്രോസിക്യൂട്ടര്‍‌ ട്രിന്‍കാന്റിന്റെ ഗൂഢസംഘം ഈ വിവരം മനസ്സിലാക്കി. ബാലികമാരുമായും, അപരഭാര്യമാരുമായും അവിവാഹിതകളുമായുമൊക്കെ ലൈംഗികബന്ധം പുലര്‍ത്തിപ്പോന്ന ഫാ.ഗ്രാന്‍ഡിയറിനെ ബിഷപ്പ് റിചെല്യുവിന്റെ സഹായത്തോടെ സഭാസമക്ഷം ട്രിന്‍കാന്റിന്റെ ഗൂഢസംഘം എത്തിക്കുകയും ഇവരുടെ മൊഴിയുടെ അടിസ്‌ഥാനത്തില്‍ ഫാ.ഗ്രാന്‍ഡിയറിനെ തടവിലാക്കുകയും ചെയ്തുവെങ്കിലും മതിയായ തെളിവുകളുടെ അഭാവത്താല്‍ അപ്പീലിനെ തുടര്‍ന്ന്‌ ഫാ.ഗ്രാന്‍ഡിയറിനെ വിട്ടയച്ചു.

ഇതേ സമയം മറ്റൊരു കോണില്‍ ഇതിനോടനുബന്ധിച്ച്‌ വേറൊരു നാടകം കൂടി അരങ്ങേറുന്നുണ്ടായിരുന്നു.

ലൌഡണിലെ തന്നെ മറ്റൊരു ഇടവകയിലെ അര്‍സുലിന്‍ കോണ്‍വെന്റിലെ മഠാധിപതിയായിരുന്ന ജെന്നി എന്ന ഒരു കന്യാസ്‌ത്രീക്കു ചിത്തഭ്രമം പിടിപെട്ടത്‌ ഫാ.ഗ്രാന്‍ഡിയറിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആപത്തായി വളരുകയായിരുന്നു.

ലൌഡണിന്റെ പ്രാന്തപ്രദേശങ്ങളിലൊന്നിലെ ഇടവകയില്‍‌ കന്യാസ്ത്രീകള്‍‌ മാത്രം‌ പാര്‍‌ക്കുന്ന അര്‍‌സുലിന്‍‌ കോണ്‍‌വെന്റിലെ മഠാധികാരിയായിരുന്നു സിസ്‌റ്റര്‍‌ ജെന്നി. ലൌഡണിലെ ഫാ.ഗാര്‍ഡിയറിന്റെ പൌരുഷവും അദ്ദേഹത്തെക്കുറിച്ചു പറഞ്ഞുകേട്ടിരുന്ന ശൃംഗാര കഥകളും സിസ്റ്റര്‍‌ ജെന്നിയെ എന്നും‌ പുളകം കൊള്ളിച്ചുകൊണ്ടിരുന്നു. വളരെ ദൂരെനിന്നു മാത്രം‌ ഫാ.ഗ്രാന്‍‌ഡിയറിനെ കണ്ടിട്ടുള്ള സിസ്റ്റര്‍ ജെന്നി കരുത്തനായ യുവവൈദികന്‍ ഫാ.ഗാര്‍ഡിയറെ കാണുവാനും അയാളോടൊത്തു പ്രവര്‍ത്തിക്കുവാനും അതിയായി ആഗ്രഹിച്ചു.

രോഗി ഇച്ഛിച്ചതും വൈദ്യന്‍‌ ‍കല്‍പ്പിച്ചതും പാലെന്നപോലെ, ആ സമയത്ത്‌ അര്‍സുലിന്‍ കോണ്‍വെന്റിലെ കുമ്പസാരം സ്വീകരിച്ചിരുന്ന വയോധികനായ പുരോഹിതന്‍ മരണപ്പെട്ടു. ഈ അവസരം ഉപയോഗിച്ച്‌ ഇനി മുതല്‍ കോന്‍വെന്റു മഠത്തിലെ കന്യാസ്‌ത്രീകളെ കുമ്പസാരിപ്പിക്കുവാനുള്ള ചുമതല ഫാ.ഗ്രാന്‍ഡിയര്‍ ഏറ്റെടുക്കണമെന്നു കാണിച്ച്‌ സിസ്റ്റര്‍ ജെന്നി ഫാ.ഗ്രാന്‍ഡിയറിനു കത്തെഴുതിയെങ്കിലും, ഫാദര്‍ ആ ക്ഷണം നിരാകരിച്ചു. മാഡം മെഡ്‌ലെയ്‌നോടുള്ള ദിവ്യാനുരാഗവും രഹസ്യമായണെങ്കിലും താന്‍ ഒരു ഭര്‍ത്താവാണെന്നുമുള്ള തിരിച്ചറിവാണ്‌ ഫാ.ഗ്രാന്‍ഡിയറിനെ ഈ ക്ഷണം നിരസിക്കാന്‍ പ്രേരിപ്പിച്ചത്.

ഫാദര്‍ ഗ്രാന്‍ഡിയര്‍ തന്റെ ക്ഷണം നിരസിച്ചതോടെ അയാളുടെ ശത്രുവായ ഫാദര്‍ മിഗ്നോണെ സിസ്റ്റര്‍ ജെന്നി കോന്‍വെന്റിലെ കുമ്പസാരത്തിനായി ക്ഷണിച്ചു. അങ്ങിനെയാണ് പ്രോസിക്യൂട്ടര്‍ ട്രിന്‍കാന്റിന്റെ ഗൂഢസംഘത്തിലുണ്ടായിരുന്ന മിഗ്‌നോണ്‍ എന്ന പുരോഹിതനന്‍‌ അര്‍‌സുല കോണ്‍‌വെന്റില്‍‌ കുമ്പസാരം സ്വീകരിക്കാന്‍ പുതിയതായി നിയമിക്കപ്പെട്ടത്.

പക്ഷേ ഫാദര്‍‌ ഗ്രാന്‍ഡിയറിന്റെ കരുത്തും‌ രൂപവും‌ ഓര്‍ത്ത് കാമാസക്തയായി ദിവസം കഴിച്ചിരുന്ന സിസ്റ്റര്‍ ജെന്നിക്ക് ഫാദര്‍‌ ഗ്രാന്‍‌ഡിയറുടെ നിരാകരണം താങ്ങാനാകാതെയായി. ക്രമേണ വിഷാദരോഗം പിടിപെട്ട സിസ്റ്റര്‍ ജെന്നിയുടെ സ്വപ്നത്തില്‍ ഫാ.ഗ്രാന്‍ഡിയര്‍ വന്ന്‌ കരുത്തുള്ള കൈകള്‍ കൊണ്ടു ജെന്നിയെ വരിഞ്ഞുമുറുക്കുന്നതായും ശരീരം ഭോഗിക്കുന്നതായും ജെന്നിക്കു തോന്നിത്തുടങ്ങി. ഉറക്കത്തില്‍ ചാടിയെഴുന്നേറ്റ്, ഫാ.ഗ്രാന്‍ഡിയറുടെ പേരു ഉച്ചത്തില്‍ വിളിച്ചു പറയുകയും ഗ്രാന്‍ഡിയറുടെ ലൈംഗികാതിക്രമത്തെ ചെറുക്കാന്‍ കുരിശുവീശിയും കൊന്ത ജപിച്ചും സിസ്റ്റര്‍ കോണ്‍വെന്റിലാകെ വിഭ്രാന്തിയോടെ അലറിവിളിച്ചുനടന്നു.

