Sunday, October 5, 2008

സ്ത്രീകളിലെ വികാരപരത

കഴിഞ്ഞ ഒരു പോസ്റ്റ്‌ ലൈംഗികതയില്‍ ആത്മാവിനെ നീറ്റുന്നവര്‍ ചിലരിലെങ്കിലും‌ ഞാന്‍‌ ഉദ്ദേശിക്കാത്ത അര്‍ത്ഥത്തില്‍‌ വായിക്കപ്പെട്ടു എന്ന ഒരു തിരിച്ചറിവിലാണ് അതിനായി കരുതിയ കമന്റ് ഒരു പോസ്റ്റായി തന്നെ എഴുതുന്നത്. സ്ത്രീകളിലെ ലൈം‌ഗികതെയെയോ അവരിലെ സ്‌ത്രീത്വത്തെയോ കിടക്കറയില്‍‌ അം‌ഗീകരിക്കപ്പെടാതെ പോകുന്നതിനെക്കുറിച്ചണ് ഞാന്‍‌ ഉദ്ദേശിച്ചതെങ്കിലും‌ അത്‌ നിലവിലുള്ള സദാചാര സം‌ഹിതക്കുനേരെയുള്ള ഒരു ചോദ്യമായി വായിക്കപ്പെട്ടതില്‍‌ ഞാന്‍ ഖേദിക്കുന്നു. ഒരു പക്ഷേ ഓഫ് ടോപിക് ആയി അവസാനം‌ ചേര്‍‌ത്ത ഖണ്ഡികയാ‍കാം‌ അത്തരമൊരു വായനക്ക് വിനയായത്.

ജീവശാസ്‌ത്രപരമായി തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും‌ സമര്‍‌പ്പണ മനോഭാവത്തോടെ വൈകാരികപരമായ കാര്യങ്ങളില്‍‌ അഗാധമായി മുഴുകുവാനുള്ള പ്രവണത പുരുഷനേക്കാള്‍‌ സ്ത്രീകള്‍ക്കു കൂടുതലാണെന്നു മന:ശാസ്ത്രജ്ഞന്‍‌മാരും‌ പെരുമാറ്റ ശാസ്ത്രജ്ഞന്‍‌മാരും‌ ഏകകണ്ഠമായി അഭിപ്രായപ്പെട്ടിട്ടുണ്ട്. ഭക്തിയും‌ കാമവുമാണ് ഏറ്റവും‌ പ്രബലമായ വികാരങ്ങള്‍‌ എന്നത്‌ എടുത്തുപറയാതെ തന്നെ നമുക്ക്‌ പരിചയമുള്ള കാര്യങ്ങളാണല്ലോ. ഇതില്‍‌ കാമം‌ ജൈവശാസ്തപരമായ പ്രക്രിയയും‌ ഭക്തി അജ്ഞത മൂലമുള്ള അമ്പരപ്പില്‍‌ നിന്നും‌ ഉളവാകുന്ന സമര്‍‌പ്പണമനോഭാവമാണ്.

വികാരപരമായ ഒരു വിഷയത്തില്‍‌ മനസ്സ്‌ പ്രവേശിപ്പിച്ചാല്‍‌ പിന്നെ അതില്‍‌ ആണ്ടുമുങ്ങുകയല്ലാതെ, അതില്‍‌ നിന്നും‌ പിന്‍‌തിരിഞ്ഞു പോവാന്‍‌ സ്‌ത്രീകള്‍‌ക്കു പുരുഷന്‍‌മാരേക്കാള്‍‌ ശക്തി കുറവാണ്. കമ്പം പിടിച്ച തരം‌ ഈശ്വരഭകതി സാധാരണയായി പുരുഷന്‍‌മാരേക്കാള്‍‌ സ്ത്രീകള്‍‌ക്കാണ് കൂടുതലായി കണ്ടുവരുന്നത്.

ജൈവസഹജമായ സ്ത്രൈണപ്രക്രിയകളെപ്പറ്റിയുള്ള അജ്ഞത കലര്‍‌ന്ന ധാരണകള്‍‌ മൂലം ദിവ്യവും‌ പൈശാചികവുമായ എല്ലാ ആത്മാവുകളേയും‌ അതിവേഗം‌ ആകര്‍‌ഷിക്കാനൊരു കഴിവ്‌ സ്ത്രീകള്‍‌ക്കുണ്ടെന്ന ഒരു വിശ്വാസം‌ കാലക്രമത്തില്‍‌ വന്നു ഭവിച്ചൂ. അതിന്റെ ഫലമായി മാറി മാറി വന്ന എല്ലാ മതപ്രമാണങ്ങളും‌ സ്ത്രീകള്‍‌ക്ക്‌ പല വിലക്കുകളും‌ വിലങ്ങുകളും‌ ചാര്‍‌ത്തിക്കൊടുത്തു.

