Wednesday, March 18, 2009

മാംഗല്യം താലിച്ചരടിലൂടെ..

വിവാഹം എന്ന ബന്ധ(ന)ത്തിലൂടെ 'ഒരാള്‍ക്ക്‌ ഒരിണ', 'ആണിന്റെ ഇച്ഛാനുവര്‍ത്തി പെണ്ണ്‌ ' എന്നൊക്കെയുള്ള സാമൂഹികമര്യാദച്ചട്ടങ്ങളിലേക്ക് മനുഷ്യന്‍ എത്തിയതെങ്ങനെയായിരിക്കും?

വിവാഹത്തെക്കുറിച്ച് എഡ്‌വേര്‍ഡ് വെസ്‌റ്റര്‍മാര്‍ക്ക് പറയുന്നതിങ്ങനെയാണ്‌.

"പുരുഷന്‍ സ്‌ത്രീയുമായി ആചാരനിയമപ്രകാരം ലൈംഗികസുഖത്തിനും സന്താനോത്പാദനത്തിനുമായി പാരസ്‌പരിക ഉത്തരവാദിത്വബോധത്തോടെ ഏര്‍പ്പെടുന്ന നിയമസാധുതയുള്ള ബന്ധമാണ്‌ വിവാഹം. മനുഷ്യവളര്‍ച്ചയുടെ ആദ്യകാല ചരിത്രത്തില്‍ ഒരു സാമൂഹികാവശ്യമായി ഉടലെടുത്ത വിവാഹമെന്ന സമ്പ്രദായത്തില്‍ ഈ ബന്ധത്തിലേര്‍പ്പെടുന്ന വ്യക്തികളിലെ സാമ്പത്തികസാഹചര്യമാണ്‌ പങ്കാളിയുടെ ഉടമസ്ഥതാവകാശം നിര്‍ണ്ണയിച്ചിരുന്നത്. സാമ്പത്തികാധിഷ്ഠിതമായ ഒരു സാമ്പ്രദായികതയില്‍ നിന്നാണ്‌ ക്രമേണ വിശുദ്ധകര്‍മ്മമായും അധികാരചിഹ്നമായും വിവാഹബന്ധങ്ങളെത്തിച്ചേര്‍ന്നത്."

പരിണാമഘട്ടങ്ങളില്‍ പൌരോഹിത്യാധിപത്യം സമൂഹത്തിലുണ്ടായതോടെയാണ്‌ വിവാഹം എന്ന സമ്പ്രദായം നിലവില്‍ വന്നത്. കൂട്ടായ ഒരു ഭരണ സംവിധാനമുണ്ടാക്കാനും, ചിതറി ജീവിക്കുന്ന മനുഷ്യരെ ഒരുമിപ്പിക്കുവാനുമുള്ള പൌരോഹിത്യബുദ്ധിയുടെ കൂട്ടുതുകയാണിന്നു കാണുന്ന വിവിധ മതങ്ങളെന്നിരിക്കലും ഇന്നത്തേതുപോലെ നിരവധി മതങ്ങളോ, അവര്‍ക്കൊക്കെ ഒന്നോ അതിലധികമോ ദൈവങ്ങളോ ഒന്നും അന്നത്തെ മനുഷ്യസങ്കല്പങ്ങളിലുണ്ടായിരുന്നില്ല.

പുരോഹിത മതങ്ങള്‍ (അഭിപ്രായങ്ങള്‍)ക്കൊപ്പം മനുഷ്യനെ ചേര്‍ത്തുനിര്‍ത്തുവാനുള്ള നിരവധി ശ്രമങ്ങളില്‍, ദൈവവിശ്വാസത്തെപ്പോലെതന്നെ വിജയം വരിച്ച ഒരു സമ്പ്രദായമായിരുന്നു വിവാഹമെന്ന്‌ റോബര്‍ട്ട് ബ്രിഫാള്‍ട്ടും എഴിതിയിട്ടുണ്ട്. ആണു പെണ്ണിനേയും പെണ്ണു ആണിനേയും 'കഴിവിന്റെ' അടിസ്ഥാനത്തില്‍ സ്വന്തമാക്കിവെച്ചുവന്ന ഒരു പ്രവണത ആദിസംസ്കൃതിയില്‍ തന്നെയുണ്ടായിരുന്നു. ഇരതേടാനുള്ള പുരുഷന്റെ കഴിവ് പിന്നെ ഇണയെ സംരക്ഷിക്കാനുള്ള കഴിവെന്ന നിലയിലേക്കെത്തിയതോടെ പുരുഷന്‍ ഇണയെ സ്വാര്‍ത്ഥതയോടെ സ്വന്തമാക്കിവെക്കാന്‍ തുടങ്ങി. സാമ്പത്തിക ഔന്നത്യമുള്ള സ്‌ത്രീകള്‍ ഇണയെ സ്വീകരിക്കുന്നതില്‍ ഉടമസ്ഥാവകാശം കാട്ടിയിരുന്ന കാലത്തെ രാജകുമാരിമാരുടെ സ്വയംവരവും, ഗാന്ധര്‍വവിവാഹവും യവനസുന്ദരിമാരുടെ അടിമപ്രേമവും മറ്റും കഥകളിലൂടെ നമുക്കു സുപരിചിതമാണ്.

ഇണയെ സംരക്ഷിക്കാനുള്ള കഴിവ്‌ ഇണയെ സ്വന്തമായി സൂക്ഷിക്കാനുള്ള, അവകാശപ്പെടാനുള്ള സാമ്പത്തികമായ കഴിവ്‌ എന്ന രീതിയിലേക്കു പരിണമിച്ചപ്പോള്‍ സമൂഹത്തില്‍ ബഹുഭാര്യാത്വവും ബഹുഭര്‍ത്ത്വത്വവും ഉണ്ടായി. മനുഷ്യര്‍ ഇരക്കുവേണ്ടിയല്ലാതെ ഇണക്കുവേണ്ടിയും പരസ്‌പരം പോരടിച്ചു തുടങ്ങി.

ഒരാള്‍ക്ക് ഒരു ഇണ എന്ന നിലയിലേക്കു കാര്യങ്ങള്‍ എത്താന്‍ പിന്നെയും നൂറ്റാണ്ടുകള്‍ വേണ്ടിവന്നു. ഏക ഇണയിലൊതുങ്ങാന്‍ മാത്രം മൃഗസ്വഭാവം നഷ്ടപ്പെടാതിരുന്ന മനുഷ്യന്‍ അതിനു തയ്യാറാകാതെ concubinage അഥവാ വെപ്പാട്ടി സമ്പ്രദായത്തിലൂടെ തങ്ങളുടെ അനുശീലം തുടര്‍ന്നുകൊണ്ടുമിരുന്നു. ഇതിന്റെ വാണിജ്യപരമായ പിന്തുടര്‍ച്ചയാണ്‌ 17-ം നൂറ്റാണ്ടോടെ ഇംഗ്ലണ്ടില്‍ രൂപപ്പെട്ട സാമൂഹികചട്ടങ്ങള്‍.

സാമ്പത്തികസാഹചര്യമായിരുന്നു ഇണയുടെ മേലുള്ള ഉടമസ്ഥാവകാശമെന്നിരിക്കെ, വിവാഹത്തോടെ പെണ്ണ്‌ അടിമയാക്കപ്പെട്ടതെങ്ങനെ?

പെണ്ണ്‌ അടിമയാക്കപ്പെട്ടതല്ല, സ്വയം അടിമയായതാണെന്നതാണ്‌ സത്യം. അവളിലെ നൈസര്‍ഗ്ഗികമായ മാതൃഭാവം പുരുഷനോടു ചാഞ്ഞു നില്‍ക്കാന്‍ അവളെ പ്രേരിപ്പിച്ചുകൊണ്ടിരുന്നു. ഈ ചായ്‌വിന്റെ വരിഞ്ഞുമുറുക്കല്‍ പുരുഷനെ കൂടുതല്‍ ദൃഢമാക്കുകയും ആ ദൃഢത ധാര്‍ഷ്‌ട്യമായി വളരുകയുമാണുണ്ടായത്. സ്‌ത്രീകളില്‍ ഈ ചായ്‌വുണ്ടായതാകട്ടെ, പരിണാമത്തിന്റെ വലിയ ഒരു ഭാഗമായിട്ടാണു താനും.

പരിണാമത്തിന്റെ പ്രബലമായ ഘട്ടങ്ങളിലൊരിടത്തുവെച്ച്‌ മനുഷ്യന്‍ നിവര്‍ന്നു നടക്കാന്‍ തുടങ്ങിയതോടെ അവനു തന്റെ ലൈംഗികാവയവം പുറത്തുകാട്ടാതെ നടക്കാനാകാതെ വന്നു. എന്നാല്‍ സ്‌ത്രീകള്‍ക്ക്‌ പുരുഷനെപ്പോലെയോ, മറ്റു ജീവികളെപ്പോലെയോ ബാഹ്യമായി കാണും വിധമായിരുന്നില്ല ലൈംഗികാവയവം. തങ്ങളുടെ ലൈംഗികാവയവം വളരെയേറെ ഗുഹ്യമായിപ്പോയതിനാല്‍ അതു പുരുഷന്റെ ശ്രദ്ധ ആകര്‍ഷിക്കുന്നില്ലയോ എന്ന സംശയം സ്‌ത്രീകളിലുണ്ടായി. എല്ലാവരും സദൃശരൂപികളായിരുന്നതിനാല്‍ അന്നു മുഖസൌന്ദര്യമോ, ശാരീരികവടിവുകളോ, മാംസപുഷ്കലതയോ ആകര്‍ഷണത്തിന്റെ മാനദണ്ഡമായിരുന്നില്ല.