പ്രോസിക്യൂട്ടര്‍‌ ട്രിന്‍കാന്റിനോടു കൂറുണ്ടായിരുന്ന ഫാദര്‍ മിഗ്നോണ്‍ സിസ്റ്റര്‍ ജെന്നിയില്‍ മനോരോഗപരമായി ഉണ്ടായ ഈ വ്യാജാനുഭൂതികളെ ഫാ.ഗ്രാന്‍ഡിയറിനെതിരെ ഉപയോഗിക്കാനുള്ള ആയുധമാക്കി മാറ്റി. സിസ്റ്റര്‍ ജെന്നിയില്‍ ദുരാത്മാവു ബാധിച്ചിരിക്കുന്നതായും പിശാചിന്റെ ദൂതന്റെ രൂപത്തില്‍ ഫാ.ഗ്രാന്‍ഡിയര്‍‌ അയക്കുന്ന ദുരാത്മാവാണ് സിസ്‌റ്റര്‍‌ ജെന്നിയെ പാപപങ്കിലമാക്കുന്നതെന്നും ഫാദര്‍ മിഗ്നോണ്‍ സഭയ അറിയിച്ചു.

സിസ്റ്റര്‍ ജെന്നിയെ ബാധ ഒഴിപ്പിക്കാനെന്ന രീതിയില്‍ ഫാദര്‍ മിഗ്നോണ്‍ രഹസ്യമായി പാര്‍പ്പിച്ചതിനുശേഷം മഠത്തിലെ യുവതികളായ മറ്റു രണ്ടു കന്യാസ്‌ത്രീകള്‍ക്കും ഈ ബാധ ഏറ്റിട്ടുണ്ടെന്നും അവരേയും ബാധ ഒഴിപ്പിക്കേണ്ടതു ആവശ്യമാണെന്നും മിഗ്നോണ്‍ ബിഷപ്പിനെ അറിയിച്ചു. ഇവരെയെല്ലാം ബാധിച്ചിരിക്കുന്നത് സ്‌ത്രീകളോട് അനുകമ്പയുള്ള, സ്ത്രീലമ്പടനായ ഫാദര്‍ ഗ്രാന്‍ഡിയര്‍ അഴിച്ചുവിടുന്ന ദുരാത്മാക്കളാണെന്നും മിഗ്നോണ്‍ വാദിച്ചു. ലൌഡണിലെ അന്നത്തെ മജിസ്‌ട്രേറ്റായിരുന്ന ഡി-സീറിസെ ഇത്തരം ദുരാത്മബാധ എന്നത് കെട്ടിച്ചമച്ച കഥയാണെന്നും സിസ്റ്റര്‍ ജെന്നി മനോരോഗിയാണെന്നും വാദിച്ചെങ്കിലും ഫാദര്‍ ഗ്രാന്‍ഡിയറിനോടു വിരോധമുണ്ടായിരുന്ന ബിഷപ്പ്‌ റിചെല്യു അതംഗീകരിച്ചില്ല.

മജിസ്‌ട്രേറ്റിന്റെ വിധിയെ മറികടന്ന്‌‌, ചിനോണില്‍ നിന്നും ബാധയൊഴിപ്പിക്കലില്‍ കുറേക്കൂടി പ്രസിദ്ധിയാര്‍ജ്ജിച്ച ഫാദര്‍ ബാറെ എന്ന പുരോഹിതനെ സഭ വിളിച്ചു വരുത്തി. കന്യാസ്ത്രീകളെ ഒറ്റക്കും രഹസ്യമായും കുമ്പസാരം നടത്തിയതിനെ ഫാദര്‍‌ ബാറെ നിശിതമായി വിമര്‍‌ശിച്ചു. പിശാചു ബാധിച്ച കന്യാസ്ത്രീകളെ പരസ്യമായി ബാധ ഒഴിപ്പിക്കേണ്ടതാണെന്ന തന്റെ അഭിപ്രായത്തിലൂടെ ഫാദര്‍ ബാറെ സിസ്റ്റര്‍ ജെന്നിയേയും പിശാചു ബാധിച്ചതും ബാധിക്കാന്‍ സാധ്യതയുള്ളതുമായ നിരവധി കന്യാസ്ത്രീകളേയും പരസ്യമായി നിലത്തു കിടത്തിയും‌ താഡിച്ചും ബാധയകറ്റല്‍‌ കര്‍‌മ്മം‌ തുടങ്ങി. ബാധ അകറ്റാനായി കന്യാസ്ത്രീകളെ നിലത്തിട്ടുരുട്ടുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും നഗ്നരാക്കുകയും ചെയ്തു. പീഢനം അസഹ്യമായപ്പോള്‍‌ ചില കന്യാസ്ത്രീകളിലെ ബാധ ഒഴിഞ്ഞുപോയി. എന്നാല്‍ സിസ്റ്റര്‍ ജെന്നിയിലെ ചിത്തരോഗത്തിനു ഒരു മാറ്റവുമുണ്ടായില്ല. കന്യാസ്‌ത്രീകളെ പരസ്യമായി വിചാരണ ചെയ്യുന്നതു കാണാന്‍ എന്നും വലിയ ജനത്തിരക്കായിരുന്നു. വിചാരണക്കിടെ നഗ്നമാക്കപ്പെടുന്ന കന്യാസ്‌ത്രീശരീരങ്ങള്‍‌ കാണാന്‍‌ വലിയ തിരിക്കുണ്ടാവുകയും‌ വെളിനാടുകളില്‍‌ നിന്നും‌ ജനങ്ങള്‍‌ വിചാരണ കാണുവാനായി നിത്യം‌ അവിടെയെത്തുകയും‌ ചെയ്തുപോന്നു.

സിസ്റ്റര്‍ ജെന്നിയിലെ ബാധ ഒഴിപ്പിക്കലില്‍ താന്‍ പരാജയപ്പെടുമെന്നു ബോധ്യം വന്ന ഫാ.ബാറെ സിസ്റ്റര്‍ ജെന്നിയെ കുരിശിന്റെ മുകളില്‍ കൈകാലുകള്‍ പിണച്ചുകെട്ടി മലര്‍ത്തിക്കിടത്തി, പിച്ചള സിറിഞ്ചില്‍ കാല്‍ഭാഗം വിശുദ്ധജലം കയറ്റി സിസ്റ്റര്‍ ജെന്നിയുടെ ഭഗദ്വാരത്തിലേക്കു കുത്തിക്കയറ്റി. സിറിഞ്ചിന്റെ ചലനത്തിനനുസരിച്ചു വേദന കൊണ്ടു പുളഞ്ഞ സിസ്റ്റര്‍ ജെന്നിക്കു ശ്വാസം നിഷേധിക്കുകയും അങ്ങനെ അബോധാവസ്ഥയിലൂടെ കോമയിലാഴ്ത്തുകയും ചെയ്തു. അതോടെ സിസ്റ്ററിലെ ബാധ ഒഴിഞ്ഞുപോയതായി ഫാദര്‍ ബാറെ പ്രഖ്യാപിച്ചു. സിസ്റ്റര്‍ ജെന്നിയെ കാമാസക്തനായ അഡ്‌മോഡസ്‌ എന്ന ദുരാത്മാവാണു ബാധിച്ചിരുന്നതെന്നും അതിനെ ജെന്നിയിലേക്കും ഇതര കന്യാസ്ത്രീകളിലേക്കും പടര്‍ത്തിയത് ഫാദര്‍ ഗ്രാന്‍ഡിയറാണെന്നും ഫാദര്‍ ബാറെ വിധിയെഴുതി ബിഷപ്പിനെ അറിയിച്ചു. മജിസ്‌ട്രേറ്റ് ഇതംഗീകരിച്ചില്ലെങ്കിലും മതപുരോഹിതന്‍മാരുടെ അഭിപ്രായത്തിനെതിരു നില്‍ക്കാന്‍ മജിസ്‌ട്രേറ്റിനു കഴിയുമായിരുന്നില്ല.