അതേ സമയം ആദികാലം മുതലേ പുരുഷന്റെ ലൈംഗികത വളരെയേറെ കെട്ടിഘോഷിക്കപ്പെട്ടിട്ടുമുണ്ട്. രത്യംശങ്ങളുടെ ഇഴചേരാത്ത ഏതു ദേവകഥകളാണ്‌ ഭാരതത്തിലുള്ളത്‌? കാമം എന്ന വികാരത്തിന്റെ തന്നെ അധിപനായി കണക്കാക്കപ്പെടുന്ന ശിവന്‍ 16000 വര്‍ഷക്കാലം നിര്‍ത്താതെ സംഭോഗക്രിയയിലേര്‍പ്പെട്ടിരുന്നതായി കഥാസരിത്‌സാഗരം പറയുന്നു. കഥയാണെങ്കില്‍കൂടി സംഭോഗക്രിയയുടെ ആര്‍ജ്ജവത്തിന്റേയും പുരുഷന്റെ അഭിനിവേശത്തിന്റേയും ഉദാഹരണമായിട്ടാണ്‌ ഇതു വിവരിക്കപ്പെട്ടിട്ടുള്ളത്. ശിവന്റെ നിര്‍ത്താതെയുള്ള സുരതക്രിയയുടെ ഫലമായി ഭൂകമ്പമുണ്ടായതായും അവസാനം ദേവകള്‍ അഗ്നിദേവന്റെ സഹായത്താല്‍ ശിവനെ ഇതില്‍നിന്നും പിന്‍തിരിപ്പിച്ചു എന്നുമാണ്‌ ഐതിഹ്യം.

സ്ത്രീയാകട്ടെ പുരുഷന്റെ ഭോഗവസ്തുവും അവന്റെ ഏതു ലൈംഗികാതിക്രമത്തിനും അടിപ്പെടേണ്ടവളാണെന്നും പഠിപ്പിക്കാന്‍ പാകത്തില്‍ എല്ലാ പുരാണങ്ങളും സജ്ജമായിരുന്നു താനും.

സ്വന്തം‌ ജൈവപ്രക്രിയയെക്കുറിച്ച്‌ സ്ത്രീയും‌ അജ്ഞയായിരുന്നു. അക്ഷരങ്ങളും‌ അറിവും‌ അവള്‍‌ക്കു മതമേധാവിത്വം‌ നിഷേധിച്ചു. അറിവുനേടാന്‍ അവസരമില്ലാതെ അവള്‍‌ പുരുഷമേധാവിത്വത്തിനു വിധേയയായി. ഈ വിലക്കുകള്‍ അവള്‍‌ക്കു ഭൂഷണമാണെന്നു അവളെ തെറ്റിദ്ധരിപ്പിക്കുകയും‌ അവളെ ഭക്ഷണമുണ്ടാക്കാനും‌ കാ‍മശാന്തിക്കും‌ മാത്രമായി തളച്ചിടുകയൂം‌ ചെയ്തൂ. തങ്ങള്‍‌ സ്വൈര്യവിഹാരം‌ നടത്തിയിരുന്ന ദേവാലങ്ങളില്‍‌ പോലും‌ തങ്ങളുടെ കാമസം‌പൂര്‍‌ത്തിക്കായി പുരോഹിതസമൂഹം‌ സ്‌ത്രീകളെ സൂക്ഷിച്ചിരുന്നു. ഭാരതത്തിലെ ദേവദാസികളും‌ ഗ്രീസിലെ പാഫോസ്‌ വിശുദ്ധവേശ്യകളും‌ ഇങ്ങനെ മതമേധാവികള്‍‌ തങ്ങളുടെ കാ‍മപൂര്‍‌ത്തിക്കായി സൃഷ്ടിക്കപ്പെട്ടവരാണ്‌. ഇങ്ങനെ ലൈം‌ഗികവേഴ്ച്ക്കായി തെരഞ്ഞെടുക്കപ്പെടുന്നത്‌ വലിയ ബഹുമതിയാണെന്നവരെ പറഞ്ഞ് പറ്റിച്ചും‌ പോന്നു.

ഇതിനെല്ലാം‌ പുറമേ തന്റെ ജനനേന്ദ്രിയത്തെപോലും‌ സ്ത്രീകള്‍ ആരാധിക്കണമെന്നു അവന്‍‌ ശഠിച്ചു. അതിനായി ദേവാലയങ്ങളില്‍‌ പോലും‌ ആരാധനക്കായി ലിം‌ഗങ്ങള്‍‌ തീര്‍‌ത്തു. യോനീ നടുവില്‍‌ ഉയര്‍‌ന്നു നില്‍‌ക്കുന്ന ശിവലിംഗത്തെ ആരാധിക്കുന്നത് ഭാരതീയഭക്തിസങ്കല്പത്തിന്റെ തന്നെ ഭാഗമായി. ലിം‌ഗാരാധന ഭാരതത്തില്‍‌ മാത്രമുണ്ടായിരുന്ന ഒരു പ്രതിഭാസമല്ല. ഭാരത്തിലെ ശിവന്‍, ഈജിപ്തിലെ വൈം, അസീറിയയിലെ വുള്‍‌, ഗ്രീസിലെ പാന്‍‌, പ്രിയാപ്പൂസ്‌, ഇറ്റലിയിലെ മ്യൂട്ടുനസ്‌, സ്കാന്‍ഡിനേവിയയിലെ ഫ്രിക്കൊ, സ്‌പെയിനിലെ ഹോള്‍‌ട്ടെനെസ് മുതലായ എല്ലാ ദേവന്‍‌മാരുടേയും‌ ലിം‌ഗങ്ങള്‍‌ ആരാധിച്ചുപോന്നു. ഭാരത്തില്‍‌ മാത്രമാണ് യോനി വിഗ്രഹമാക്കിയ ഒരു ക്ഷേത്രമുണ്ടായിരുനന്നത്‌. കാമപുരം‌ ക്ഷേത്രമായിരുന്നു അത്‌.