ഇണയെ ആകര്‍ഷിക്കാന്‍ മൃഗങ്ങള്‍ കാണിക്കുന്ന ചേഷ്ടകള്‍ കണ്ടുശീലിച്ച സ്‌ത്രീകള്‍ തങ്ങള്‍ക്കും ഇണയെ ആകര്‍ഷിക്കാനുതകുന്ന ചില സൂത്രങ്ങളെക്കുറിച്ചു ചിന്തിച്ചുതുടങ്ങി. ഗുഹ്യമായിരിക്കുന്ന തന്റെ ലൈംഗിക പ്രദേശത്തേക്കു പുരുഷന്റെ ശ്രദ്ധ ആകര്‍ഷിക്കാന്‍ അവള്‍ പച്ചില കൊണ്ടും പുല്ലുകള്‍ കൊണ്ടും ഗുഹ്യപ്രദേശം അലങ്കരിക്കാന്‍ തുടങ്ങി. ഗുഹ്യഭാഗങ്ങളിലേക്കു പുരുഷന്റെ ശ്രദ്ധയാകര്‍ഷിക്കാനായിട്ടായിരുന്നു, മറിച്ച് നഗ്നത മറക്കാനായിരുന്നില്ല, ആദ്യമായി സ്‌ത്രീകള്‍ അരക്കെട്ടു അലങ്കരിച്ചുതുടങ്ങിയത്. ബാഹ്യമായി കാണാനാകുന്നതും പുരുഷനെ ആകര്‍ഷിക്കുന്നതുമായ മുലകളാകട്ടെ മറച്ചിരുന്നുമില്ല.

പച്ചിലയും പുല്ലുകളും ശാശ്വതമായ ഒരു ആകര്‍ഷണമല്ലായെന്ന തിരിച്ചറിവില്‍ ഗുഹ്യപ്രദേശങ്ങളില്‍ സ്‌ത്രീകള്‍ പച്ചകുത്താന്‍ തുടങ്ങി. വിവിധതരം ചിത്രപ്പണികളും ജീവികളുടെ ചിത്രങ്ങളും മറ്റും സ്‌ത്രീകള്‍ അരക്കെട്ടില്‍ വരക്കാന്‍ തുടങ്ങിയതും ഇണയെ ആകര്‍ഷിക്കുന്നതിനുവേണ്ടിയായിരുന്നു. നഗ്നതയെ അലങ്കരിക്കുക എന്നത് ക്രമേണ അലങ്കരിച്ചു മറയ്‌ക്കുക എന്ന രീതിയിലേക്കെത്തിച്ചേര്‍ന്നു. മറച്ചുവെച്ചിരിക്കുന്നത് വെളിപ്പെടുത്തിക്കാണാനുള്ള മനുഷ്യന്റെ കേവല ജിജ്ഞാസ ഔല്‍സുക്യമായി വളര്‍ന്നതോടെ ആകര്‍ഷണത്തിന്റെ തന്ത്രം സ്‌ത്രീകള്‍ മനസ്സിലാക്കിക്കഴിഞ്ഞിരുന്നു. വിവിധ വര്‍ണ്ണത്തില്‍ അലങ്കാരപ്പണികളോടെ ശരീരങ്ങള്‍ പച്ചകുത്തിയിരുന്നതില്‍ നിന്നുമാണ്‌ ഇന്നുകാണുന്ന വസ്ത്രധാരണം എന്ന രീതിയിലേക്കു കാര്യങ്ങളെത്തിച്ചേര്‍ന്നത്.

പച്ചകുത്തില്‍ നിന്നും പുരോഗമിച്ച്‌ മരത്തിന്റെ തൊലിയും മൃഗങ്ങളുടെ തുകലും മറ്റും കൊണ്ട് സ്ത്രീകള്‍ അരക്കെട്ട് മറച്ചു തുടങ്ങി. വര്‍ണ്ണാഭവും പെട്ടെന്നു ആകര്‍ഷിക്കുന്നതുമായ പുലിത്തോലായിരുന്നു ആദ്യകാലത്തെ ഏറ്റവും പ്രിയമേറിയ അങ്കി. മല്ലിട്ടുകൊല്ലാന്‍ പ്രയാസമേറിയ പുലിയുടെ തോല്‍‍ ധരിക്കുന്നത് വീരത്വത്തിന്റേയും ധൈര്യത്തിന്റേയും പ്രതീകമായി. ഇണക്കു അര മറയ്‌ക്കാന്‍‌ പുലിത്തോല്‍ സമ്മാനിക്കുന്ന പുരുഷനായിരുന്നു ഏറ്റവും ശൂരനായി കണക്കാക്കപ്പെട്ടിരുന്നത്.

കീഴ്പ്പെടുത്തിയ ഇരയെ മറ്റൊരു മൃഗത്തിനു കൊടുക്കാന്‍ വിസമ്മതിക്കുന്ന അതേ മൃഗസ്വഭാവമാണ്‌ താന്‍ കീഴ്പ്പെടുത്തിയ ഇണയെ അന്യപുരുഷനു കൊടുക്കാതെ സൂക്ഷിക്കാന്‍ പുരുഷനെ പ്രേരിപ്പിച്ച മന:ശാസ്ത്രവും. പരിണാമപുരോഗതി സമൂഹത്തിന്റേതന്നെ പുരോഗതിയായതോടെ കുടുംബം എന്ന സമ്പ്രദായം നിലവില്‍ വന്നു. ഇരതേടി വരുന്ന പുരുഷനു വിശ്രമിക്കാനവസരം കൊടുത്ത പെണ്ണ്‌ കുടുംബത്തിന്റെ ആധിപത്യത്തിലേക്കു വളര്‍ന്നു. മാതൃഭാവത്തിന്റെ മമത പെണ്ണിനെ കുടുംബത്തിന്റെ നേതൃത്വത്തിലേക്കു കൊണ്ടെത്തിച്ചു.

കുടുംബം എന്ന വ്യവസ്ഥയിലേക്കു സമൂഹം ചുരുങ്ങിത്തുടങ്ങിയതോടെ തനിക്കു ഇര കൊണ്ടു തരുന്ന ആണിനെ തന്റെ തന്നെ പക്കല്‍ പിടിച്ചു നിര്‍ത്തേണ്ടതു പെണ്ണിന്റെ ചുമതലയായി. വെപ്പാട്ടി സമ്പ്രദായത്തിലെത്തിയതോടെ ഇണയ്ക്കു വേണ്ടിയുള്ള പോര്‌ സ്‌ത്രീകള്‍ തമ്മിലായി തുടങ്ങിയിരുന്നു. പുരുഷനെ തന്നില്‍ തന്നെ പിടിച്ചു നിര്‍ത്താന്‍ ഇന്നത്തെപ്പോലെ അന്നും പെണ്ണിനു വളരെയേറെ സന്ധിചെയ്യേണ്ടി വന്നിരുന്നു. തന്റെ ഇണയുടെ ആകര്‍ഷണം അന്യസ്‌ത്രീയിലേക്കു പടരാതിരിക്കാന്‍ അവള്‍ക്കു പോരിനൊപ്പം കഠിനാധ്വാനവും ചെയ്യേണ്ടിവന്നു. മാതൃഭാവത്തിലൂടെ അനുശീലിച്ച വഴങ്ങലിന്റേയും വിധേയത്വത്തിന്റേയും ഛായയില്‍ ചുമതലകള്‍ കണിശമായും കൃത്യമായും ചെയ്തുപോന്ന പെണ്ണിന്റെ ശീലം ക്രമേണ വിധേയത്വത്തിന്റെ നിറംചേര്‍‌ന്ന സദാചാരനിയമമായി.

ദൈവവും മതവും ജനിക്കുന്നതിനുമുന്നേയുള്ള മന്ത്രവാദിപുരോഹിതരാണ്‌ ഇത്തരുണത്തില്‍ അവള്‍ക്കു തുണയായെത്തിയത് . ഇന്നും എന്നും മന്ത്രവാദത്തിന്റെ അടിസ്ഥാനനിയമം എന്നത് Law of similarity അഥവാ സദൃശ്യതാനിയമമാണ്‌. പുരുഷനെ തന്നോടൊപ്പം നിര്‍ത്താന്‍ സ്‌ത്രീ അവളുടെ യോനീസദൃശമായ അടയാളങ്ങള്‍ ശരീരത്തില്‍ ധരിച്ചു പുരുഷനെ തന്റെ ഗുഹ്യഭാഗം ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരുന്നാല്‍ പുരുഷന്‍ അന്യയോനിയിലേക്കു ആകര്‍ഷിക്കപ്പെടുകയില്ലായെന്നു മന്ത്രവാദപുരോഹിതര്‍ സ്‌ത്രീകളെ പഠിപ്പിച്ചു. (Ref: Primitive Religion-Evans Pritchard).