ഈ അവസരത്തില്‍ കന്യാസ്‌ത്രീകളുടെ പൊതുവിചാരണയെ അപലപിച്ചുകൊണ്ടും കര്‍ദ്ദിനാളായിരുന്ന റിചെല്യുവിനേയും സഹായിയായ ഉന്നതനായ മറ്റൊരു ബിഷപ്പിനേയും മറ്റും വിമര്‍ശനബുദ്ധ്യാ പരിഹസിച്ചുകൊണ്ടും "ലെറ്റേര്‍സ് ഡില കര്‍ദോനിയേ" എന്ന ഒരു പുസ്തകം ലൌഡണില്‍ പ്രസിദ്ധീകരിച്ചു. പ്രിന്ററുടേയോ എഴുത്തുകാരന്റേയോ പേരു വെക്കാതെയുള്ള ഈ ഗ്രന്‌ഥം ലൌഡണാകെ വിതരണം ചെയ്യപ്പെടുകയും ചെയ്തു. പ്രോസിക്യൂട്ടര്‍ ട്രിന്‍കാന്റിന്റെ ഗൂഢസംഘമാണ് ഇതു പ്രസിദ്ധീകരിച്ചതെങ്കിലും അതു ഭാഷാവിദഗ്‌ദ്ധന്‍ കൂടിയായ ഫാദര്‍ ഗ്രന്‍ഡിയറാണെന്നു പരക്കെ പ്രചരിപ്പിക്കുന്നതിലും‌ ജനങ്ങളേയും‌ സഭാവിശ്വാസികളേയും‌ വിശ്വസിപ്പിക്കുന്നതിലും‌ പ്രോസിക്യൂട്ടര്‍‌ ട്രിന്‍‌കാന്റ്‌ വിജയിച്ചു.

ഈ ലഘുഗ്രന്‌ഥവും, അര്‍സുലിയ കോണ്‍വെന്റിലെ ബാധയൊഴിപ്പിക്കലിന്റെ രഹസ്യറിപ്പോര്‍ട്ടുകളും ട്രിന്‍കാന്റിനെപ്പോലെയുള്ള സമൂഹത്തിലെ പ്രമുഖരായ വ്യക്തികളുടെ പ്രസ്‌താവനകളും എല്ലാം ഫാദര്‍ ഗ്രാന്‍ഡിയറിനെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരേണ്ടതിന്റെ തെളിവായി ഗൂഢസംഘം ബിഷപ്പിന്റെ മുന്നില്‍ നിരത്തി. ബിഷപ്പിന്റെ നിര്‍‌ദ്ദേശപ്രകാരം‌ പാരീസ്‌ ഗവേര്‍ണിംഗ്‌ കൌണ്‍സില്‍ ഫാദര്‍ ഗ്രാന്‍ഡിയറിനെ അറസ്റ്റുചെയ്യാന്‍ ഉത്തരവു പുറപ്പെടുവിച്ചു.

മതത്തിന്റേയും രാഷ്‌ട്രീയത്തിന്റേയും സ്വാധീനമുണ്ടായിരുന്ന ജഡ്‌ജിമാരായിരുന്നു ഫാദര്‍ ഗ്രാന്‍ഡിയറിന്റെ കേസ്‌ വിചാരണ ചെയ്തത്. കന്യാസ്ത്രീകളെ മോഹിച്ചതിനാല്‍ അവരെ വശീകരിക്കാനായി ഫാദര്‍ ഗ്രാന്‍ഡിയര്‍ ദുര്‍മന്ത്രവാദം നടത്തിയതിനാലാണ്‌ സിസ്റ്റര്‍മാരില്‍ ദുരാത്മാവു ബാധിച്ചത് എന്നാണു കോടതിക്കു തെളിയിക്കേണ്ടിയിരുന്നത്. ഫാ. ഗ്രാന്‍ഡിയറുടെ ശരീരം ളോഹക്കുള്ളിലിരുന്നുകൊണ്ട് കാട്ടിക്കൂട്ടിയ ലൈംഗികവിക്രിയകളെ ലോകസമക്ഷം കൊണ്ടുവരാനായി ദൈവം കന്യാസ്ത്രീകളിലൂടെ വെളിപാടു നല്‍കിയിരിക്കുകയാണെന്നായിരുന്നു കോടതിയുടെ അന്ത്യവിധി. കോടതിയില്‍ എല്ലാ ന്യായവാദങ്ങള്‍ക്കുമുപരിയായി അടിച്ചമര്‍ത്തപ്പെട്ട കാമവികാരത്തിന്റെ ഫലമായുണ്ടാകുന്ന ഹിസ്റ്റീരിയ ബാധിച്ച കന്യാസ്‌ത്രീകളുടെ വാക്കുകളാണ്‌ പ്രധാന മൊഴിയായി സ്വീകരിക്കപ്പെട്ടത്. ഗ്രാന്‍‌ഡിയറുടെ കള്ളി വെളിച്ചത്തുകൊണ്ടുവരാന്‍‌ ദൈവവിളി തോന്നിച്ച കന്യാസ്ത്രീകളുടെ മൊഴിയെ നിരാകരിക്കുന്നത് ദൈവനിഷേധമാണെന്നു ബിഷപ്പും‌ കോടതിയെ അറിയിച്ചു.

പിശാചെന്നാല്‍ നുണയുടെ രാജാവാണെന്നും പിശാചു ബാധിച്ചവരുടെ ജല്പനങ്ങള്‍ കോടതി തെളിവായി സ്വീകരിക്കരുതെന്നുമുള്ള മജിസ്‌ട്രേറ്റിന്റെ അപ്പീല്‍‌ കോടതി കാര്യമായി കണ്ടില്ല, മാത്രമല്ല,പാരീസ്‌ പാര്‍‌ലമെന്റില്‍‌ അപ്പീലിനുപോകാനുള്ള അനുമതി ഫാദര്‍‌ ഗ്രാന്‍‌ഡിയറിനു ബിഷപ്പിന്റെ സ്വാധീനത്താല്‍‌ നിഷേധിക്കപ്പെടുകയും‌ ചെയ്തു.