ജൈവശാസ്ത്രപരമായ ലിം‌ഗഭേദഫലമായി ദീര്‍‌ഘകാലത്തെ ഗര്‍‌ഭധാരണവും‌ പ്രസവവും‌ മുലയൂട്ടലും‌ മാസം‌തോറുമുള്ള അവളുടെ ആര്‍‌ത്തവവും‌ സ്ത്രീയെ പുരുഷനില്‍‌നിന്നും‌ വ്യത്യസ്ഥയാക്കി മാറ്റിനിര്‍‌ത്തി. സ്ത്രീസഹജമായ ഈ സവിശേഷതകള്‍‌ അവളെക്കൊണ്ട്‌ പുരുഷനെ അമിതമായി ആശ്രയിക്കേണ്ട അവസ്ഥയിലെത്തിച്ചു. അറിവിന്റെ വഴികള്‍‌ അടഞ്ഞ അവള്‍‌ അടിമയാണെന്ന അഹംബോധത്തോടെ അവനു അടിപ്പെട്ടു ജീവിക്കാന്‍ പരിശീലിക്കപ്പെട്ടു.

സാമൂഹ്യവികാസങ്ങളുടെ പ്രത്യേകഘട്ടങ്ങളുടെ സവിശേഷത മൂലം‌ സ്ത്രീയെ അടുക്കളയിലും‌ അജ്ഞതയിലും‌ തള്ളിയിടുകയും‌
ലൈം‌ഗികകേളികളില്‍ സ്ത്രീ അടിമപ്പെടുത്തേണ്ടവളാണെന്നും‌ അവളുടെ വികാരങ്ങള്‍‌ക്ക് ആധിപത്യമില്ലെന്നും‌ അവളെ പറഞ്ഞ് പറ്റിച്ചു.

നമ്മുടെ പൂര്‍‌വികരായ കുരങ്ങുകളിലും‌ ആള്‍‌ക്കുരങ്ങുകളിലും‌ ഒരാഴ്ച മാത്രമേ ലൈംഗികോത്തേജനം‌ നിലനില്‍‌ക്കുകയുള്ളൂ. മറ്റു സസ്തനികളിലെല്ലാം‌ അണ്ഡവിസര്‍‌ജ്ജനം‌ നടക്കുന്ന കാലത്തു മാത്രമേ ലൈം‌ഗികതാത്പര്യം‌ ഉണരുകയുള്ളൂ. പശുവിനേയും‌ ആടിനേയും‌ എരുമയേയും‌ മറ്റും‌ വളര്‍‌ത്തി പരിചയമുള്ള നമുക്ക്‌ അവയുടെ പുളപ്പുകാലവും‌ അതിനോടനുബന്ധിച്ചുള്ള അമറലും‌ ചിരപരിചിതങ്ങളല്ലേ.

മനുഷ്യസ്ത്രീകളില്‍‌ കലശലായ കാമവികാരങ്ങള്‍‌ അനുഭവപ്പെടുന്നത്‌ ആര്‍‌ത്തവകാലത്തും‌ അതിനു തൊട്ടു മുന്‍പും‌ പിന്‍പും അണ്ഡവിസര്‍‌ജ്ജനകാലത്തുമാണെന്നതാണ് ജൈവശാസ്ത്രപരമായ സത്യം‌. മറ്റു ജീവജാലങ്ങളില്‍‌ നിന്നും‌ വ്യത്യസ്ഥമായി മനുഷ്യസ്ത്രീകളില്‍‌ മാത്രമാണ് രതിമൂര്‍‌ച്ഛ എന്ന അവസ്ഥാവിശേഷമുള്ളത്. എന്നാല്‍‌ ഗര്‍ഭവതിയായിരിക്കുമ്പോള്‍ പോലും പുരുഷനെ സ്വീകരിക്കുമാറ്‌ മനുഷ്യസ്ത്രീകള്‍ മാറുന്നത് തങ്ങള്‍‌ സൂക്ഷിക്കുന്ന ഏക ഇണ ബന്ധത്തിന്റെ ദൃഢത കൊണ്ടാണ്.

ഇത്തരം സമര്‍പ്പണ മനോഭാവത്തോടെ ഒരു പുരുഷനുമായി ഇണ ചേരുന്ന സ്ത്രീയുടെ ശരീരത്തെ അറിയാതെ, അവളുടെ ലൈംഗികതയുടെ ചോദന അറിയാതെ അവളെ ഉപയോഗിക്കുന്നവര്‍ ഉണ്ടെന്നു പറയാനാണു ഞാന്‍ കഴിഞ്ഞ പോസ്റ്റ് ഉപയോഗിച്ചതെങ്കിലും അതിനു ഒരു മറുവായന ഉണ്ടായി എന്നതു എന്നത്‌ എന്റെ ഒരു സ്വകാര്യവേദനയായി ഞാന്‍ സൂക്ഷിക്കുന്നു.