ഭയത്തിന്റെ കാര്യത്തില്‍ പുരുഷനേക്കാള്‍ മുന്നിലായിരുന്ന സ്‌ത്രീകള്‍ അടയാളങ്ങളിലേക്കു സ്ത്രീശക്തി അവാഹിച്ചു കഴുത്തിലണിഞ്ഞാല്‍ പുരുഷന്‍ വിട്ടുപോകില്ലായെന്ന മന്ത്രവാദനിയമം വല്ലാതെകണ്ടു ധരിച്ചുവശായി. സ്‌ത്രീകള്‍ യോനീരൂപത്തിലുള്ള ഇലകളും പൂവുകളും കണ്ടെത്തി ധരിക്കാന്‍ തുടങ്ങിയത് അന്നുമുതലാണ്‌. മാത്രവുമല്ല, മുന്‍പുണ്ടായിരുന്ന സാമൂഹികക്രമത്തിനു വിരുദ്ധമായി മനുഷ്യരില്‍ ഏക ഇണബന്ധം നിലവില്‍ വന്നതോടെ, പ്രസവിക്കാനാകാത്ത സ്‌ത്രീകളുടെ എണ്ണവും വര്‍ദ്ധിച്ചു. നേരത്തേ വന്ധ്യയായ സ്‌ത്രീ മാത്രമേ പ്രസവിക്കാതിരുന്നുള്ളൂ എങ്കില്‍ ഏക ഇണ ബന്ധത്തോടെ വന്ധ്യനായ പുരുഷന്റെ ഇണയും പ്രസവിക്കാതെയായി. പുരുഷനെ സ്വന്തം ആകര്‍ഷണവലയത്തില്‍ നിര്‍ത്താനും സന്താനലബ്ധിക്കുമൊക്കെയായി സ്‌ത്രീയോനീ രൂപത്തിലുള്ള വസ്തുക്കള്‍ ധരിക്കേണ്ടത് അത്യാവശ്യമാണെന്ന മന്ത്രവാദനിയമം അങ്ങനെ പൊതുസ്‌ത്രീശീലമായി മാറി.

ഇലകളും പുഷ്പങ്ങളും ഒരു ദിവസത്തില്‍ കൂടുതല്‍ വാടാതെ നില്‍ക്കാത്തതിനാല്‍ നവംനവമായ രീതികള്‍ സ്‌ത്രീകള്‍ക്കു കണ്ടെത്തേണ്ടി വന്നു.മരത്തിന്റെ കറകള്‍ ഉരുട്ടിയെടുത്ത്‌ യോനീരൂപമാക്കി സ്ത്രീകള്‍ കഴുത്തില്‍ പതിപ്പിച്ചു, കെട്ടിത്തൂക്കി. ക്രമേണ യോനീരൂപത്തിലുള്ള കക്കകള്‍ കഴുത്തില്‍ ധരിക്കാന്‍ തുടങ്ങി.

മിനുസമാര്‍ന്നതും വിവിധവര്‍ണ്ണങ്ങളിലുള്ളതുമായ കവടികളും കക്കകളും ധരിക്കുന്നതു ആചാരമായി മാറിയത് അങ്ങിനെയാണ്‌. പിന്നീട് വിവാഹം കഴിക്കാന്‍ തയ്യാറാകുന്ന കന്യക കക്കകള്‍ കൊണ്ടുണ്ടാക്കിയ മാല ധരിക്കുന്നത് ഒരു ആചാരമായി മാറി. എല്ലാവര്‍ക്കും ധരിക്കാനാകും വിധം കക്കകള്‍ ലഭ്യമല്ലാതായതോടെയാണ്‌ ലോഹങ്ങള്‍ കൊണ്ടു കക്കയുടെ സദൃശരൂപങ്ങള്‍ ഉണ്ടാക്കി ധരിക്കാന്‍ തുടങ്ങിയത്.

ഇലയരച്ചും മഞ്ഞളരച്ചും നിറം വരുത്തി വള്ളിനാരുകളില്‍ കോര്‍ത്തിരുന്ന ലോഹത്തിന്റെ കക്കകള്‍ പിന്നെ ഭാരം കുറഞ്ഞതും അനായാസം വഴങ്ങുന്നതുമായ മഞ്ഞലോഹം കൊണ്ടുണ്ടാക്കിത്തുടങ്ങി. മഞ്ഞലോഹം കൊണ്ടു കക്കകള്‍ ഉണ്ടാക്കാന്‍ തുടങ്ങിയതോടെയാണ്‌ ഈ ലോഹത്തിനു വിലയുണ്ടായിത്തുടങ്ങിയതെന്നാണ്‌ എലിയറ്റ് സ്‌മിത്ത് (Ref: Evolution of Man) അഭിപ്രായപ്പെട്ടിരിക്കുന്നത്‌. പുരുഷമേധാവിത്വത്തിന്റെ ചിഹ്നമായി ഇന്നും മഞ്ഞലോഹം കൊണ്ടുണ്ടാക്കിയ യോനീസദൃശമായ 'താലി' സ്‌ത്രീകള്‍ ധരിക്കുന്നത് നമ്മള്‍ ആ പഴയ ഗോത്രസംസ്‌കാരത്തിന്റെ ഇങ്ങേയറ്റത്തെ കണ്ണിയാണെന്നു വിളിച്ചു പറയുന്നു.പരിണാമത്തിന്റെ ഈ അറ്റത്തു നില്‍ക്കുമ്പോഴും, മനുഷ്യന്‍ വ്യത്യസ്ത മതപുരോഹിതക്കള്ളികളിലായെങ്കിലും വിവാഹവേളയില്‍ അടയാളങ്ങള്‍ ധരിക്കുന്നതും ധരിപ്പിക്കുന്നതും ഇന്നും എവിടെയും തുടരുന്നു.

ഒരിക്കല്‍ കുടുംബത്തിന്റെ അധിപയായിരുന്ന പെണ്ണ്‌ ഇത്തരം ഭീതിയുടെ അരികുപറ്റിപ്പോയതാണ്‌ അവളെ ഇരയാക്കുന്നതില്‍ പുരുഷനു കിട്ടിയ പ്രചോദനം. അവള്‍ അവനെ നഷ്ടപ്പെടാതിരിക്കാന്‍ ധരിച്ചു തുടങ്ങിയ അടയാളം ക്രമേണ അവന്റെ അധികാരചിഹ്നമായി. സ്‌ത്രീയുടെ ചായ്‌വ്‌ അവളുടെ അടിമത്തമായി. വെപ്പാട്ടിസമ്പ്രദായം സമൂഹത്തില്‍ നിന്നകന്നു പുരോഹിതരുടേതായി. പിന്നെ അവര്‍ക്കായി ആരാധനാലയങ്ങളില്‍ സ്‌ത്രീകള്‍ നിവസിപ്പിക്കപ്പെട്ടു. പാഫോസ് വേശ്യകളും ദേവദാസികളും ഈ പരമ്പരയുടെ കണ്ണികളായി.

സമ്പത്തിന്റെ ആധിപത്യം പുരുഷനില്‍ നിക്ഷിപ്തമായതോടെയാണ്‌ വിവാഹബന്ധത്തിലെ മേല്‍ക്കോയ്മയും ഉടമസ്ഥതാവകാശവും പുരുഷനിലെത്തിയത്. 17-ം നൂറ്റാണ്ടോടെ ഇംഗ്ലണ്ടില്‍ വികസിതമായ വിവാഹച്ചട്ടങ്ങളും, വിവാഹമോചനച്ചട്ടങ്ങളും സമ്പന്നപൌരോഹിത്യപുരുഷവര്‍ഗ്ഗത്തിന്റെ ഇടപെടലുകളിലൂടെ സദാചാരച്ചട്ടങ്ങളായി, ചരിത്രസത്യമായി നമ്മുടെ മുന്നിലുണ്ട്.

ഇംഗ്ലീഷ്‌ വാഴ്ച കപ്പല്‍ കയറിവരുന്നതിനു മുന്നുള്ള കേരള ചരിത്രം പരിശോധിച്ചാല്‍ മരുമക്കത്തായം എന്ന സാമൂഹ്യാചാരപ്രകാരം വിവാഹബന്ധത്തില്‍ സ്‌ത്രീകള്‍ മേല്‍ക്കോയ്‌മ സൂക്ഷിച്ചിരുന്ന ലഘുചിത്രം നമുക്കു കേരളത്തിലും കാണാം.

ഇതൊക്കെ പരിണാമപ്രക്രിയയുടെ കയറിത്തീര്‍‌ന്ന പടികള്‍. അറിവിന്റെ തീജ്വാലകള്‍‌ കൂടുതല്‍‌ വെളിച്ചത്തിലേക്കു നയിക്കുകയും‌ നമ്മള്‍‌ ചിന്തയില്‍‌ തീ പിടിച്ചവരായി വളരുകയും‌ ചെയ്തു. കൊഴിഞ്ഞടര്‍‌ന്ന ഈ പൈതൃകത്തെ പരിണാമത്തിന്റെ ഭാഗമായി കരുതാതെ അതിന്റെ പേരില്‍‌ ഊറ്റം‌ കൊള്ളുകയോ, പരസ്‌പരം‌ നാണംകെടുത്തുകയോ ചെയ്യൂമ്പോള്‍ നമ്മള്‍ പുതിയ മാറ്റങ്ങള്‍‌ക്കു പുറംതിരിഞ്ഞുനിക്കുന്നവരാകുന്നു.

ഇനി സഹോദരിമാരോട്..

പുരുഷന്റെ ആ പഴയ വെപ്പാട്ടിസം‌സ്കാര പ്രതിപത്തിയും‌ കീഴ്‌പ്പെടുത്തലും‌ ഇന്നുമുണ്ട്. പെണ്ണിനെക്കുറിച്ചു പറയുമ്പോഴൊക്കെ ലൈം‌ഗികതയുമായി മാത്രം‌ ബന്ധപ്പെടുത്തിയും‌ താരതമ്യം‌ ചെയ്‌തും‌ നോക്കിക്കാണുന്ന പുരുഷന്റെ കാഴ്ചപ്പാടിനെതിരെ പെണ്ണു ശക്തികൊണ്ടും‌ ശേമുഷി കൊണ്ടും കൂട്ടായി പ്രതികരിക്കാത്തിടത്തോളം‌ ഇത്തരം‌ കീഴ്പ്പെടുത്തലിനു ശക്തികുറയുകയില്ല. മഞ്ഞലോഹം‌ ധരിച്ചും‌ പുള്ളിത്തോല്‍‌ ധരിച്ചും‌ പുരുഷനെ വീണ്ടും വീണ്ടും ആകര്‍‌ഷിക്കുന്ന ആ പഴയ സൂത്രത്തില്‍‌ നിന്നും‌ തന്റെ ശരീരം‌ കേവല ലൈം‌ഗികാകര്‍‌ഷണത്തിനുള്ളതോ ആസ്വാദനത്തിനുള്ളതോ ആയ അവയവമല്ല, തനിക്കു തന്റേതായ സ്വത്വാവസ്ഥയുണ്ടെന്നു പെണ്ണു സ്ഥാപിക്കുന്നിടത്തു മാത്രമേ പെണ്ണിന്റെ ശാക്തീകരണം സാധിതമാകൂ.