അന്ത്യവിധിക്കു തൊട്ടു മുന്‍പേ തങ്ങള്‍ സിസ്റ്റര്‍ ജെന്നിയുടെ അവസ്ഥയില്‍ പരിതാപം പൂണ്ടു വസ്തുതകള്‍ വളച്ചൊടിച്ചാണു കോടതിയില്‍ പറഞ്ഞതെന്നു കന്യാസ്‌ത്രീകളില്‍ ചിലര്‍ ആണയിട്ടു ബിഷപ്പിനോടും കോടതിസമക്ഷവും പറഞ്ഞുവെങ്കിലും മതമേധാവിത്വത്തിന്റെ സ്വാധീനമുണ്ടായിരുന്ന ജഡ്‌ജി ഫാ.ഗ്രാന്‍ഡിയറിനെ 'മര്‍ദ്ദിച്ചവശനാക്കി ജീവനോടെ ദഹിപ്പിക്കാന്‍' അന്ത്യവിധി എഴുതി.

കോടതിയുടെ ഈ വിധിക്കുശേഷം ക്രിസ്തുവിനേറ്റതിനേക്കാള്‍ വലിയ ശാരീരികപീഢനമാണ്‌ ഫാദര്‍ ഗ്രാന്‍ഡിയറിനു ഏല്‍ക്കേണ്ടിവന്നത്. ഫാദര്‍ ഗ്രാന്‍ഡിയറിനെക്കൊണ്ടു ദുര്‍മന്ത്രവാദത്തിലൂടെ പിശാചുബാധ നടത്തിയെന്ന കുറ്റസമ്മതം നടത്തുന്നതിനായി അരമനയിലെ സുരക്ഷാകാര്യങ്ങളുടെ മേധാവികളായ ഫാദര്‍ ട്രാന്‍ക്വിലയും, ഫാദര്‍ ലക്‌ട്രീന്‍സും ഗ്രാന്‍ഡിയറെ ക്രൂരമായി മര്‍ദ്ദിച്ചവശനാക്കി. കൈകാലുകളിലെ എല്ലുകള്‍ തല്ലിയൊടിച്ചതിനുശേഷം കാലുകള്‍ രണ്ടും മുറിച്ചുമാറ്റപ്പെട്ടു. ഈ പീഢനത്തിനിടയിലും ഫാദര്‍ ഗ്രാന്‍ഡിയര്‍ വിളിച്ചു പറഞ്ഞു. "ഞാനൊരു പുരുഷനാണ്‌, ഞാന്‍ സ്‌ത്രീയെ സ്‌നേഹിച്ചുപോയി. അതിനെന്തിനാണു കര്‍ത്താവേ നീ എന്നെ ശിക്ഷിക്കുന്നത്‌"

വധിക്കുന്നതിനു മുന്‍പ്‌ ശരീരത്തിലെ രോമങ്ങള്‍ വടിക്കാനെന്ന വ്യാജേന ശരീരം വരഞ്ഞുകീറി,അരയില്‍ മാത്രം രോമത്തുണി ചുറ്റി, ആറു കുതിരകള്‍ ‍വലിക്കുന്ന രഥത്തിലിരുത്തി ഫാദര്‍ ഗ്രാന്‍ഡിയറിനെ മതപുരോഹിതര്‍‌ നഗരപ്രദക്ഷിണം നടത്തിച്ചു. ലൌഡണില്‍ താന്‍ പ്രധാനവികാരിയായിരുന്ന പള്ളിയുടെ മുന്നില്‍ പ്രാര്‍ത്ഥിക്കാന്‍ ആഗ്രഹിച്ച ഗ്രാന്‍ഡിയറെ പുരോഹിതവൃന്ദം നിലത്തിറക്കി നിറുത്തി. നിലത്തു നില്‍ക്കാന്‍ കാലുകളില്ലാത്തതിനാല്‍ മുഖമടിച്ചു നിലത്തുവീണു. ഇതുകണ്ട കരഞ്ഞ സ്ത്രീജനങ്ങളോട് ഗ്രാന്‍ഡിയര്‍ പിശാചിന്റെ ഉപാസകനാണെന്നും അയാള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നവര്‍ക്കു ചാവുദോഷം വന്നു ഭവിക്കുമെന്നും പുരോഹിതര്‍ മുന്നറിയിപ്പു നല്‍കി.

പ്രോസിക്യൂട്ടറായ ട്രിന്‍കാന്റിന്റെ വീടിനടുത്തായിരുന്നു ഫാ.ഗ്രാന്‍ഡിയറിനെ തീയിലിട്ടു ചുടാന്‍ നിശ്ചയിച്ചിരുന്ന സ്‌ഥലം. തന്റെ മകളായ ഫിലിപ്പെയുടെ ചാരിത്ര്യം കവര്‍ന്ന പുരോഹിതനെ തന്റെ മുന്നിലിട്ടു ചുട്ടുകൊല്ലണമെന്ന ട്രിന്‍കാന്റിന്റെ അജണ്ടയാണ്‌ അങ്ങനെ സഫലമാകാന്‍ പോകുന്നത്. പതിനായിരക്കണക്കിനാളുകള്‍ തിങ്ങിനിറഞ്ഞ കോര്‍ട്ടിലാണ്‌ ചിത ഒരുക്കിയിരുന്നത്. പുരോഹിത വൃന്ദങ്ങള്‍ വിശുദ്ധജലം കൊണ്ടു ചിത ശുദ്ധീകരിച്ചു. ഫാദര്‍ ലാക്‌ട്രിന്‍സ് ഒരു തീപ്പന്തം ഫാദര്‍ ഗ്രാന്‍ഡിയറുടെ മുഖമാകെ ഉഴിഞ്ഞു കൊണ്ട് അവസാന നിമിഷമെങ്കിലും കുറ്റം സമ്മതിക്കാനായി ആജ്ഞാപിച്ചു. പക്ഷേ 'രോമം കത്രിക്കുന്നവന്റെ മുന്നില്‍ അടങ്ങി നില്‍ക്കുന്ന ആട്ടിന്‍കുട്ടിയെപ്പോലെ നിന്ന ക്രിസ്തുവിനെ ഓര്‍മ്മിപ്പിക്കും പോലെ' ഫാദര്‍ ഗ്രാന്‍ഡിയര്‍ മതപുരോഹിതന്‍മാരുടെ മുന്നില്‍ മൌനിയായി നിന്നുകൊടുത്തു.

അവസാനം വരെ കുറ്റസമ്മതം നടത്താതിരുന്ന ഫാദര്‍ ഗ്രാന്‍ഡിയറിനെ ചിതക്കു മുകളില്‍ കഴുത്തില്‍ കുരുക്കിട്ടു തൂക്കിക്കിടത്തി ഫാദര്‍ ലാക്‌ട്രിന്‍സ്‌ ചിതക്കു തീകൊടുത്തു. ഫാദര്‍ ഗ്രാന്‍ഡിയറിനെ കഴുത്തു ഞെരിച്ചു ശ്വാസം മുട്ടിച്ചു കൊന്നിട്ട് തീയിലിട്ടാല്‍ മതിയെന്ന്‌ ഗാര്‍ഡ് ക്യാപ്റ്റന്‍ ഉത്തരവിട്ടു. അതൊരു ദയ കാണിക്കലായിരുന്നു. എന്നാല്‍ ക്യാപ്റ്റന്‍ ഇത്തരമൊരു ഉത്തരവു പുറപ്പെടുവിക്കുമെന്നു മുന്‍കൂട്ടി അറിയാമായിരുന്ന ഒരു പുരോഹിതന്‍ ഗ്രാന്‍ഡിയറുടെ കഴുത്തില്‍ കയര്‍ മുറുകാനാകാത്തവണ്ണമായിരുന്നു കുരുക്കു തയ്യാറാക്കിയിരുന്നത്. ട്രിന്‍കാന്റിനോട് നന്ദിയുള്ള ആ പുരോഹിതന്‍ അവസാനത്തെ ആ ദയ പോലും ഫാദര്‍ ഗ്രാന്‍ഡിയറിനു നിഷേധിച്ചു. അവസാനമായി എന്തോ സംസാരിക്കാനായി ശ്രമിച്ച ഗ്രാന്‍ഡിയറിന്റെ വായില്‍ ഇരുമ്പുകുരിശ് കുത്തിത്തിരുകി. അങ്ങനെ വലിയ അഗ്നികുണ്ഡത്തിന്റെ മധ്യത്തില്‍ കഴുത്തില്‍ ഇറുകാത്ത കുരുക്കില്‍ കിടന്ന്‌ ഇഞ്ചിഞ്ചായി ഫാദര്‍ ഗ്രാന്‍ഡിയര്‍ വെന്തു മരിച്ചു.