The sexual life of women എന്ന പുസ്തകത്തിലൂടെ E. H. Kisch പറയുന്നതു കേള്‍‌ക്കുക. “സ്ത്രീകളുടെ കാമവികാരം‌ ചില സന്ദര്‍‌ഭങ്ങളില്‍‌ മറ്റൊന്നിനെപറ്റിയും‌ ആലോചിക്കാന്‍ മനസ്സ് ചെല്ലാത്തവണ്ണം‌ ശക്തിമത്തും‌ സര്‍‌വ്വവ്യാപകവുമാണ്. ഗര്‍‌ഭിണിയാകുമെന്നു ഭയാശങ്കയുള്ളപ്പോഴും‌ ഇല്ലാത്തപ്പോഴും‌ അവര്‍‌ സം‌ഭോഗത്തില്‍‌ ആണ്ടുകളയും‌“

ചുരുക്കത്തില്‍‌ സ്ത്രീകളുടെ കാമവികാരത്തിന് പുരുഷന്‍‌മാരുടേതിനേക്കാള്‍‌ ആഴവും‌ പരപ്പും‌ കൂടുമെങ്കിലും‌ പ്രകടനാത്മകത കുറവാണ്. കാരണം തങ്ങളിലെ കാമവികാരത്തെ തനതുരൂപത്തില്‍‌ പ്രദര്‍‌ശിപ്പിച്ചാല്‍‌ താന്‍‌ ഒരു അഭിസാരികയായി കണക്കാക്കപ്പെടുമോ എന്നു അവര്‍‌ ഭയക്കുന്നു. കാരണം‌ പുരുഷന്റെ മുന്‍‌വിധികള്‍‌ മറിച്ചു പ്രവര്‍‌ത്തിക്കുന്നതില്‍‌ നിന്നും‌ അവളെ തടയുന്നു.

ലൈംഗികതയെ അടിച്ചമര്‍ത്തുന്നതിന്റെ അനുപാതമനുസരിച്ചാണ്‌ സ്ത്രീകളില്‍ മാനസികദൌര്‍ബല്യങ്ങള്‍ ഉണ്ടാകുന്നതെന്ന്‌ മന:ശാസ്‌ത്രജ്ഞന്‍മാര്‍ മാറിയും കേറിയും എഴുതിക്കൊണ്ടേയിരിക്കുന്ന ഈ കാലത്തും സ്ത്രീയുടെ ലൈം‌ഗികതയെ ബഹുമാനിക്കാത്ത ഒരു പുരുഷവര്‍‌ഗ്ഗം‌ നമ്മുടെ സമൂഹത്തിലുണ്ട്. എന്നു കരുതി ഈ ബൂലോകത്തുണ്ടെന്നല്ല ഞാന്‍‌ പറഞ്ഞു വരുന്നത്‌.

ഇതു എഴുതുന്ന ഞാന്‍‌ ലൈം‌ഗികന്യൂനപക്ഷങ്ങളുടെ ഇടയില്‍‌ പ്രവര്‍‌ത്തിക്കേണ്ടി വന്നപ്പോള്‍ ഉണ്ടായ ചില അനുഭവങ്ങളെ എഴുതാനായാണ് ഇങ്ങനെ ഒരു ബ്ലോഗ് തുടങ്ങിയത്‌. പ്രവര്‍ത്തനത്തിനിടെ അസന്തുഷ്ടമായ ലൈം‌ഗികത സഹിക്കുന്ന ഒരുപിടി സഹോദരിമാരുടെ അനുഭവങ്ങള്‍‌ പറഞ്ഞുകേട്ടിട്ടുള്ളതുകൊണ്ടാണ്‌ നേരത്തെ ലേഖനത്തില്‍ അങ്ങനെ സൂചിപ്പിക്കേണ്ടി വന്നിട്ടുള്ളത്.

എന്റെ ഈ എഴുത്തിനു ചില അറിവുകള്‍ക്കായി ശ്രീ ജോണ്‍സണ്‍ ഐരൂരിന്റെ ഒരു പഴയ ലേഖനം‌ സഹായിച്ചിട്ടുണ്ട്.

18 comments:

കൃഷ്‌ണ.തൃഷ്‌ണ said...

ജൈവശാസ്ത്രപരമായ ലിം‌ഗഭേദഫലമായി ദീര്‍‌ഘകാലത്തെ ഗര്‍‌ഭധാരണവും‌ പ്രസവവും‌ മുലയൂട്ടലും‌ മാസം‌തോറുമുള്ള അവളുടെ ആര്‍‌ത്തവവും‌ സ്ത്രീയെ പുരുഷനില്‍‌നിന്നും‌ വ്യത്യസ്ഥയാക്കി മാറ്റിനിര്‍‌ത്തി. സ്ത്രീസഹജമായ ഈ സവിശേഷതകള്‍‌ അവളെക്കൊണ്ട്‌ പുരുഷനെ അമിതമായി ആശ്രയിക്കേണ്ട അവസ്ഥയിലെത്തിച്ചു. അറിവിന്റെ വഴികള്‍‌ അടഞ്ഞ അവള്‍‌ അടിമയാണെന്ന അഹംബോധത്തോടെ അവനു അടിപ്പെട്ടു ജീവിക്കാന്‍ പരിശീലിക്കപ്പെട്ടു.