പരിണാമത്തിന്റെ അടുത്ത ഘട്ടത്തിലെങ്കിലും‌ രാത്രിയില്‍‌ ഒറ്റക്കു നടന്നു വീടണയാന്‍‌ കഴിയുന്ന ഒരവസ്ഥ പെണ്ണിനുണ്ടാകട്ടെ.

(മഞ്ഞലോഹത്തിന്റെ വിലക്കയറ്റത്തില്‍ വിവാഹം‌ ചോദ്യചിഹ്നമായി മാറിയ സഹോദരിമാര്‍‌ക്കു സമര്‍‌പ്പണം)‌

40 comments:

കൃഷ്‌ണ.തൃഷ്‌ണ said...

സാമ്പത്തികസാഹചര്യമായിരുന്നു ഇണയുടെ മേലുള്ള ഉടമസ്ഥാവകാശമെന്നിരിക്കെ, വിവാഹത്തോടെ പെണ്ണ്‌ അടിമയാക്കപ്പെട്ടതെങ്ങനെ?

പെണ്ണ്‌ അടിമയാക്കപ്പെട്ടതല്ല, സ്വയം അടിമയായതാണെന്നതാണ്‌ സത്യം. അവളിലെ നൈസര്‍ഗ്ഗികമായ മാതൃഭാവം പുരുഷനോടു ചാഞ്ഞു നില്‍ക്കാന്‍ അവളെ പ്രേരിപ്പിച്ചുകൊണ്ടിരുന്നു. ഈ ചായ്‌വിന്റെ വരിഞ്ഞുമുറുക്കല്‍ പുരുഷനെ കൂടുതല്‍ ദൃഢമാക്കുകയും ആ ദൃഢത ധാര്‍ഷ്‌ട്യമായി വളരുകയുമാണുണ്ടായത്. സ്‌ത്രീകളില്‍ ഈ ചായ്‌വുണ്ടായതാകട്ടെ, പരിണാമത്തിന്റെ വലിയ ഒരു ഭാഗമായിട്ടാണു താനും.

പകല്‍കിനാവന്‍ | daYdreaMer said...

പറഞ്ഞാല്‍ കേള്‍ക്കേണ്ടേ.. എത്ര പറഞ്ഞാലും പിറകെ നടക്കൂ.. ഹഹ..
:)

Calvin H said...

ജൈവശാസ്ത്രപരിണാമങ്ങളേക്കാളും സാമൂഹികപരിണാമങ്ങള്‍ കാരണമായി എന്ന് വായനയില്‍ നിന്നും മനസിലാക്കിയത് ശരി തന്നെയല്ലേ?

ലേഖനം എന്നത്തെയും പോലെ മികച്ചത്. പലതും പുതിയ അറിവുകള്‍. പുതിയ ചില വാക്കുകളും പഠിച്ചു.

താലിയുടെ രൂപത്തിന് ഇങ്ങനെയൊരു ചരിത്രം ഉണ്ടെന്നത് പുതിയ അറിവാണ്. ആരാധനാലയങ്ങളുടെ ആര്‍ക്കിടെക്ച്ചറില്‍ ശരീരശാസ്ത്രത്തിന്റെ പങ്ക് കഴിഞ്ഞ ഒരു പോസ്റ്റില്‍ ഇട്ടിരുന്നു.

ഇത് കേട്ട് ഇനി താലിയെ അപമാനിച്ചു എന്നു പറഞ്ഞ് ആരെങ്കിലും വരുമോ എന്തോ?

പുരോഗമനവാദിയായ ഒരു സുഹൃത്ത് വിവാഹത്തിന് താലി കെട്ടാതെ മാല ഇടുമ്പോലെ ഇട്ടത് ഓര്‍ക്കുന്നു. ഈ കെട്ടുക എന്ന് പ്രൊസസ്സിന് ഇതു പോലെ വല്ല ചരിത്രവുമുണ്ടോ ആവോ....

പാവപ്പെട്ടവൻ said...

മനോഹരം ചിന്താപരം നല്ല എഴുത്ത്
അഭിനന്ദനങ്ങള്‍

അനില്‍@ബ്ലോഗ് // anil said...

നിരീക്ഷണങ്ങള്‍ കൌതുക കരം തന്നെ.
പക്ഷെ പലതിനോടും യോജിക്കാനാവുന്നില്ല. ആഭരണങ്ങള്‍ വസ്ത്രങ്ങള്‍ എന്നിവ ലൈംഗികതയുമായി മാത്രം ബന്ധപ്പെടുത്തി വിശകലനം ചെയ്യുന്നത് എപ്രകാരം എന്ന് ഉള്‍ക്കൊള്ളാനാവില്ല. തന്റെ ഗുഹ്യപ്രദേശം മോടിപിടിപ്പിക്കാനാണ് ഇലകളാല്‍ അലങ്കരിച്ചതെന്ന് പറയാനാവുമോ? അപ്പോള്‍ പുരുഷന്മാര്‍ ചെയ്തതോ?
വിവാഹം എന്നത് അനാവശ്യമായ ഒരു കീഴടങ്ങലും/ കീഴടക്കല്‍ എന്ന ധ്വനി പോസ്റ്റിലാകമാനം പടര്‍ന്നു കിടക്കുന്നപോലെ. പെട്ടന്ന് വായിച്ചപ്പൊള്‍ തോന്നിയതാവാം.

കീഴ്പ്പെടുത്തിയ ഇരയെ മറ്റൊരു മൃഗത്തിനു കൊടുക്കാന്‍ വിസമ്മതിക്കുന്ന അതേ മൃഗസ്വഭാവമാണ്‌ താന്‍ കീഴ്പ്പെടുത്തിയ ഇണയെ അന്യപുരുഷനു കൊടുക്കാതെ സൂക്ഷിക്കാന്‍ പുരുഷനെ പ്രേരിപ്പിച്ച മന:ശാസ്ത്രവും.
ഇതും ചര്‍ച്ച ചെയ്യപ്പെടുക തന്നെ വേണം. ഒരു സാമൂഹിക ബോധത്തിന്റെ / ബാദ്ധ്യതയുടെ ഭാഗമായാണ് അത് വരുന്നതെന്ന് തോന്നുന്നു.
ഏതായാലും വീണ്ടും വരാം.
ആശംസകള്‍

പാമരന്‍ said...

പതിവുപോലെ ലേഖനം അത്യുഗ്രന്‍. അനിലിന്‍റെ അഭിപ്രായത്തോടു യോജിക്കുന്നു. പല നിഗമനങ്ങളും ദഹിപ്പിക്കാന്‍ പ്രയാസമുണ്ട്‌. എഫര്‍ട്ടിനു്‌ സലാം.

Anonymous said...

ഞാൻ ആദ്യമായാണ്‌ താങ്കളുടെ ബ്ലോഗിൽ വരുന്നത്‌......ശക്തിയുള്ള എഴുത്ത്‌...എനിക്കൊട്ടും പരിചയമില്ലാത്ത വിഷയങ്ങളാണെങ്കിലും,ആസ്വദിക്കുന്നു,ഇഷ്ടപ്പെടുന്നു...ആശം സകൾ....

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

നന്നായി ....ഇവിടെ ശ്രദ്ധിയ്ക്കെണ്ട കാര്യം, ചില കാര്യങ്ങൾ താങ്കൾ എത്തിച്ചേർന്ന നിഗമനങ്ങൾ ആയി കൊടുക്കുമ്പോൾ അതിനു ആധാരമായ റഫറൻസ് കൊടുക്കുന്നത് നല്ലതായിരിയ്ക്കും.താങ്കൾ എഴുതുന്ന വസ്തുതകൾക്ക് കൂടുതൽ വിശ്വസ്തത ഉണ്ടാകാൻ അതു സഹായിയ്ക്കും.അല്ലെങ്കിൽ ഇത് താങ്കളുടെ അഭിപ്രായം മാത്രമായി പരിഗണിയ്ക്കെപ്പെട്ടേക്കാം

ജോ l JOE said...

നല്ല എഴുത്ത്
അഭിനന്ദനങ്ങള്‍

മുസാഫിര്‍ said...

വ്യത്യസ്തമായ ഒരു ചിന്താധാരയാണ്.കൂടുതല്‍ പഠനം അര്‍ഹിക്കുന്നതുമാണ്.

ഗുപ്തന്‍ said...

വസ്ത്രം ആഭരണം എന്നിവയുടെ വരവിന് യോനിയുടെ സ്ഥാനവുമായി ബന്ധമുണ്ടെന്ന് തോന്നുന്നില്ല. അതുമായി ബന്ധപ്പെട്ട വാദങ്ങള്‍ മുഴുവന്‍ ഫ്രോയിഡീയന്‍ തീയറിയുടെ തീവ്രഅതിപ്രസരങ്ങളുള്ള പഴഞ്ചന്‍ സോഷ്യല്‍ അനാലിസിസുകളിലേതാണ്.