തങ്ങള്‍ക്കു സഭ നിഷേധിച്ച ലൈംഗികസുഖം ആവോളമാസ്വദിച്ചനുഭവിച്ച ഫാദര്‍ ഗ്രാന്‍ഡിയറിനോടുള്ള അസൂയയും വിദ്വേഷവും പുരോഹിതന്‍മാരുടെ പ്രവൃത്തിയില്‍ അങ്ങോളമിങ്ങോളം നിഴലിച്ചിരുന്നു. സ്വന്തം വസതിയിലെ ഡ്രോയിംഗ്‌ റൂമിലെ ജനാലക്കരുകില്‍ ഫാദര്‍ മിഗ്നോണോടൊപ്പം മദ്യചഷകം കൈയ്യിലേന്തി പ്രോസിക്യൂട്ടര്‍ ട്രിന്‍കാന്റ്‌ ഗ്രാന്‍ഡിയറിന്റെ ഈ ദാരുണമരണം കണ്ട്‌ ക്രൂരമായ സംതൃപ്തിയടയുന്നുണ്ടായിരുന്നു.

ഫാദര്‍ ഗ്രാന്‍ഡിയറുടെ ജീവിതം അടക്കിവെച്ചു അനുശീലിക്കുന്ന ബ്രഹ്മചര്യത്തിന്റെ എന്നത്തേയും‌ ഭീതിദമായ ഒരു ഉദാഹരണമാണ്‌. ജൈവസഹജമായ ലൈംഗികവാസന മനുഷ്യനു നിയന്ത്രിക്കാനാകും, പക്ഷേ അതു ഒരുവനില്‍ നിന്നും പരിപൂര്‍ണ്ണമായും നിര്‍മാര്‍ജ്ജനം ചെയ്യാന്‍ സാധിക്കുകയില്ല എന്ന സത്യം സഭ തിരിച്ചറിഞ്ഞേ മതിയാകൂ എന്ന് പിന്നീടെത്രയെത്ര സംഭവങ്ങള്‍ തെളിയിച്ചിരിക്കുന്നു.

ഒരു ഇണയുമായി ലൈംഗികപരമായി ബന്ധപ്പെടാനുള്ള പ്രകൃതിസഹജമായ വികാരത്തെ മതത്തിന്റെ പേരില്‍ നിരോധിച്ചതുകൊണ്ടാണ്‌ തെറ്റായ മാര്‍ഗ്ഗത്തിലൂടെ ലൈംഗികസംതൃപ്തി നേടാന്‍ ഫാദര്‍ ഗ്രാന്‍ഡിയര്‍ തയ്യറായത്. ലൈംഗികവികാരം അടിച്ചമര്‍ത്തി ജീവിക്കാന്‍ വിധിക്കപ്പെട്ട കന്യാസ്‌ത്രീയുടെ ചിത്തഭ്രമവും തങ്ങള്‍ക്കു നിഷേധിച്ച ലൈംഗികസുഖം അനുഭവിച്ചതിന്റെ പേരില്‍‌ മറ്റു പുരോഹിതര്‍‌ക്കുണ്ടായ അസൂയയുമാണ്‌ ഫാദര്‍‌ ഗ്രാന്‍ഡിയറുടെ‍ ഈ ദാരുണമായ മരണത്തിനു കാരണമായത്‌.

നൂറ്റാണ്ടുകള്‍ കടന്നുപോയി. കഥകള്‍ ഇന്നും തുടരുന്നു, വിചാരണകള്‍ ഇപ്പോഴും‌ തുടരുന്നു, മതരാഷ്ട്രീയ ഇടപെടലുകള്‍ അന്നത്തെപ്പോലെ തന്നെ ഇന്നും‌ പെരുകുന്നു. പുരോഹിതവൃന്ദങ്ങള്‍ ഇന്നും‌ ജല്‍പ്പിക്കുന്നു.

ദൈവമേ!!! ഉണ്ടെങ്കില്‍ നീ ആണു ഏറ്റവും വലിയ തീവ്രവാദി. ഇന്നോളം എത്രയെത്രപേരെയാണു ജീവിച്ചു കൊതി തീരാതെ ഈ ഭൂമിയില്‍ നിന്നും നീ നീക്കപ്പെട്ടത്‌.