ജ്വാലാമുഖി said...

സ്ത്രീയാകട്ടെ പുരുഷന്റെ ഭോഗവസ്തുവും അവന്റെ ഏതു ലൈംഗികാതിക്രമത്തിനും അടിപ്പെടേണ്ടവളാണെന്നും പഠിപ്പിക്കാന്‍ പാകത്തില്‍ എല്ലാ പുരാണങ്ങളും സജ്ജമായിരുന്നു താനും.

സ്വന്തം‌ ജൈവപ്രക്രിയയെക്കുറിച്ച്‌ സ്ത്രീയും‌ അജ്ഞയായിരുന്നു. അക്ഷരങ്ങളും‌ അറിവും‌ അവള്‍‌ക്കു മതമേധാവിത്വം‌ നിഷേധിച്ചു. അറിവുനേടാന്‍ അവസരമില്ലാതെ അവള്‍‌ പുരുഷമേധാവിത്വത്തിനു വിധേയയായി. ഈ വിലക്കുകള്‍ അവള്‍‌ക്കു ഭൂഷണമാണെന്നു അവളെ തെറ്റിദ്ധരിപ്പിക്കുകയും‌ അവളെ ഭക്ഷണമുണ്ടാക്കാനും‌ കാ‍മശാന്തിക്കും‌ മാത്രമായി തളച്ചിടുകയൂം‌ ചെയ്തൂ. ......."
............
സത്യം.........നല്ല ലേഖനം
താങ്കള്‍ തന്നെ ഒരു ബ്ലോഗറോടു മറുപടിയില്‍ പറഞ്ഞില്ലെ...ശരിയെന്നു തോന്നുന്നത്‌ പറയണമെന്ന്‌..പിന്നെന്തിനാണ്‌ ഒരു ഖേദവും കുമ്പസാരവും.

sajan jcb said...

കാരണം തങ്ങളിലെ കാമവികാരത്തെ തനതുരൂപത്തില്‍‌ പ്രദര്‍‌ശിപ്പിച്ചാല്‍‌ താന്‍‌ ഒരു അഭിസാരികയായി കണക്കാക്കപ്പെടുമോ എന്നു അവര്‍‌ ഭയക്കുന്നു.

ഇതു വളരെ ശരിയാണെന്നു തോന്നുന്നു... പല സ്ത്രീകളും വികാരം കുറച്ചേ പ്രകടിപ്പിക്കാറുള്ളൂ... "കിടപ്പറയില്‍ വേശ്യയെ പോലെ' എന്ന പുരാണ വാക്യങ്ങള്‍ വിസ്മരിക്കപ്പെടുന്നു. എന്റെ അഭിപ്രായത്തില്‍ ഇവിടെ ചിക്തസ വേണത് പുരുഷന്മാര്‍ക്കാണ്.

പുരുഷന്റെ വിവാഹത്തിനു മുമ്പുള്ള ലൈംഗിക ബന്ധങ്ങള്‍ ഭാര്യയോട് തുറന്നു പറഞ്ഞാലും കുഴപ്പം വരില്ല. ഭാര്യയ്ക്ക് അതു ക്ഷമിക്കാനും പോറുക്കാനും എളുപ്പം കഴിയും.... പക്ഷേ തിരിച്ച് ബുദ്ധിമുട്ടാണെന്ന് തോന്നുന്നു. പുരുഷ പ്രകൃതി അതായിരിക്കാം. അല്ലെങ്കിലും എളുപ്പം പ്രണയത്തില്‍ വീണു എന്ന കാരണത്താല്‍ പോലും ചില ഞെരമ്പു രോഗികള്‍ ആ പെണ്ണിനെ വേശ്യയുടെ തുല്യം കാണുന്നുണ്ട്... "അവള്‍ കടി മൂത്തു നടക്കുവാ" എന്ന പ്രയോഗം കേട്ടിട്ടുണ്ട്.

ശരിയായ ഒരു ധാരണ വിവാഹത്തില്‍ പ്രവേശിക്കുന്നവര്‍ക്കു കൊടുക്കുന്നതു നല്ലതാണ്.

തറവാടി said...

ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോളുണ്ടായിരിക്കേണ്ട കൈയ്യൊതുക്കോടെ എഴുതിയ ഒരു നല്ല ലേഖനം.

അനില്‍@ബ്ലോഗ് // anil said...

“പരസ്പര ധാരണ “ എന്നൊന്നില്ലാത്തതാണ് പല സ്ത്രീ പുരുഷ ബന്ധങ്ങളും സംതൃപ്തമല്ലാത്തത് എന്നാണ് എന്റെ വിലയിരുത്തല്‍. ലൈഗിക ബന്ധം അവനവന്റെ സംതൃപ്തിയോടെ അവസാനിക്കുന്ന ഒന്നാണ് മിക്ക ഭര്‍ത്താക്കന്മാര്‍ക്കും (ഭാര്യാ ഭര്‍ത്താക്കന്മാരെപറ്റി മാത്രം സംസാരിക്കാം നമുക്ക് ).ഒരു സ്വയം ബോദ്ധ്യപ്പെടല്‍ ഉണ്ടെങ്കില്‍ ഇതു പരിഹരിക്കാനാവും. സ്ത്രീകളുടെ മനസ്സറിയേണ്ടത് പുരുഷന്മാരാണ്, ചുരുങ്ങിയ പക്ഷം നമ്മുടെ നാട്ടിലെങ്കിലും. അക്കര്യത്തില്‍ ഞാന്‍ മാതൃകാ ഭര്‍ത്താവാണെന്നു എനിക്കു നിസ്സംശയം പറയാനാവും.