ലൈംഗികാവയവം മറവില്‍ അല്ലാത്ത എത്ര പെണ്‍‌ജന്തുക്കളെ നിങ്ങള്‍ കണ്ടിട്ടുണ്ട്? ഞാന്‍ അധികം കണ്ടിട്ടില്ല. പശുവിനെ പോലെയുള്ള നാല്‍ക്കാലികള്‍ക്ക് വാല്‍ നല്ല മറവായിട്ടു വരുന്നുണ്ട്. (എസെന്‍ഷ്യല്‍ പ്രൊട്ടെക്ഷന്‍: പ്രാണികളില്‍ നിന്നും പരുപരുത്ത സാധനങ്ങളില്‍ നിന്നും. അത് സ്വാഭാവികമായി വരുന്നതാണ്. ) പെണ്‍ പട്ടികളില്‍ പോലും ഗുദം പോലെ പ്രോമിനനന്റ് അല്ല ലൈംഗികായവം. (പെണ്‍കോഴിക്ക് ഇങ്ങനെ ഒരു ഐറ്റം ഉള്ളതായിട്ടേ എനിക്കറിയില്ല. ഞാന്‍ വിചാരിച്ചിരുന്നത് വിത്തായ നെല്ല് തിന്നിട്ടാണ് കോഴി മുട്ടയിടുന്നതെന്നാണ് ;))

തണുപ്പ് കാരണമോ സ്വഭാവേന മൃദുലമായ അവയവങ്ങളെ പരുപരുത്ത വസ്തുക്കളില്‍ നിന്ന് (കിടക്കാന്‍ ഉപയോഗിക്കുന്ന സ്ഥലം വനം ) ഒക്കെ രക്ഷിക്കാനായോ ഗുഹ്യാവയവങ്ങളും ഒരു പരിധിവരെ മുലകളും മറയ്ക്കേണ്ടത് ആവശ്യമായിരുന്നിരിക്കണം. ജന്തുക്കളിലെ പോലെ മനുഷ്യനില്‍ പ്രജനനം സീസണല്‍ ആയി നിയന്ത്രിക്കപ്പെട്ടിരുന്നതായി ഒരിടത്തും കണ്ടിട്ടില്ല (ആര്‍ത്തവവുമായി ബന്ധപ്പെട്ട ടബൂസ് പോലും ഹൃസ്വകാല സൈക്കിള്‍ ആണ്‍. സീസണല്‍ എന്നു പറയാനാവില്ല. അത്തരം റ്റബൂസ് പില്‍ക്കാലത്ത് രൂപപ്പെട്ടവ ആയിരിക്കാനാണിട). പോളിഗമസ് ആയിരുന്ന കാലത്ത് പ്രത്യേകിച്ചും കനച്ച ദേഹം പുരുഷന്റെ മുന്നില്‍ വിളിച്ചുചൊല്ലേണ്ട ആവശ്യം സ്ത്രീക്ക് ആദിമ സമൂഹങ്ങളില്‍ ഉണ്ടായിരുന്നിരിക്കാം (വളരെ ലിമിറ്റഡ് സെന്‍സില്‍ ) . അതിന് ഗുഹ്യാവയവത്തിലേക്ക് തന്നെ ശ്രദ്ധ തിരിക്കേണ്ടതുണ്ടെന്നു തീര്‍ച്ചപ്പെടുത്തേണ്ടതുണ്ടോ?. സെക്ഷ്വല്‍ ലൈഫ് ജെനിറ്റല്‍ ആയി പരിമിതപ്പെട്ടിരുന്നോ ആദിമമനുഷ്യരില്‍ ?

എതിരന്‍ കതിരവന്‍ said...

കാർഷികവൃത്തിയുടെ ആരംഭത്തോടെ സ്വത്ത് കൈവശം വയ്ക്കേണ്ടുന്ന രീതി കൈവന്നതോടെ ആയിരിക്കണം വിവാഹം എന്ന ‘സ്ഥാപനം’ ഉണ്ടായത്. തന്റെ സ്വത്തിനു അവകാശികൾ ആയ കുട്ടികൾ തന്റേതു മാത്രമാണെന്നു നിജപ്പെടുത്താനുള്ള വഴി.പുരുഷന് പലസ്ത്രീകളുമായി ഇണ ചേരാൻ ഉള്ള സ്വാതന്ത്ര്യം നിലനിൽക്കുകയും സ്ത്രീയ്ക്കു ഒരു പുരുഷൻ എന്നതിലേക്കു ചുരുങ്ങുകയും ചെയ്തു ഇതോടെ. സ്വത്തിനു മേൽ ആധിപത്യം സ്ഥാപിക്കേണ്ട ചുമതല പുരുഷന് ഇല്ലെങ്കിൽ പലരെ സ്വീകരിക്കുന്നതിൽ അവനു വിമുഖത ഇല്ല. മരുമക്കത്തായത്തിന്റെ അടിസ്ഥാനം.


ഹൃദയത്തിന്റേയോ യോനിയുടേയോ ആകൃതിയിലുള്ള താലി കേരളത്തിലാണു കൂടുതലും കണ്ടു വന്നത്. കർണ്ണാടകത്തിൽ മംഗല്യസൂത്രം മുത്തും സ്വർൺനവും ചേർന്ന ഒരു മാലയാണ്. ഇൻഡ്യയിൽ ഇതിന്റെ ആകൃതി ഇപ്രകാരം പലതാണ്.
പലഗോത്രവർഗ്ഗങ്ങളിലും മാല ചാർത്തൽ മാത്രമാണ് വിവാഹസൂചകം. പുരാണങ്ങളിലും.

Siju | സിജു said...

പല നിരീക്ഷണങ്ങളും കൗതുകകരമായിതോന്നി. പുതിയ അറിവുകളും ലഭിച്ചു.

ഗുപ്തന്‍ said...

താലിയുടെ ആകൃതിയെക്കുറിച്ച് ഒരു ‘ഗവേഷണം' നടത്തി നോക്കുകയായിരുന്നു ഞാനും. എന്തെങ്കിലും ഉറപ്പിച്ച് പറയാനാവും എന്നാണ് കരുതിയാണ് മുന്നേ ഒന്നും പറയാതിരുന്നത്. ഏതൊക്കെ നാട്ടില്‍ ആ ആചാരമുണ്ടെന്നറിയില്ല. ഇന്ത്യയില്‍ തന്നെ ദണ്ഡിന്റെ (രക്ഷയുടെ) രൂപമുള്ള താലി ധരിക്കുന്നവരാണ് കൂടുതല്‍ എന്നു തോന്നുന്നു. പക്ഷെ പ്രാധാന്യമുള്ളത് ചരടിനാണ് ചടങ്ങില്‍. ധരിക്കുന്ന (കെട്ടുന്ന) പ്രവൃത്തിക്കും. അല്ലാതെ പ്രത്യേകിച്ചെന്തെങ്കിലും അര്‍ത്ഥം താലി എന്ന സിംബലിനുണ്ടെന്ന് തോന്നുന്നില്ല.

പൂവിതളിന്റെ ആകൃതികള്‍ ആരംഭകാലം മുതലേ എല്ലാ നാടുകളിലെയും ആര്‍ക്കിറ്റെക്ചറിലും ആഭരണ നിര്‍മാണത്തിലും ഉണ്ട്. അതുപോലെ സര്‍പ്പാകൃതിയും (വള തള മുതലായവയുടെ പ്രാരംഭസൂചകം). ഇതിനു രണ്ടിനും ജീവനുമായും ലൈംഗികതയും ആയി ബന്ധപ്പെട്ട അര്‍ത്ഥമുണ്ട്; മാന്ത്രിക തലങ്ങളുമായി അടുപ്പവും . സര്‍പ്പവും പുഷ്പവും ജീവന്റെയും ലൈംഗികതയുടെയും അടയാളങ്ങളായി കരുതപ്പെട്ടിരുന്നു പൊതുവേ. ജെനിറ്റാലിയയുടെ രൂപവുമായും സ്വഭാവവുമായിട്ടും ഈ സിംബത്സിനുള്ള ബന്ധവും വ്യക്തമാണ്. പക്ഷെ ഈ ലേഖനത്തില്‍ ചെയ്യുന്നതുപോലെ സ്വീപ്പിംഗ് ആയ രീതിയില്‍ ആഭരണത്തെയും സിംബോളജിയെയും മുഴുവന്‍ ഫാലസില്‍ പിടിച്ചുകെട്ടാന്‍ (പച്ചമലയാളം പറയരുത്!) മേല്പറഞ്ഞതൊന്നും മതിയായ കാരണങ്ങളല്ല. ഫ്രോയിഡിയന്‍/ഫാലിക് റീഡിംഗ് രൂപനിര്‍മിതികളെ പഠിക്കുന്നതിന്റെ ഒരു വശം മാത്രമാണ്. പലപ്പോഴും വളരെയൊന്നും പ്രസക്തമല്ലാത്ത വശം.

ബ്ലോഗില്‍ വരുന്ന സോഷ്യോളജി പോസ്റ്റുകളില്‍ നല്ല പങ്കും ഇപ്പോഴും അന്താരാഷ്ട്രമാര്‍ക്കറ്റില്‍ ഒരു അമേരിക്കന്‍ സംഘം സജീവമാക്കിനിര്‍ത്താന്‍ പാടുപെടുന്ന കോണ്‍സ്പിറസി തിയറികളും ഫ്രെയ്സറിന്റെയും ഫ്രോയിറ്റിന്റെയും അപ്പുറം കണ്ടിട്ടില്ലാത്ത ‘സാമൂഹ്യപാഠ’ങ്ങളുമാണെന്നത് ഖേദകരമാണ്. എന്നാല്‍ നീപോയി എഴുതെടാ എന്ന് പറയല്ലേ പ്ലീസ്. ‘പുതിയ അറിവുകള്‍‘ കണ്ടുപോകുന്ന വായനക്കാര്‍ വായന ബ്ലോഗ് പോസ്റ്റുകളില്‍ നിറുത്തരുതെന്ന് സൂചിപ്പിക്കുന്നെന്നേയുള്ളൂ :)

Zebu Bull::മാണിക്കൻ said...