ദൈവത്തെയും പ്രതിപുരുഷന്‍മാരേയും സൃഷ്ടിച്ച മനുഷ്യാ,വിശ്വാസത്തിന്റെ മുറുകുന്ന കുരുക്കില്‍‌കിടന്ന്‌ വെന്തുനീറിമരിക്കാനാണു നിനക്കു യോഗം. നിനക്കും നിന്റെ സന്തതിപരമ്പരകള്‍ക്കും ചിതകള്‍ എവിടെയൊക്കെയോ ഒരുങ്ങുന്നുണ്ട്‌. ജാഗ്രത.

~~~~~~~~~~~~~~~~~~~~~~~~~~~~~~~~
വിശദമായ എഴുത്തിനു ജോണ്‍സണ്‍ ഐരൂരിന്റെ ലേഖനം സഹായിച്ചിട്ടുണ്ട്. ഈ കഥയുടെ സംക്ഷിപ്തരൂപം വിക്കിയില്‍ ഇവിടെ വായിക്കാം.

25 comments:

കൃഷ്‌ണ.തൃഷ്‌ണ said...

ആദാമിനു തുണയായി ഹവ്വയെ സൃഷ്ടിച്ച ദൈവത്തിന്റെ ദാസന്‍മാരായി ജീവിക്കുന്നവര്‍ക്ക്‌ തങ്ങളുടെ ശരീരത്തിന്റെ ഇച്ഛകളെ അറിയിക്കാനും പ്രയോഗിക്കാനും ഒരു ഇണ പാടില്ലെന്ന ദൈവശാസ്ത്രത്തെ അദ്ദേഹം ചോദ്യം ചെയ്തുകൊണ്ട് ഉപന്യാസങ്ങള്‍ തയ്യാറാക്കി.

ചാണക്യന്‍ said...

യാഥാര്‍ത്ഥ്യം വിളിച്ച് കൂവുന്നവരെ ജീവനോടെ ചുട്ടെരിക്കുന്നത് അക്കാലത്ത് സഭ നടപ്പിലാക്കിയിരുന്ന ഒരു ക്രൂര ശിക്ഷയായിരുന്നു...ഫാ.ഗ്രാന്‍ഡിയറെ മാത്രമല്ല അതിന് ഇരയായിട്ടുള്ളത്....

നല്ല
ലേഖനം...കൃഷണ.തൃഷ്ണ....ആശംസകള്‍...

പകല്‍കിനാവന്‍ | daYdreaMer said...

ഈ സമയവും എഴുത്തും യോജിക്കുന്നു... ആശംസകള്‍...

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

സമയോചിതമായ പോസ്റ്റ്. ഇത്തരം ഒട്ടേറേ സംഭവങ്ങള്‍ക്ക് ചരിത്രം സാക്ഷിയായതായി കാണാം.പക്ഷേ സ്വന്തം വാദങ്ങള്‍ക്കു നിരക്കാത്തതായ സത്യങ്ങള്‍ മന:പൂര്‍വ്വം മറച്ചു പിടിച്ച്, എല്ലാം സഭയ്ക്കും വിശ്വാസികള്‍ക്കും എതിരെയുള്ള കുപ്രചരണമാണ് എന്നു വരുത്തിത്തീര്‍ക്കാനുമുള്ള യത്നങ്ങളിലാണ് കേരളത്തിലെ സഭകളെ നയിക്കുന്നവര്‍ നിരന്തരം ഏര്‍പ്പെട്ടു കൊണ്ടിരിക്കുന്നത്. അഭയ കേസ് തെളിഞ്ഞാല്‍ പ്രതികളേക്കാള്‍ കൂടുതല്‍ വെള്ളം കുടിക്കുന്നത് തീര്‍ച്ചയായും സഭ തന്നെയായിരിക്കും.

Roby said...

നല്ല പോസ്റ്റ്.
ഒരു സിനിമയ്ക്കുള്ള വകുപ്പുണ്ടല്ലോ..:)

siva // ശിവ said...

തികച്ചും നല്ല ലേഖനം....ആദ്യമായാ ഈ സംഭവത്തെക്കുറിച്ചു വായിക്കുന്നത്.....നന്ദി....

പാമരന്‍ said...

"ദൈവമേ!!! ഉണ്ടെങ്കില്‍ നീ ആണു ഏറ്റവും വലിയ തീവ്രവാദി. ഇന്നോളം എത്ര എത്രയെത്രപേരെയാണു ജീവിച്ചു കൊതി തീരാതെ ഈ ഭൂമിയില്‍ നിന്നും നീ നീക്കപ്പെട്ടത്‌."

അതു തന്നെ. നല്ല പോസ്റ്റ്‌, നന്ദി.

Anonymous said...

പലതും പുതിയ അറിവുകള്‍.

ലൈംഗികതയുടെ അടിച്ചമര്‍ത്തല്‍ പലയിടത്തും പല കാലങ്ങളിലും കാണാന്‍ കഴിയും എന്ന് തോന്നുന്നു. എല്ലാ ജന്മങ്ങളും ഒരു രതിമൂര്ച്ചയുടെ ഫലം ആണെന്ന് വിസ്മരിക്കുന്നത്തിലാണ് എല്ലാ കുഴപ്പങ്ങളും തുടങ്ങുന്നത്.

Anonymous said...

തികച്ചും പുത്തനായ ഒരു അറിവ്.
ഈ കഥ പരിചയപ്പെടുത്തിയതിനു നന്ദി.
റോബി പറഞ്ഞതുപോലെ ഒരു സിനിമക്കുള്ള സ്കോപ്പുണ്ടിതില്. അവസരോചിത്മായ പോസ്റ്റ്.

ബഷീർ said...

:(

absolute_void(); said...

സ്വയം ബ്രഹ്മചര്യം തിരഞ്ഞെടുക്കുന്നുവരെ വിമര്‍ശിക്കാന്‍ ഞാന്‍ ആളല്ല. എന്നാല്‍ ഇച്ഛയോടെയല്ലാതെ ബ്രഹ്മചര്യം പാലിക്കേണ്ടിവരിക എന്നതു് ലോകത്തിലെ ഏറ്റവും ക്രൂരമായ സ്വയംപീഢനങ്ങളില്‍ ഒന്നാണു്. കത്തോലിക്ക സഭയില്‍ മാത്രമുള്ള ഒരു പ്രശ്നമായി ഇതിനെ ഒതുക്കിക്കാണുന്നതില്‍ കാര്യമില്ല. എന്നാല്‍ അവിടെ ഇതു് വലിയ പ്രശ്നമാണുതാനും.

ഈയടുത്തകാലത്തു് ഏറ്റവുമധികം പ്രയാസം തോന്നിയ സംഭവങ്ങളിലൊന്നാണു് ആലുവയിലെ ഒരാശുപത്രിയില്‍ റിസപ്ഷനിസ്റ്റായിരുന്ന കന്യാസ്ത്രീയുടെ സ്വകാര്യത തെരുവില്‍ വില്‍പ്പനയ്ക്കെത്തിയതു്. മാധ്യമങ്ങളുടെ ആവേശം ചെകിടിപ്പിക്കുന്നതായിരുന്നു. ജീവനുള്ള ഏതു ശരീരവും കാംക്ഷിന്നുന്നതേ ഒരുവേള അവരും ആസ്വദിച്ചുള്ളൂ. എന്നാല്‍ അവരെ തന്റെ കാമപൂരണത്തിനുള്ള ഉപകരണമായി കാണുകയും അതു് മൊബൈലില്‍ ചിത്രീകരിച്ചു് സുഹൃത്തുക്കള്‍ക്കും അപരിചിതര്‍ക്കും മുമ്പില്‍ വിളമ്പുകയും ചെയ്ത നരാധമന്‍ ചെയ്ത തെറ്റിനെ ന്യായീകരിക്കാനാവുമോ?