കിഷോർ‍:Kishor said...

നല്ല ലേഖനം.

വ്യക്തിസ്വാതന്ത്ര്യം വളരെ കുറവായ ഭാരതീയ സ്ത്രീകളില്‍ ലൈഗികമായ സ്വയം-അടിച്ചമര്‍ത്തല്‍(repression) ഉണ്ടാവുന്നത് സ്വാഭാവികം. അതു നിലനില്‍പ്പിന്റെ ഭാഗമായി മാറുന്നു. സാമൂഹികമായ പാര്‍ശ്വവല്‍ക്കരണം കിടപ്പറയിലെ അസന്തുലിതമായ ലൈഗികതയില്‍ കലാശിക്കുന്നു.

സ്ത്രീ-ലൈഗികത പ്രകടമാക്കാനുള്ള സാമൂഹ്യസാഹചര്യങ്ങളില്ലാത്തപ്പോള്‍ പുരുഷന്‍ ലൈഗിക-പട്ടിണിയിലുമാവുന്നു.

സ്ത്രീ-ശാക്തീകരണം കൊണ്ട് സ്ത്രീയെപ്പോലെ പുരുഷനും തുല്യമായ നേട്ടമുണ്ടാകുമെന്ന് ഭാരതത്തിലെ പുരുഷന്മാര്‍ തിരിച്ചറിയാന്‍ വൈകി.

Unknown said...

ഇതിനെല്ലാം‌ പുറമേ തന്റെ ജനനേന്ദ്രിയത്തെപോലും‌ സ്ത്രീകള്‍ ആരാധിക്കണമെന്നു അവന്‍‌ ശഠിച്ചു. അതിനായി ദേവാലയങ്ങളില്‍‌ പോലും‌ ആരാധനക്കായി ലിം‌ഗങ്ങള്‍‌ തീര്‍‌ത്തു. യോനീ നടുവില്‍‌ ഉയര്‍‌ന്നു നില്‍‌ക്കുന്ന ശിവലിംഗത്തെ ആരാധിക്കുന്നത് ഭാരതീയഭക്തിസങ്കല്പത്തിന്റെ തന്നെ ഭാഗമായി.

--നല്ല ലേഖനം.
പല പുരുഷന്‍മാരും സ്‌ത്രീയിലെ സ്ത്രീയെ കാണാറില്ല.

വികടശിരോമണി said...

നല്ല ലേഖനം.മിതത്വം അഭിനന്ദനാർഹം.

ജ്വാലാമുഖി said...

സ്ത്രീകളുടെ വൈകാരികതയെ ഇത്രയേറെ സുന്ദരമായി അവതരിപ്പിച്ചിട്ടും‌ ഈ ബൂലോകത്തിലെ ഒരു സ്ത്രീ പോലും‌ ഇതിനോടു പ്രതികരിക്കതിരുന്നത്‌ എന്നെ അത്ഭുതപ്പെടുത്തുന്നു. സ്ത്രീ ശാക്തീകരണത്തിനു വേണ്ടി ഇടമിടം പറയുന്നവര്‍‌ തങ്ങളുടെ ശരീരത്തെക്കുറിച്ചു പറയുമ്പോള്‍‌ അറിയാതെ അടിമയാകുന്നു. അതാണ് ഭാരതത്തിലെ ഫെമിനിസം.

nandakumar said...

ലേഖനം വളരെ മികച്ചതായി. തികഞ്ഞ കയ്യടക്കത്തോടെ തന്നെ എഴുതിയിരിക്കുന്നു.

ജോണ്‍സണ്‍ ഐരൂരിന്റെ ‘ഭക്തിയും കാമവും’ ഒരു ആധികാരിക ബുക്ക് ആണ്. പലതിനും റഫര്‍ ചെയ്യാന്‍ പറ്റാവുന്ന ഒന്ന്. ഈ വിഷയങ്ങളില്‍ നാലപ്പടിന്റെ ‘രതി സാമ്രാജ്യം’ത്തിനു ശേഷം മലയാളത്തില്‍ പുറത്തിറങ്ങിയ ഒരപൂര്‍വ്വ പുസ്തകം.

ഓഫ് :
ലളിതാ: ഈയൊരു അത്ഭുതം എനിക്കും തോന്നിയിട്ടുണ്ട് പലപ്പോഴും. സ്ത്രീ-ശരീരം-ലൈംഗികത-കാമം-ഭോഗം എന്നൊക്കെ കാണുമ്പോഴേക്കും ബ്ലോഗിലെ വീരാംഗനമാര്‍ പലരും തിരിഞ്ഞു നോക്കാറില്ല, അഭിപ്രായം പറയാറുമില്ല. ഈ പോസ്റ്റിലെന്നല്ല ഒരു പോസ്റ്റിലും അവര്‍ കമന്റില്ല. ‘മൈന‘ എന്ന ബ്ലോഗറുടെ പല പോസ്റ്റുകളിലും ബ്ലോഗിലെ ഒരൊറ്റ സ്ത്രീകളും കമന്റിയിട്ടില്ല. പക്ഷെ പലയിടത്തും ആരവങ്ങള്‍ക്കു ഒരു കുറവുമില്ല.