താലി മുതലായ കാര്യങ്ങളെപ്പറ്റി കൂടുതലൊന്നും എനിക്കറിയില്ല. പക്ഷേ സ്ത്രീകള്‍ ചുണ്ടില്‍ ചായം (lipstick) തേയ്ക്കുന്നത് (വസ്ത്രാവൃതമായ) ജഘനത്തെ (vulva) ചിഹ്നാത്മകമായി (symbolic) സൂചിപ്പിക്കാനാണെന്ന് ഡെസ്‌മണ്ഡ് മോറിസ് (Desmond Morris) The Naked Ape എന്ന ബുക്കില്‍ എഴുതിയിരുന്നതോര്‍‌ക്കുന്നു. അതുപോലെ, ചന്തികളെ (buttocks) ശരീരത്തിന്റെ മുന്‍‌ഭാഗത്തു സൂചിപ്പിക്കാനാളുള്ള ഉപായമായിട്ടാണ്‌ പ്രകൃതി സ്ത്രീകള്‍ക്ക് മുലകള്‍ (breasts) കൊടുത്തതെന്നും അങ്ങോര്‍ അതേ പുസ്തകത്തില്‍ പറഞ്ഞിട്ടുള്ളതായോര്‍‌മ്മ.

ഗുപ്തന്‍ said...

@ manickan

ഏനല്‍ സെക്സില്‍ താല്പര്യം ഉള്ളവരെ ആകര്‍ഷിക്കാനാണ് ആണിനും പെണ്ണിനും മുന്‍ഭാഗത്തുതന്നെ പുക്കിള്‍ കൊടുത്തതെന്ന് പറഞ്ഞില്ലല്ലോ.. ഭാഗ്യം :(

Calvin H said...

ആദ്യവായനയില്‍ തോന്നിയ ചെറിയ ഒരു സംശയം അനില്‍, ഗുപ്തര്‍, മാണിക്കന്‍ മുതലായവരുടെ കമന്റ് കണ്ടപ്പോള്‍ കൂടുതലായി.

അതായത് വസ്ത്രധാരണസംസ്കാരം ഉടലെടുത്തതിന് നഗ്നത മറയ്ക്കുക മാത്രമായിരുന്നില്ലല്ലോ ആധാരം. കാലാവസ്ഥാവ്യതിയാനങ്ങളില്‍ നിന്നും ശരീരത്തെ സം‌രക്ഷിക്കാന്‍ കൂടിയാണല്ലോ.

ഒരു പക്ഷേ വസ്ത്രധാരണം നിലവില്‍ വന്ന ശേഷം, തങ്ങളുടെ മറഞ്ഞു പോയ ലൈംഗികാവയവങ്ങളെ സിം‌ബലൈസ് ചെയ്ത് അവതരിപ്പിച്ചതായിക്കൂടെ താലി പോലെയുള്ള ആഭരണങ്ങളിലൂടെ? അങ്ങനെ ഒരു വശത്തിനു കൂടുതല്‍ സാദ്ധ്യത കാണുന്നുണ്ട്.

കൃഷ്ണ.തൃഷ്ണയുടെ ലേഖനത്തെ സാംസ്കാരിക ഇവല്യൂഷന്റെ മറ്റു ഭാഗങ്ങളില്‍ നിന്നും അടര്‍ത്തി വായിക്കാതെ, ഫിറ്റ് ഇന്‍ ചെയ്ത് വായിച്ചാല്‍ തെറ്റില്ല എന്നു തന്നെയാണ് എനിക്ക് തോന്നുന്നത്.

സൈക്കോളജിയില്‍ ഫ്രോയീഡിയന്‍ സങ്കല്പങ്ങള്‍ തന്നെയാണ് ഇന്നും അടിസ്ഥാനം. ഡോക്ടര്‍ സണ്ണി (മണിച്ചിത്രത്താഴ്) ലോകോത്തരമായ രണ്ട് പ്രബന്ധങ്ങള്‍ അവതരിപ്പിച്ചതൊഴിച്ചാല്‍ ബാക്കി മുഴുവന്‍ ഫ്രോയിഡ് തന്നെ ;)

ഗുപ്തന്‍ said...

ഫ്രെയ്സറിനും ഫ്രോയിറ്റിനും അപ്പുറം ആരും പോകുന്നില്ല എന്നു പറഞ്ഞതിന്റെ അര്‍ത്ഥം അവര്‍ രണ്ടുപേരും അവരുടെ വിഷയങ്ങളില്‍ അവഗണിക്കാവുന്നരാണെന്നോ അവരെ പരാമര്‍ശിക്കാതെ അവരുടെ വിഷയങ്ങളില്‍ സംസാരിക്കാനാവുമെന്നോ അല്ല ഹരീ. സോഷ്യല്‍ മെയ്ക്ക് അപ്പിനെക്കുറിച്ചുള്ള വായനയുടെ വഴി തിരിച്ചുവിട്ടയാളാണ് ഫ്രെയ്സര്‍ . ഫ്രോയിറ്റാകട്ടെ ആധുനികകാലം കണ്ട ഏറ്റവും (ഇറ്റ് ഇസ് എ സൂപ്പര്‍‌ലേറ്റീവ്) ക്രിയേറ്റീവ് ആയ പണ്ഡിതനും. പക്ഷെ അവര്‍ രണ്ടുപേരും വെട്ടിത്തുറന്ന വഴികളിലൂടെ ഒരുപാട് മുന്നോട്ട് പോയിക്കഴിഞ്ഞു സോഷ്യോളജിയും സൈക്കോളജിയും. ഫ്രോയിറ്റിന്റെ പാന്‍‌സെക്ഷ്വലിസം തൊട്ടടുത്ത തലമുറതന്നെ മികവോടെ റീ-സൈസ് ചെയ്തില്ലേ. ബിഹേവിയറല്‍ സൈക്കോളജിയും സോഷ്യല്‍ സൈക്കോളജിയും ഒരുപാട് മാറിക്കഴിഞ്ഞു. 90 കളില്‍ ഇറങ്ങിയ ഡെവലപ്പ്മെന്റല്‍ സൈക്കോളജി മാനുവലുകളില്‍ പലതിലും ഫ്രോയിറ്റ് ഒരു ഹിസ്റ്റോറിക്കല്‍ ഡീറ്റെയ്ല് മാത്രമാണ്. സൈക്കോ സെക്സ്വല്‍ ഡെവലപ്മെന്റിനെക്കുറിച്ചുള്ള കാഴ്ച (ഫ്രോയിറ്റിന്റെ ഏറ്റവും കോണ്‍സ്പീക്വസ് ഇന്ഫ്ലുവന്‍സ് ഏറിയ) യുങ്ങ് മുതല്‍ ലക്കാനും ഫുക്കോയും ഒക്കെ വരെയുള്ളവര്‍ ക്ലിനിക്കലായും ഫിലൊസോഫിക്കലായും ഒരുപാട് മാറ്റിയെഴുതിക്കഴിഞ്ഞു.

In short, as the foundations are admittedly Freudian, modern psychology is a multy-storied mansion now. Dont close yourself in the cellars.


ഞാന്‍ മുന്‍പ് പറഞ്ഞ കോണ്‍സ്പിറസി/കള്‍ട്ട് ലിറ്ററേച്ചറിന്റെ പ്രശ്നം അവര്‍ ഫ്രെയ്സറിലേക്കോ ഫ്രോയിറ്റിലേക്കോ തിരിച്ചുപോകുന്നു എന്നതല്ല. അവരുടെ -പ്രത്യേകിച്ചും ഫ്രോയിറ്റിന്റെ -- സങ്കല്പങ്ങളുടെ ഏറ്റവും ക്രൂഡ് ആയ നെയ്‌വ് ആയ വ്യാഖ്യാനങ്ങളില്‍ കുരുങ്ങിക്കിടക്കുന്നു എന്നുള്ളതാണ്. അത്തരം പുസ്തകങ്ങള്‍ വിലകുറഞ്ഞ പേപ്പര്‍ബാക്കുകളില്‍ ആക്കി ദശലക്ഷക്കണക്കിന് അച്ചടിച്ച് വിതരണം ചെയ്യുന്നത് നാട്ടില്‍ പെന്തക്കൊസ്തുകാര്‍ വായിക്കാന്‍ ബുദ്ധിമുട്ടുള്ള ഒരു വേര്‍ഷന്‍ ബൈബിള്‍ അച്ചടിച്ചുകൊണ്ടു നടന്നു വിതരണം ചെയ്യുന്നതുപോലെ ജീവിത ദൌത്യം ആക്കി മാറ്റിയ പാര്‍ട്ടീസ് ഉണ്ട് നോര്‍ത്ത് അമേരിക്കയിലും വെസ്റ്റേണ്‍ യൂറോപ്പിലും.

ഓഫ്1. ആ സണ്ണികമന്റ് ശരിക്കും ചിരിപ്പിച്ചു. ഹാറ്റ്സ് ഓഫ് :)
ഓഫ് 2 മുകളില്‍ എഴുതിയിരിക്കുന്ന കമന്റ് ഞാന്‍ -ഗുപ്തന്‍-തന്നെ എഴുതിയതാണ്. രഞ്ജിനി ഹരിദാസിനെക്കൊണ്ട് എഴുതിച്ചതല്ല :))

അനില്‍@ബ്ലോഗ് // anil said...