അഭയ കേസില്‍ സിബിഐ പറയുന്നതില്‍ എത്രമാത്രം സത്യമുണ്ടെന്നു് അറിയില്ല. എന്നാല്‍ അവര്‍ പറയുംപ്രകാരം സിസ്റ്റര്‍ സെഫിക്കു് അവിഹിതബന്ധം ഉണ്ടായിരുന്നു എന്നുതന്നെയിരിക്കട്ടെ. അതിനു് കാരണക്കാര്‍ ആരാണു്? "ദൈവവേല" ചെയ്യുന്നവന്‍ / ചെയ്യുന്നവള്‍ ലൈംഗികജീവിതം ഉപേക്ഷിക്കണമെന്ന തീര്‍പ്പു് എത്രമാത്രം പ്രതിലോമകരമാണു്? അതിനെ അങ്ങനെ തന്നെ നിലനിര്‍ത്തുന്നതില്‍ സഭയ്ക്കെന്നപോലെ പങ്കു് വിശ്വാസികള്‍ക്കുമില്ലേ? അഭയ കാണാന്‍ പാടില്ലാത്ത തെറ്റാണു് താന്‍ ചെയ്യുന്നതെന്നു് സിസ്റ്റര്‍ സെഫിക്കു് എന്തുകൊണ്ടുതോന്നി? അഭയ്ക്കു് നിഷേധിക്കപ്പെട്ട ഭാഗ്യം തനിക്കു് കിട്ടിയെന്നല്ലല്ലോ അവര്‍ ചിന്തിച്ചതു്. എന്തുകൊണ്ടു് ആ കാഴ്ച പോലും കൊലചെയ്യപ്പെടാനുള്ള കാരണമായി? (ഞാനിതെഴുതുന്നതു്, സിസ്റ്റര്‍ സെഫിയാണു് അഭയെ കൊന്നതു് എന്ന വ്യാഖ്യാനം പൂര്‍ണ്ണമായും വിഴുങ്ങിക്കൊണ്ടല്ല. എന്നാല്‍ ആ സാധ്യതയില്‍ നിന്നുകൊണ്ടാണു്. തെളിയിക്കപ്പെടാത്ത കുറ്റം ചാര്‍ത്തുന്നതു് നീതിയല്ലല്ലോ.)

ഇവിടെ കാണുന്ന മറ്റൊരു സംഭവം, ഇത്തരം പ്രശ്നങ്ങളുണ്ടാവുമ്പോള്‍ പലപ്പോഴും സ്ത്രീക്കെതിരെ നടപടി വരികയും പുരുഷന്‍ രക്ഷപ്പെടുകയും ചെയ്യുന്നുവെന്നതാണു്. ആലുവയിലെ കന്യാസ്ത്രീക്കു് സഭാവസ്ത്രം ഉപേക്ഷിക്കേണ്ടിവന്നു. അപമാനിതയായ അവളുടെ ജീവിതം ഇനി എങ്ങനെയെന്നതു് ആരുടേയും ബാധ്യതയല്ല. അവര്‍ക്കു് വേണ്ടി സഭ ഒരു സ്ഥലം ഒരുക്കുകയില്ല. എന്നാല്‍ സമാനമായ സംഭവങ്ങളില്‍ ഉള്‍പ്പെടുന്ന പുരോഹിതനു് തന്റെ ഇടവകയുടെ മേലുള്ള അധികാരം നഷ്ടമാകുമെന്നതൊഴിച്ചാല്‍ കുപ്പായം അഴിക്കേണ്ടിവരാറില്ല. സഭയുടെ തന്നെ ഏതെങ്കിലും എസ്റ്റേറ്റിലേക്കോ അഡ്മിനിസ്ട്രേറ്റീവ് ജോലികളിലേക്കോ ഇടവക ഭരണമൊഴികെയുള്ള മറ്റെന്തെങ്കിലും പ്രവര്‍ത്തികളിലേക്കോ അവരെ തിരിച്ചുവിടും. അത്രമാത്രം.

ആര്‍ത്തവരക്തംകൊണ്ടു് മെത്രാസനം വെഞ്ചരിച്ച കൊച്ചി ബിഷപ്പിനെ സ്ഥാനഭ്രഷ്ടനാക്കിയെന്നതു് നേരു്. എന്നാല്‍ ബിഷപ്പ് പദവി അദ്ദേഹത്തിനു് കൈമോശം വരുന്നില്ല. ജീവിക്കാന്‍ അദ്ദേഹത്തിനു് സഭ തന്നെ മറ്റൊരിടം കൊടുത്തിട്ടുമുണ്ടു്. ഒരിക്കല്‍ ബിഷപ്പ് ആയിരുന്നാല്‍ എന്നും ബിഷപ്പാണു്. എന്നാല്‍ കന്യാസ്ത്രീ വീണാല്‍ വീണതുതന്നെ.

എല്ലാ കിരാതനിയമങ്ങളിലും ഇരയാക്കപ്പെടുന്നവരില്‍ ഏറ്റവും കൊടിയ പീഢനം അനുഭവിക്കേണ്ടി വരുന്നതു് സ്ത്രീക്കു് തന്നെ, സംശയമില്ല.

Shaf said...

നല്ല
ലേഖനം...കൃഷണ.തൃഷ്ണ....ആശംസകള്‍...

Rajeeve Chelanat said...

സമയോചിതമായ പോസ്റ്റ്.
അഭിവാദ്യങ്ങളോടെ

ചങ്കരന്‍ said...

നല്ല ലേഖനം, സാത്താനും , അത്ഭുതങ്ങളും വിശുദ്ധരും ഒക്കെ ഇപ്പോഴും ഉണ്ടെന്നാണ്‌ അത്ഭുതം.

അനില്‍@ബ്ലോഗ് // anil said...

കൃഷ്ണ.തൃഷ്ണ,

നല്ല ലേഖനം.
സംഭവിച്ച കാര്യങ്ങള്‍ തന്നെയോ ഇത്?
വല്ലാ‍ത്ത ഭീകരത.

വികടശിരോമണി said...

കൃഷ്ണ തൃഷ്ണ,
മികച്ച ലേഖനം.അൽ‌പ്പം വലിപ്പം കൂടിയെങ്കിലും വായനക്ഷമമായ എഴുത്ത്.

കിഷോർ‍:Kishor said...

മികച്ച ലേഖനം, കൃഷ്ണ.

സ്വന്തം ലൈംഗികതയിലുള്ള പോരായ്മകളും അസൂയയുമാണ് മനുഷ്യനെ കപടസദാചാരത്തിന്റെയും ബ്രഹ്മചര്യത്തിബ്ന്റെയും ഉപദേശികളാക്കി മാറ്റുന്നത്.

കൃഷ്‌ണ.തൃഷ്‌ണ said...

സെബിന്‍‌
ലൈം‌ഗികതയില്‍‌ എന്നും‌ അപമാനിക്കപ്പെടുന്നത് സ്‌ത്രീ തന്നെയാണ്. അത്‌ കന്യാസ്‌ത്രീയായാലും‌ ശരി ലൈം‌ഗികത്തൊഴിലാളിയായാലും‌ ശരി.

ലൈം‌ഗികത്തൊഴിലാളികളുടെ കഥയിലേക്കൊന്നു നോക്കിയാല്‍‌ ഇതില്‍‌ ഒരു ശതമാനം‌ പോലും‌ സ്വയം‌ ഇതിലേക്കിറങ്ങിവന്നവരില്ല. ഒരാളുപോലുമില്ലാ എന്നു പറയാം‌. ഏതെങ്കിലും‌ ഒരു പുരുഷന്റെ വഞ്ചനയുടേയോ, അതിക്രമത്തിന്റെയോ കഥയുടെ ഉള്‍‌നൊമ്പരം‌ പറയാനുണ്ടാകും‌ ഓരോ ലൈം‌ഗികതൊഴിലാളിക്കും. പക്ഷേ ആ പുരുഷനെവിടെ? ആരും‌ അതു തിരക്കാറില്ല.

ഒരു പെണ്ണിനെ തെരുവുവേശ്യ എന്നു മുദ്രകുത്തി വിളിക്കുന്നവര്‍‌ അവളെ ആദ്യമായി തെരുവിലിറക്കിയവനെ ഒന്നന്വേഷിച്ചിരുന്നെങ്കില്‍‌ എന്നു ആഗ്രഹിക്കാറുണ്ട്.

സ്വയം‌ ഈ തൊഴിലുസ്വീകരിക്കുന്നവര്‍‌ ഇല്ല. കുറഞ്ഞപക്ഷം‌ ഇന്ത്യയിലെങ്കിലും. ലൈം‌ഗികതയുടെ ഇര എന്നും‌ സ്ത്രീ തന്നെ.