Anoop Technologist (അനൂപ് തിരുവല്ല) said...

നല്ല ലേഖനം.

കൃഷ്‌ണ.തൃഷ്‌ണ said...

സ്മാള്‍ ഗോഡ്, കമന്റിനു നന്ദി.
ഞാന്‍ ഒരു ഭാരതീയനാണ്‌. സദാചാരം ഒരു സമൂഹത്തിനു എത്രമാത്രം ആവശ്യമാണെന്നു തിരിച്ചറിവുള്ള ഒരു മലയാളി. പക്ഷേ ഏവര്‍ക്കും അറിയുന്നതാണെങ്കിലും ലൈംഗികത തുറന്നു പറയാനുള്ള ഒരു തരം കപടതയെക്കുറിച്ചാണ്‍ ഞാന്‍ പറയാറുള്ളത്. നമ്മുടെ നാട്ടില്‍ സ്‌ത്രീയെ ഒരു കൂട്ടുകാരിയായി കാണാന്‍ ഇനിയും എത്ര പുരുഷന്‍മാര്‍ക്കു കഴിയും? സ്‌ത്രീയുടെ മനസ്സറിയുന്നതിനു മുന്പേ അവളുടെ ശരീരത്തെ അറിയാന്‍ കൊതിക്കുന്ന ഒരു പുരുഷസമൂഹമാണു നമ്മുടേത്. ഇത്തരം ഒരു പരാമര്‍ശം മുന്പു ഒരു കമന്റിലൂടെ കണ്ടതുകൊണ്ടാണ്‌ ഞാന്‍ ഖേദം പ്രകടിപ്പിച്ചത്. ഇതു ബ്ലോഗ് അല്ലേ. പ്രതികരിക്കുന്നവരുടെ മനോനിലയെ അംഗീകരിക്കുകയും അവരുടെ വിമര്‍ശനങ്ങളെ സഹര്‍ഷം അംഗീകരിക്കുകയും ചെയ്യുന്നതിനോടാണ്‌ എനിക്കു പ്രതിപത്തി. തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നവരിലാണ്‌ ഞാന്‍ എന്റെ ഗുരുക്കന്‍മാരെ കാണുന്നത്.

സാജന്‍,
ഒരു പരിധിവരെ ക്രിസ്റ്റ്യന്‍ സമൂഹം വിവാഹിതരാകുന്നവര്‍ക്ക്‌ കൌണ്‍സിലിംഗ്‌ കൊടുക്കാറുണ്ടെന്ന്‌ കേട്ടിട്ടുണ്ട്. ലൈംഗികതയില്‍ അനുശീലിക്കേണ്ട, തന്റെ ഇണയുടെ ശരീരമറിയാന്‍ വേണ്ടുന്ന നല്ല ഒരു ഉപദേശം വിവാഹിതരാകുന്നതിനു മുന്പു എല്ലവര്‍ക്കുമുണ്ടായിരിക്കുന്നതു നല്ലതാണ്‌. തന്റെ തൃപ്തിയല്ല, തന്റെ ഇണയുടെ തൃപ്തിയാണു കാര്യമെന്നു ആണും പെണ്ണും കരുതുന്നിടത്ത്‌ കിടക്കറ ഊഷ്മളശയ്യ ആയി മാറും.

തറവാടി,
നല്ല വാക്കുകളിലൂടെ തന്ന കമന്റിനു നന്ദി.

അനില്‍,
അനിലിനെപ്പോലെ മാതൃകാഭര്‍ത്താക്കന്മാര്‍ സമൂഹത്തില്‍ വര്‍ദ്ധിക്കുമ്പോള്‍ ഇത്തരം എഴുത്തിന്റെ പ്രസക്തി ഇല്ലാതാകും. ഭാര്യയെ തന്റെ ശരീരത്തിന്റെ പകുതി എന്നു വിശേഷിപ്പിച്ച ഒരു സംസ്കൃതിയുടേ പ്രണേതാക്കളല്ലേ നമ്മള്‍. 'ബറ്റര്‍ ഹാഫ്‌' എന്ന ആംഗലേയ പദം മാക്സ്‌ മുള്ളര്‍ പ്രയോഗിച്ചത്‌ നമ്മുടെ അര്‍ദ്ധനാരീശ്വരസങ്കല്പത്തില്‍ നിന്നു തന്നെ ആവില്ലേ?