ഓഫ്ഫ്:
ഗുപ്തരെ,
ആ പൊക്കിളിന്റെ ഉപയോഗം ഇഷ്ടൂപ്പെട്ടു.

നിങ്ങള്‍ വെറുമൊരു പുലിയലല്ല, ഒരു സിംഗമാണ്.
:)

എതിരന്‍ കതിരവന്‍ said...

ആധുനികകാലത്തെ ഏറ്റവും പ്രകടമായ phallic symbol ആ‍ണ് ടൈ.

കാട്ടിപ്പരുത്തി said...

മനോഹരമായ ഒരു ശാസ്ത്രീയ മാന്ത്രിക കഥ

കൃഷ്‌ണ.തൃഷ്‌ണ said...

ഈ വിഷയം ചര്‍ച്ച ചെയ്തു കാണുന്നതില്‍ വളരെ സന്തോഷം.

ജോലി സംബന്ധമായ ചില കാരണങ്ങാളാലും നെറ്റിന്റെ അലഭ്യത മൂലവും കമന്റിനു ഉത്തരം അന്നേരം തന്നെ എഴുതാന്‍ കഴിയാറില്ല, അതില്‍ ഖേദിക്കുന്നു.

മറുപടി ഗുപ്തന്‍ജിയില്‍ നിന്നു തുടങ്ങട്ടെ.

"എന്നാല്‍ നീപോയി എഴുതെടാ എന്ന് പറയല്ലേ പ്ലീസ്." - എന്നെഴുതിക്കണ്ടു. ഇത്തരമൊരു ആറ്റിറ്റ്യൂഡ് എനിക്കു ചേരാത്തതാണെന്നു ഞാന്‍ അറിയിച്ചോട്ടെ. ഗുപ്തന്‍ജിയുടെ കമന്റില്‍ നിന്നും, 'ഞാന്‍ വായിച്ചറിഞ്ഞതു മാത്രം പോര, ഇനിയും പോയി വായിച്ചറിയൂ' എന്ന ഒരു മെസ്സേജ് ആണെനിക്കു കിട്ടിയിരിക്കുന്നത്. അതിനു നന്ദി.

ഇനിയും ഈ വിഷയത്തെക്കുറിച്ച്..

Magic, Witchcraft and Religion - (Pamela Moro & James Myers) ഈ ഒരു പുസ്തകവും Evans Pritchard-ന്റെ Primitive Religion എന്ന ഒരു പുസ്തകവും വായിച്ചതിന്റെ ഒരു നോട്ടെഴുത്തായിരുന്നു, കഴിഞ്ഞ പോസ്റ്റിന്റേയും, ഈ പോസ്റ്റിന്റേയും ഒരു ത്രെഡ്. മലയാളത്തില്‍ മി. ഐരൂരിന്റെ ലേഖനത്തിലെ പരാമര്‍ശത്തിലൂടെയാണ്‌ ഈ പുസ്തകത്തിലെത്തിയത്. ഈ എഴുത്തുകാര്‍ ഒരു പക്ഷേ ഗുപ്തന്‍ജി പറഞ്ഞ ആ കോണ്‍സ്പിറസി/കള്‍ട്ട് ലിറ്ററേച്ചറിന്റെ ശ്രേണിയില്‍ പെട്ടവരാകാം. അത്തരം ഒരു അറിവു പകര്‍ന്നു തന്നതിനു ഒരു നന്ദി കൂടി.

സുനില്‍കൃഷ്ണന്‍, വളരെ ശരിയാണ്‌, റഫറന്‍സുകളുടെ അഭാവം വിശ്വസ്തതയെ ബാധിക്കും. ഈ കമന്റിലൂടെ അതു മാറുമെന്നു വിശ്വസിക്കുന്നു.

പെണ്ണു അരമറച്ചു തുടങ്ങി ഒരുപാടു നാള്‍ കഴിഞ്ഞാണ്‌ പുരുഷന്‍ വസ്‌ത്രം ധരിച്ചു തുടങ്ങിയത് എന്നാണു ഞാന്‍ വായിച്ചറിഞ്ഞിട്ടുള്ളത്.

With early man it is not ideas which give rise to action, but action which gives rise to ideas.

ഗുപ്തന്‍ജിയോടു വീണ്ടും.
ശ്രീഹരിയുടെ കമന്റു കണ്ടില്ലേ. "
കൃഷ്ണ.തൃഷ്ണയുടെ ലേഖനത്തെ സാംസ്കാരിക ഇവല്യൂഷന്റെ മറ്റു ഭാഗങ്ങളില്‍ നിന്നും അടര്‍ത്തി വായിക്കാതെ, ഫിറ്റ് ഇന്‍ ചെയ്ത് വായിച്ചാല്‍ തെറ്റില്ല" എന്നുള്ളത്. അങ്ങനെ മാത്രമേ ആകാവൂ എന്നൊരപേക്ഷയുണ്ട്. ഞാന്‍ ഇതിലൊന്നും പഠനം നടത്തിയിട്ടുള്ള ആളോ, അതിന്റെ ഭാഗമോ അല്ല. വായിച്ചറിയുന്നതു എഴുതിവെക്കുന്നു എന്നു മാത്രം.

ആധികാരികമായ കൂടുതല്‍ അറിവോടെ, ഇതു കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുമല്ലോ.

ഗുപ്തന്‍ said...

എതിരന്‍ കതിരവന്‍ said...
ആധുനികകാലത്തെ ഏറ്റവും പ്രകടമായ phallic symbol ആ‍ണ് ടൈ.

Seriously, that sounds more likely. Fact apart, time to look around :p


1. ചുള്ളനാണെന്ന് പറഞ്ഞിട്ടെന്താ !
2. പാവം!!
3.. യവള് പെശകാ
4. യ്യേ.... ആപ്പീസീ വച്ചോ ??!
5. വയാഗ്ര ഏജ്


കൃഷ്ണ തൃഷ്ണ Thanks for taking it in the right spirit. :)

ഗുപ്തന്‍ said...

ഈ വിഷയത്തില്‍ താല്‍പ്പര്യമ്ണ്ടെന്ന്‍ തോന്നുന്നതു കൊണ്ട് ഒരു കാര്യം കൂടി. സോഷ്യോളജി ഓഫ് റിലീജിയന്റെ ബ്രിട്ടീഷ് സ്കൂള്‍ മിക്കവരും ഫ്രെയ്സറോട് അമിതതാല്പര്യം ഉള്ളവരാണ്. മറ്റു സ്കൂളുകളില്‍ നിന്നുള്ള ചിലരെ/പിന്‍‌ഗാമികളെക്കൂടി കുറച്ചെന്കിലും വായിച്ചാല്‍ കാഴ്ചക്ക് ഒരു സമഗ്രത ഉണ്ടാകും. ബ്രിട്ടീഷ്/അമേരിക്കന്‍ വായനക്ക് മറുമരുന്ന് ജര്‍മന്‍/ഫ്രെഞ്ച് സ്റ്റഫ് കൂടി വായിക്കുക എന്നുള്ളതാണ്. തിരിച്ചും.

ഉദാഹരണത്തിന് മാക്സ് വെബറെ ശ്രദ്ധിച്ചിട്ടുണ്ടോ Evans-Pritchard നു അരനൂറ്റാണ്ടോളം മുമ്പ് ജീവിച്ച ആളാണെങ്കിലും ചിലകാര്യങ്ങളില്‍ അദ്ദേഹത്തെക്കാള്‍ മുന്നിലാണ് വെബര്‍ (ഉദാഹരണത്തിന് Evans-Pritchardഫംക്ഷണലിസം എന്ന പഴകിയ കാഴ്ചപ്പാടാണ് വളരെനാള്‍ പുലര്‍ത്തിയിരുന്നത് എന്നിട്ട് ഇന്റര്‍പ്രെറ്റീവിസം എന്ന കൂടുതല്‍ അംഗീകരിക്കപ്പെട്ട വഴിയിലേക്ക് പില്‍ക്കാലത്ത് മാറി. വെബ്ബര്‍ പഴയ ആളാണെങ്കിലും ഇന്റര്‍പ്രെറ്റിവിസത്തിന്റെ പയനീര്‍ ആയി അറിയപ്പെടുന്ന ആളാണ്) വെബറുടെ സോഷ്യോളജി ഓഫ് റിലീജിയന്‍ പൊതുവേ കിട്ടുന്ന പുസ്തകമാണ്. (ഇന്ത്യന്‍ മതങ്ങളെക്കുറിച്ച് അദ്ദേഹം നേരിട്ട് പഠിച്ചിട്ടുമുണ്ട്) ഇന്ത്യക്കാരുടെ കൂട്ടത്തില്‍ സുധീര്‍ കക്കാര്‍ (ഫ്രോയിഡിയന്‍ മോഡല്‍) എം എന്‍ ശ്രീനിവാസ് (ബ്രീട്ടിഷ് മോഡല്‍ -പ്രിച്ചാര്‍ഡിന്റെ സഹപാഠിയോ വിദ്യാര്‍ത്ഥിയോ ആണ്) എന്നിവര്‍ കുറച്ചൊക്കെ എഴുതിയിട്ടുണ്ടാവണം ഈ വിഷയം.