Jayasree Lakshmy Kumar said...

വളരേ നല്ല പോസ്റ്റ്. റോബി പറഞ്ഞതു തന്നെയാണ് എനിക്കും തോന്നിയത്. ഒരു സിനിമ പോലെ!!

Appu Adyakshari said...

കൃഷ്ണതൃഷ്ണ... ശ്വാസം അടക്കിപ്പിടിച്ചു വായിച്ച കഥ. മറ്റുപല ക്രിസ്തീയ സഭകളെപ്പോലെ, കത്തോലിക്കാ സഭയും അവരുടെ പുരോഹിതര്‍ക്ക് വിവാഹം ചെയ്യുവാനും കുടുംബജീവിതം നയിക്കുവാനുമുള്ള അനുവാദം എന്നേ നല്‍കേണ്ടതായിരുന്നു. അവരത് ചെയ്തില്ല. സ്വയം ബ്രഹ്മചര്യം സ്വീകരിക്കുന്നവരും, അത് അങ്ങനെതന്നെ കൊണ്ടുനടക്കാന്‍ ശേഷിയുള്ളവരും അത് സ്വീകരിച്ചുകൊള്ളട്ടെ. അല്ലാത്തവര്‍ വിവാഹം ചെയ്യട്ടെ.

കൃഷ്‌ണ.തൃഷ്‌ണ said...

ചാണക്യന്‍, വളരെ ശരി തന്നെ
വളരെ വലിയ സത്യം. സോക്രട്ടീസും ഗലീലിയോയുമൊക്കെ ഇത്തരം ക്രൂരശിക്ഷയുടെ ഇരകളായിരുന്നുവല്ലോ..

പകല്‍ക്കിനാവന്‍
സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി.

മോഹന്‍ പുത്തന്‍ചിറ,
ശരിയാണ്‌. തെറ്റുചെയ്തവര്‍ ആരായിരുന്നാലും ശിക്ഷിക്കപ്പെടേണ്ടവരാണെന്ന സത്യത്തെ അംഗീകരിച്ചുകൊണ്ട് ക്രിസ്ത്യന്‍സഭ ഈ വിഷയത്തില്‍ നിന്നും അകന്നു നിന്നിരുന്നെങ്കില്‍ സഹനത്തിന്റെ മതമായ ക്രിസ്തുമതത്തോടു ജനങ്ങള്‍ക്കു ബഹുമാനം വര്‍ദ്ധിക്കുമായിരുന്നു.

റോബി
ഈ കഥ സിനിമയായിട്ടുണ്ട്. ദി ഡെവിള്‍സ്‌ എന്ന പേരില്‍, കെന്‍ റസ്സല്‍ എന്ന സംവിധായകാനാണ്‌ 1971-ല്‍ ഇതു സിനിമയാക്കിയത്. ആല്‍ദൌസ്‌ ഹക്‌സ്‌ലിയുടെ 'ദി ഡെവിള്‍സ് ഓഫ് ലൌഡണ്‍ എന്ന ബുക്കിനെ ആധാരമാക്കിയാണ്‌ ഈ ചിത്രം നിര്‍മ്മിച്ചത്. സിനിമയെക്കുറിച്ചറിയാന്‍ വിക്കിയിലെ ഈ ലിങ്ക്‌ കാണുക

കൃഷ്‌ണ.തൃഷ്‌ണ said...

ശിവ, വന്നതിലും വായിച്ചതിലും സന്തോഷം.

പാമരന്‍, നല്ല വാക്കുകള്‍ക്കു നന്ദി

കവിത, വന്നതിനും കമന്റിനും നന്ദി. ഞാന്‍ കവിത വായിച്ചു. പിന്നിലേക്കുള്ള ആ തിരിഞ്ഞുനടത്തം നന്നേ ഇഷ്ടായി.

കൃഷ്‌ണ.തൃഷ്‌ണ said...

വിനുചന്ദ്ര, വരവിനും വായനക്കും നന്ദി

ബഷീര്‍ജി, നന്ദിയോടെ ഒരു മറുചിരി തരുന്നു.

ഷാഫ്, വിസിറ്റിനു നന്ദി

സെബിന്‍, & രാജീവ് ചേലനാട്ട്
നിങ്ങളെപ്പോലെയുള്ളവരെ വായിച്ചാണ്‌ ഞാന്‍ ബൂലോകത്തിലെത്തിയതു തന്നെ..വരവിനു നന്ദി.

ചങ്കരാ..അങ്ങനെ വിളിക്കാനൊരു സുഖമുണ്ടു കേട്ടോ..ശരിയാണ്, കാലമെത്ര പുരോഗമിച്ചാലും സയന്‍സ്‌ എത്ര വളര്‍ന്നാലും ഈ വിശുദ്ധന്‍മാരേയും സാത്താന്‍മാരേയും നമ്മള്‍ ഊട്ടിവളര്‍ത്തിക്കൊണ്ടേയിരിക്കും.

അനില്‍@ബ്ലോഗ്, വികടശിരോമണി, കിഷോര്‍ നിങ്ങളുടെ പതിവു സന്ദര്‍ശനത്തിനു നന്ദി. നിങ്ങളുടെ ഓരോ അഭിപ്രായവും എനിക്കു ഓരോ പാഠങ്ങളാണ്‌.

ലക്ഷ്മി, ഈ സന്ദര്‍ശനത്തിനു നന്ദി. വായിക്കുന്നുണ്ടാകാമെങ്കിലും എന്റെ പോസ്റ്റിനു സ്‌ത്രീജനങ്ങള്‍ ആരും കമന്റെഴുതിക്കണ്ടിട്ടില്ല. ഏവരോടും ഹൃദയം നിറയെ സഹോദര്യവും ബഹുമാനവുമേ ഉള്ളൂ എന്നറിയിക്കട്ടെ.

അപ്പു, ഈ വരവിനു നന്ദി. ബൂലോകത്തിലെത്തുന്നവര്‍ക്കു പിടിച്ചു നടക്കാന്‍ ഒരു കൈവിരല്‍ കൊടുക്കുന്ന ആ സുമനസ്സിനു ഹൃദയം കൊണ്ടൊരു നമസ്‌ക്കാരം.

nandakumar said...

കൃഷ്ണ, വായിച്ചിട്ടു കുറേ ദിവസമായി :) ഐരൂരിന്റെ പുസ്തകം മുന്‍പ് വായിച്ചതോണ്ടാവും, ചിലപ്പോള്‍ കൂടുതല്‍ ഒന്നും പറയാതെ പോയത്. ക്ഷമീ... ;)

എന്തായാലും ഈ സംഭവം (ചരിത്രം) ഇപ്പോ പോസ്റ്റിയത് കാലികമായി. ചരിത്രം വീണ്ടും ആവര്‍ത്തിക്കുന്നു...

നന്ദന്‍/നന്ദപര്‍വ്വം

മുക്കുവന്‍ said...

after writting this long blog and getting enough hits, you are jumping up high.

of course there are few priest are not behaving properly.


could you devote two weeks a year for a charity work, away from your family? I am you will not... you would have never worked even a single day :) still you run over a priest who devoted his life for charity work.. great buddy.. keep on doing the same....

could you write a blog against Sreemati's/Kodiyeri's son? you will not, you better NOT!