കിഷോര്‍
"സ്ത്രീ-ശാക്തീകരണം കൊണ്ട് സ്ത്രീയെപ്പോലെ പുരുഷനും തുല്യമായ നേട്ടമുണ്ടാകുമെന്ന് ഭാരതത്തിലെ പുരുഷന്മാര്‍ തിരിച്ചറിയാന്‍ വൈകി"
-കിഷോറിന്റെ ഈ കമന്റ്‌ ഈ പോസ്റ്റിന്റെ അന്ത:സത്തയെ വിളിച്ചറിയിക്കുന്നു. ഞാന്‍ ഇത്രയേറെ പറഞ്ഞു പറഞ്ഞു എഴുതിയതു കിഷോര്‍ ഈ കമന്റു കൊണ്ടു പറഞ്ഞു തീര്‍ത്തു. വളരെ സന്തോഷം തോന്നി. നന്ദി

ജയകുമാര്‍,നന്ദി

അനൂപ്‌ തിരുവല്ല, നന്ദി

വികടശിരോമണി -(മാഷിന്റെ പല പോസ്റ്റും കമന്റും വായിച്ചിട്ടു ഇങ്ങനെ വിളിക്കാനൊരു മടിയുണ്ടു കേട്ടോ)..ഇതു വഴി വന്നതിനും കമന്റിട്ടതിനും നന്ദി.

ലളിത,
ഇതില്‍ പ്രതികരിക്കാത്ത സ്ത്രീകളോട്‌ എനിക്കു യാതൊന്നും പറയാനില്ല. ഞാനും സൈലെന്റായി ഈ ബ്ലോഗില്‍ എത്രയോ നല്ല നല്ല സൃഷ്ടികള്‍ വായിക്കുന്നു. അധികം കമന്റ് എഴുതാറില്ല. നല്ല എഴുത്തും ആ ബ്ലോഗ്ഗറേയും അവരുടെ പോസ്റ്റും ബ്ലോഗ് പേരും വെച്ചു ഞാന്‍ പ്രത്യേകം ഓര്‍ത്തുവെക്കാറുണ്ട്. പ്രതികരിക്കുക എന്നത് കൂടുതലും ചില സൌകര്യം, ചില അസൌകര്യം, വായിക്കുന്ന സമയത്തെ മാനസികാവസ്ഥ എന്നതിനേക്കൂടി ആശ്രയിച്ചല്ലേ...എത്രയോ നല്ല പോസ്റ്റുകള്‍ വായിച്ച്‌ ഒരു മറുകമന്റ് എഴുതാനുള്ള മര്യാദ പോലും കാണിക്കാതെ ഞാന്‍ പോയിരിക്കുന്നു. കൂടുതലായും മലയാളഭാഷയെ വ്യഭിചാരം ചെയ്യുന്നവരോടു മാത്രമേ ഞാന്‍ പ്രതികരിക്കാറുള്ളൂ. ബാക്കി എല്ലാവരേയും ഈ ബ്ലോഗിനെ സുഭിക്ഷമാക്കുന്നവരുടെ ഉന്നതസ്‌ഥാനത്താണ്‌ ഞാന്‍ കാണുന്നത്.

നന്ദകുമാര്‍,
മുന്പു പറഞ്ഞ പേരോര്‍ത്തുവെക്കുന്ന ഒരു ബ്ലോഗ്ഗറാണ്‌ നന്ദകുമാര്‍. താങ്കളുടെ നന്ദപര്‍വം ഞാന്‍ വായിക്കാറുണ്ട്. ഇതു വഴി വന്നതിനു നന്ദി.

ജോണ്‍സണ്‍ ഐരൂരിന്റെ 'ഭക്തിയും കാമവും" എന്ന പുസ്തകം ഞാന്‍ നെറ്റിലൂടെ dcbookstore.com-ല്‍ കണ്ടു. ഓര്‍ഡര്‍ ചെയ്തു. അതു പരിചപ്പെടുത്തിയതിനു നന്ദി. പഴയ കാല ഒരു കേരളശബ്ദം വല്ല്യേട്ടന്റെ വായനമുറിയില്‍ നിന്നും കിട്ടിയത്, സൂക്ഷിച്ചിരുന്നു. ആ ലേഖനമാണ്‌ ഈ എഴുത്തിനെ സഹായിച്ചത്.

വായിച്ച എല്ലാവര്‍ക്കും നന്ദി

നിരക്ഷരൻ said...

എന്തൊക്കെ കാരണം കൊണ്ടായാലും ഒരു കമന്റായി കരുതിയത് ഒരു പോസ്റ്റായി കാണാന്‍ സാധിച്ചത് നന്നായി. നല്ലൊരു പഠനമായിരുന്നു ഈ പോസ്റ്റ്.അഭിനന്ദനങ്ങള്‍ ഇനി കഴിഞ്ഞ പോസ്റ്റിലേക്ക് പോകട്ടെ.

deepdowne said...

സ്ത്രീകള്‍ ഇവിടെ കമന്റാത്തതിനുള്ള കാരണം ഈ പോസ്റ്റില്‍ത്തന്നെ ഭാഗികമായി പറഞ്ഞിട്ടുണ്ടെന്ന് തോന്നുന്നു: ഇത്തരം പോസ്റ്റുകളൊക്കെ വായിച്ചു എന്ന് മറ്റുള്ളവരറിഞ്ഞാല്‍ താന്‍‌ ഒരു അഭിസാരികയായി കണക്കാക്കപ്പെടുമോ എന്നു അവര്‍‌ ഭയക്കുന്നുണ്ടാവാം :)

suju said...

nalla lekhanam

suju said...

abhinandhanamarhikkunnu ee lekhanam

cheeru said...

nalla abhiprayam.

Anonymous said...

thattudutha(onnara)sthreekale kandal udane thrushna varum