ബ്ലോഗില്‍ ഒരു ആര്‍ട്ടിക്കിള്‍ എഴുതാന്‍ ഇതെല്ലാം വായിക്കണം എന്നൊന്നും അല്ല സൂചന. പക്ഷെ ഒരു സ്കൂളിന്റെ ചിന്തകള്‍ മാത്രം വായിച്ചെഴുതുമ്പോള്‍ അത് ആ രീതിയില്‍ റ്റെമ്പര്‍ ചെയ്തെഴുതിയില്ലെങ്കില്‍ തെറ്റിദ്ധരിക്കപ്പെടും. എഴുത്തുകൊണ്ട് നമ്മള്‍ ഉദ്ദേശിക്കുന്നതിന്റെ എതിര്‍ ഫലം ഉണ്ടാകും.


സുനില്‍ മാഷ് സൂചിപ്പിച്ചതുപോലെ ആരുടെ അഭിപ്രായം ആണെന്ന് പോസ്റ്റില്‍ പറയുക എന്നുള്ളതാണ് ഈ കെണി മറികടക്കാനുള്ള എളുപ്പ വഴി. ഒരു കാര്യം പ്രിച്ചാര്‍ഡ് പറഞ്ഞെങ്കില്‍ അതിന് പ്രിച്ചാര്‍ഡിന്റെ വിലകൊടുത്താല്‍ മതിയല്ലോ. വായന എളുപ്പമാവും. വ്യക്തവും.


പലരും അവഗണിക്കുന്ന കാര്യങ്ങള്‍ ശ്രദ്ധയില്‍ കൊണ്ടുവരുന്നതും വായനയും എഴുത്തും ഗൌരവമായികാ‍ാണുന്നതും താങ്കളുടെ വലിയ ശക്തിയാണ്. അഭിനന്ദനങ്ങള്‍ .

(Pritchard is, btw, one of the greats in the field. I havent seen or heard anything about the other book and its authors)

Zebu Bull::മാണിക്കൻ said...

{@ഗുപ്തന്‍ - (ഏനല്‍ സെക്സ്, പൊക്കിള്‍ക്കുഴി): സെക്സ് സിം‌ബല്‍ എന്നതിലുപരി പൊക്കിള്‍ക്കുഴിയുടെ ഉപയോഗം ലിന്റു സംഭരിക്കാനാണല്ലോ :-)}

ഗുപ്തന്‍ said...

ഹാഹഹഹ ഈ ജട്ടിഗവേഷകനെക്കൊണ്ട് ജയിച്ചു :))

Calvin H said...

ഗുപ്തര്‍ സൈക്കോളജിയില്‍ ഇത്രയും ഗവേഷിച്ചിട്ടുണ്ടാവും എന്ന് നിരീച്ചില്ല... തനി രാവണന്‍ :):)
ആ കമന്റ് വായിച്ച് വല്ലോം മനസിലാവണെങ്കില്‍ ഞാന്‍ രഞ്ജിനി ഹരിദാസിന്റെ സ്കൂളില്‍ പോയി പഠിച്ചിട്ടു വരേണ്ടിവരുമല്ലോ....

മാണിക്കന്‍ ജീയാണ് ബ്ലോഗിലെ പുതിയ താരോദയം..

ഗുപ്തന്‍ said...

ഹരിയേയ് ഞാന്‍ സൈക്കോളജി ഒന്നും പഠിച്ചിട്ടില്ല. ഒരു ട്രാന്‍സാക്ഷന്‍ അനാലിസിസ് കോഴ്സിന്റെ ഭാഗമായിട്ടു കുറേ വായിക്കേണ്ടിവന്നു. അങ്ങനെ അതില്‍ രസം പിടിച്ച് വായിച്ചിട്ടുണ്ടെന്നേയുള്ളൂ. സൈക്കോളജിയുടെ ചില പോപുലര്‍ ബ്രാഞ്ചസ്. പിന്നെ റിലീജിയനുമായി ബന്ധപ്പെട്ട ചിലതും. (സോഷ്യോളജി ആന്ത്രൊപ്പോളജി സൈഡ്) ഒക്കെ ഇന്‍ഫോര്‍മലാണ്. പക്ഷെ ഇഷ്ടമാണ് വിഷയം.

ഏറനാടന്‍ said...

ഇത് ഒള്ളതാണോ അണ്ണാ..? :)

നല്ല ലേഖനം. ആനുകാലികങ്ങളില്‍ അച്ചടിക്കുകയാണെങ്കില്‍ ധാരാളം പേര്‍ കൂടി വായിക്കുവാന്‍ പറ്റുമായിരുന്നേനെ.

yousufpa said...

നന്നായി പരിശ്രമിച്ചിട്ടുണ്ട് എന്ന് ലേഘനം വായിച്ചാല്‍ തിരിയും.
സ്ത്രീകളോടുള്ള യഥാര്‍ത്ഥ മതവീക്ഷണങ്ങള്‍ വസ്തുനിഷ്ടമായി പഠിച്ചാല്‍ എഴുത്തിലെ തെറ്റിദ്ധാരണകള്‍ തിരുത്താന്‍ സാധിച്ചേക്കും എന്ന് തോന്നുന്നു.

Appu Adyakshari said...

കൃഷ്ണ തൃഷ്ണ വളരെയേറേ പഠിച്ചെഴുതിയ മറ്റൊരു ലേഖനം. ഗുപ്തന്റെ കമന്റും അതുപോലെ പ്രാധാന്യമുള്ളത്.
നന്ദി, അഭിനന്ദങ്ങള്‍.

kichu / കിച്ചു said...

ഇന്നാണ് ആദ്യമായി ഇവിടെ എത്തുന്നത്.

നല്ല ലേഖനം.

മഞ്ഞലോഹത്തിന്റെ തിളക്കത്തില്‍ മയങ്ങുന്ന നമ്മുടെ ആള്‍ക്കാര്‍ അടുത്തെങ്ങാന്‍ ഉണരുമെന്ന ചിന്ത ഒരു വ്യാമോഹം എന്നേ എനിക്കു തോന്നിയിട്ടുള്ളൂ.

സ്ത്രീയുടെ സ്വാതന്ത്ര്യം പലപ്പോഴും പുസ്തകത്താളുകളിലും പ്രസംഗ പീഠങ്ങളിലും മാത്രമായി ഒതുങ്ങാറല്ലേ മാഷേ പതിവ്.

kichu / കിച്ചു said...

ഇന്നാണ് ആദ്യമായി ഇവിടെ എത്തുന്നത്.

നല്ല ലേഖനം.

മഞ്ഞലോഹത്തിന്റെ തിളക്കത്തില്‍ മയങ്ങുന്ന നമ്മുടെ ആള്‍ക്കാര്‍ അടുത്തെങ്ങാന്‍ ഉണരുമെന്ന ചിന്ത ഒരു വ്യാമോഹം എന്നേ എനിക്കു തോന്നിയിട്ടുള്ളൂ.

സ്ത്രീയുടെ സ്വാതന്ത്ര്യം പലപ്പോഴും പുസ്തകത്താളുകളിലും പ്രസംഗ പീഠങ്ങളിലും മാത്രമായി ഒതുങ്ങാറല്ലേ മാഷേ പതിവ്.

VINAYA N.A said...

ഞാന്‍ ചിന്തിക്കുന്നതിങ്ങനെയാണ്.പ്രകൃതി പുരുഷനു കൊടുത്ത ആകെയുള്ള അനുഗ്രഹം സൌന്ദര്യമാണ്.അതും പെണ്ണിനെ ആകര്‍ഷിക്കാനാണ്(അവന് സ്വന്തമെന്ന് അവകാശപ്പെടാന്‍ അതല്ലേയുള്ളൂ).ഏറ്റവും നന്നായിട്ടാടുന്ന ആണ്മയിലിനെയാണ് പെണ്‍മയില്‍ തന്റെ ഇണയാക്കുന്നത്.നന്നായിട്ട് കൂകുന്ന ആണ്‍ കുയിലിനെയാണ് പെണ്‍ കുയില്‍ ഇണയാക്കുന്നത്.നന്നായിട്ടാടുന്ന കൊമ്പനാനയെയാണ് (ഗണപതിയാട്ടം)പിടിയാന സ്വീകരിക്കുന്നത്.മനുഷ്യന്‍ പ്രകൃതിക്കു വിരുദ്ധമായിട്ടാണ് ജീവിക്കുന്നത് എന്നതിന്റെ പ്രകടമായ തെളിവാണ് പ്രകൃതിമുഴുവന്‍ പെണ്ണിനു വേണ്ടി ഒരുങ്ങുമ്പോള്‍ മനുഷ്യരില്‍ പെണ്ണ് ആണിനുവേണ്ടി ഒരുങ്ങുന്നത്

കണ്ണനുണ്ണി said...

കൌതുകകരമായ നിരീക്ഷണങ്ങള്‍.. നന്നായി

bright said...

Nonsense!!! Modern research have much better explanations to all the points raised.Haven't you heard of evolutionary psychology?

I will suggest some books if you are interested.

-The Mating Mind: How Sexual Choice Shaped the Evolution of Human Nature Geoffrey Miller

-The Evolution Of Desire :strategies of human mating David M. Buss

-Sperm Wars: The Science of Sex Robin Baker

Anonymous said...

[url=http://www.freewebs.com/effexorpills]pka of venlafaxine hcl
[/url]venlafaxine hcl drug
venlafaxine xr desvenlafaxine
effexor xr weight loss
effexor xr para que sirve
effexor tablets

Anonymous said...

[url=http://www.microgiving.com/profile/ribavirin]virazole buy online
[/url] copegus 200 mg online
virazole
copegus

Anonymous said...

[url=http://www.microgiving.com/profile/ribavirin]order copegus
[/url] purchase rebetol
copegus 100 mg online
ribavirin 200 mg online

Anonymous said...

[url=http://buy-methylprednisolone.webspawner.com/]medrol jittery
[/url] buy Solu-Medrol 16 mg
medrol methylprednisolone dose pack
methylprednisolone and vicodin drug interactions